Connect with us

ചർച്ചകൾക്ക് അവസാനം ചക്കപ്പഴത്തില്‍ നിന്ന് അർജുൻ പിന്‍മാറിയതിന്റെ കാരണം ഇതാണ്!

Malayalam

ചർച്ചകൾക്ക് അവസാനം ചക്കപ്പഴത്തില്‍ നിന്ന് അർജുൻ പിന്‍മാറിയതിന്റെ കാരണം ഇതാണ്!

ചർച്ചകൾക്ക് അവസാനം ചക്കപ്പഴത്തില്‍ നിന്ന് അർജുൻ പിന്‍മാറിയതിന്റെ കാരണം ഇതാണ്!

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളില്‍ ഒന്നായിമാറിയ പരമ്പരയായിരുന്നു ചക്കപ്പഴം.. ഉപ്പും മുളകിനെ വെല്ലുമോ ചക്കപ്പഴമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. ഇരുപരിപാടികളും തമ്മില്‍ സമാനതകളില്ലേയെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് പരിപാടി സംപ്രേഷണം ചെയ്ത് തുടങ്ങിയതോടെ ആശയക്കുഴപ്പങ്ങളും മാറുകയായിരുന്നു. ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചക്കപ്പഴത്തേയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയായിരുന്നു.

പരമ്പരയിൽ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുനായിരുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധനേടിയ നര്‍ത്തകനാണ് അര്‍ജ്ജുന്‍. നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് കൂടിയാണ്. അടുത്തിടെയായിരുന്നു താരം വെള്ളിത്തിരയിൽ ചുവടുറപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറിയ ചക്കപ്പഴത്തിലൂടെയാണ് അർജുൻ അഭിനയത്തിന് തുടക്കം കുറിച്ചത്

വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയില്‍ അർജുൻ പിൻവാങ്ങിയതിനെത്തുടർന്ന് കാരണം അന്വേഷിച്ചിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇതാ പരമ്പരയിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം തുറന്ന് പറയുകയാണ് അർജുൻ

”സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. ഒരു മാസം വര്‍ക്കിനിടയില്‍ വളരെക്കുറച്ച്‌ അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. 200 വിദ്യാര്‍ഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന്‍ കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ലെന്നും അര്‍ജുന്‍ പറയുന്നു.

പരമ്പരയിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അറിയിച്ച് കൊണ്ടുള്ള അര്‍ജുന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു ചക്കപ്പഴത്തില്‍ നിന്നും പിന്‍മാറിയെന്നും കാരണങ്ങള്‍ പറയാന്‍ താല്‍പര്യമില്ലെന്നായിരുന്നു അര്‍ജുന്‍ കുറിച്ചത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്

More in Malayalam

Trending

Recent

To Top