Connect with us

ഹിറ്റ്ലറിലെ പിന്മാറ്റത്തിന്റെ കാരണം ഇതാ, ആ സീരിയലിലെ രണ്ടാം ഭാഗം എത്തുന്നു! ഇത് പ്രേക്ഷകരുടെ വിജയം.. ഷാനവാസിന്റെ പ്രതികരണം

serial

ഹിറ്റ്ലറിലെ പിന്മാറ്റത്തിന്റെ കാരണം ഇതാ, ആ സീരിയലിലെ രണ്ടാം ഭാഗം എത്തുന്നു! ഇത് പ്രേക്ഷകരുടെ വിജയം.. ഷാനവാസിന്റെ പ്രതികരണം

ഹിറ്റ്ലറിലെ പിന്മാറ്റത്തിന്റെ കാരണം ഇതാ, ആ സീരിയലിലെ രണ്ടാം ഭാഗം എത്തുന്നു! ഇത് പ്രേക്ഷകരുടെ വിജയം.. ഷാനവാസിന്റെ പ്രതികരണം

സീതയെന്ന സീരിയലിലൂടെയാണ് ഷാനവാസ് ഷാനു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ വേഷത്തിലെത്തി ഇപ്പോൾ സീരിയലുകളിൽ നായകനായി തിളങ്ങുകയാണ് നടൻ. സീതയ്ക്ക് ശേഷം സീ കേരളത്തിലെ മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലായിരുന്നു ഷാനവാസ് അഭിനയിച്ചത്.

നടി മേഘ്‌ന വിന്‍സെന്റ് നായികയായിട്ടെത്തിയ സീരിയലില്‍ ഡികെ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ട് ഷാനവാസ് പ്രേക്ഷകരെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരാധകരെ ഏറെ നിരാശപ്പെടുത്തിയുള്ള ഒരു വാർത്ത ഷാനവാസ് പങ്കുവെച്ചിരുന്നു.

മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറുകയാണെന്നായിരുന്നു ഷാനവാസ് സോഷ്യൽ‌മീ‍ഡിയ വഴി അറിയിച്ചത്. കാരണം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീരിയലിൽ നിന്ന് പിന്മാറിയതിനെ കാരണം തുറന്ന് പറയുകയാണ് ഷാനവാസ്

സീതയുടെ രണ്ടാം ഭാഗം വരുന്നതിനാൽ ആ സീരിയലിന്റെ ഭാഗമാകാൻ വേണ്ടിയാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറുന്നത് എന്നാണ് കാരണമായി ഷാനവാസ് അറിയിച്ചിരിക്കുന്നത്. ‘ഞാനും സ്വാസികയും ഒന്നിച്ച സീതയുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്ന് പിന്മാറുന്നത്. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നായിരുന്നു താൽപര്യം.ആദ്യം അങ്ങനെയായിരുന്നു പ്ലാൻ. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്ലറിന്റെ ടീം വ്യക്തമാക്കിയപ്പോൾ പിൻമാറാം എന്ന് തീരുമാനിക്കുകയായിരുന്നു. സീതയുടെ രണ്ടാം ഭാഗത്തിനു ഞാൻ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവിൽ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്നങ്ങളുമില്ല’ ഷാനവാസ് അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സീരിയലിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് ഷാനവാസ് ഇങ്ങനെയായിരുന്നു

ഡികെയുടെ കൊട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വിലകല്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം .
എന്നിൽ വിശ്വാസം അർപ്പിച് DK എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച ZEE KERALAM ചാനലിന് 100 ൽ101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചരിതാർഥ്യത്തോടുംകൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു 🥰💪
ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവർത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.;
ഹിറ്റ്ലറിന്റെ പ്രേക്ഷകർ ഇതുവരെ എനിക്ക് (DK)തന്ന സ്നേഹവും സപ്പോർട്ടും പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും കൊടുക്കണം.
പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും എല്ലാവിധ ആശംസകളും നേരുന്നു .

കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ വലിയൊരു കരിയർ ബ്രേക്കാണ് ഷാനവാസിന് ലഭിച്ചത്. മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത് മീശ പിരിച്ച് വെച്ച് പൗരുഷം തുളുമ്പുന്ന നായകനായാണ്. രുദ്രന് ശേഷം സീതയിലെ ഇന്ദ്രനെന്ന കഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിച്ചത്.സീതയിലൂടെ വലിയ ജനപ്രീതിയാണ് ഷാനവാസിന് ലഭിച്ചത്. സീത സീരിയൽ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരിൽ നിരവധി ഫാൻസ് ഗ്രൂപ്പുകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്. സീത സീരിയൽ മെഗാ പരമ്പരയായി മാറാൻ കാരണമായതും ഷാനവാസ്-സ്വാസിക കെമിസ്ട്രിയിൽ പിറന്ന ഇന്ദ്രൻ-സീത ജോഡിയും അവരുടെ പ്രണയവും വിവാഹവുമെല്ലാമായിരുന്നു. ഏതായാലും സീത സീരിയലിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ

More in serial

Trending

Recent

To Top