Malayalam
മിസിസ് ഹിറ്റ്ലറിൽ നിന്നും പോയത് ഈ കാരണം കൊണ്ടങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്; ഡി കെയെ മിസ് ചെയ്യുമെങ്കിലും ആരാധകർക്ക് സന്തോഷം ഇത്; ഇന്ദ്രനും സീതയും എത്തുമ്പോൾ രാമനുണ്ടാകുമോ? ഷാനവാസിന്റെ പിന്മാറ്റം ചർച്ചയാകുന്നു!
മിസിസ് ഹിറ്റ്ലറിൽ നിന്നും പോയത് ഈ കാരണം കൊണ്ടങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്; ഡി കെയെ മിസ് ചെയ്യുമെങ്കിലും ആരാധകർക്ക് സന്തോഷം ഇത്; ഇന്ദ്രനും സീതയും എത്തുമ്പോൾ രാമനുണ്ടാകുമോ? ഷാനവാസിന്റെ പിന്മാറ്റം ചർച്ചയാകുന്നു!
വില്ലനായും നായകനായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങുകയാണ് നടൻ ഷാനവാസ്. ഷാനവാസ് എന്ന പേരിനേക്കാൾ രുദ്രനെന്ന് പറയുമ്പോഴാണ് മലയാളികൾക്ക് ഷാനവാസിനെ തിരിച്ചറിയുന്നത്. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ വലിയൊരു കരിയർ ബ്രേക്കാണ് ഷാനവാസിന് ലഭിച്ചത്.
മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത് മീശ പിരിച്ച് വെച്ച് മറ്റൊരു വില്ലൻ വേഷത്തിലായിരുന്നു . രുദ്രന് ശേഷം സീതയിലെ ഇന്ദ്രനെന്ന കഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിച്ചത്. രുദ്രനെ പോലെതന്നെ വില്ലനായി വന്ന് നായകനാകുകയായിയുന്നു.
സീതയ്ക്ക് ശേഷം സീ കേരളത്തിലെ മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലായിരുന്നു ഷാനവാസ് അഭിനയിച്ച് വന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറുകയാണ് എന്ന് ഷാനവാസ് സോഷ്യൽമീഡിയ വഴി അറിയിച്ചത്. സീതയുടെ രണ്ടാം ഭാഗം വരുന്നതിനാൽ ആ സീരിയലിന്റെ ഭാഗമാകാൻ വേണ്ടിയാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറുന്നത് എന്നാണ് കാരണമായി ഷാനവാസ് അറിയിച്ചിരിക്കുന്നത്. ‘ഞാനും സ്വാസികയും ഒന്നിച്ച സീതയുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്ന് പിന്മാറുന്നത്. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നായിരുന്നു താൽപര്യം.’
‘ആദ്യം അങ്ങനെയായിരുന്നു പ്ലാൻ. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്ലറിന്റെ ടീം വ്യക്തമാക്കിയപ്പോൾ പിൻമാറാം എന്ന് തീരുമാനിക്കുകയായിരുന്നു. സീതയുടെ രണ്ടാം ഭാഗത്തിനു ഞാൻ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവിൽ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്നങ്ങളുമില്ല’ ഷാനവാസ് ഒരു പ്രമുഖ
മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഷാനവാസിന്റെ വാക്കുകൾ ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഡി കെ എന്ന കഥാപാത്രം ഷാനവാസിന് മാത്രം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേസമയം , സീത സീരിയൽ രണ്ടാം ഭാഗം എത്തുമ്പോൾ അതിൽ പലർക്കും ഇന്നും മറക്കാൻ സാധിക്കാത്ത കഥാപാത്രമാണ് ശ്രീരാമന്റേത്. നിലവിൽ ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയിൽ ആരാധകരുടെ പ്രിയപ്പെട്ട കോളേജ് അധ്യാപകൻ ഋഷികേശായിട്ടാണ് ബിപിൻ ജോസ് അഭിനയിക്കുന്നത്.
സീതയെ ഓർക്കുമ്പോൾ രാമനെ മറക്കാൻ സാധിക്കില്ല എന്നത് ഒരു വാസ്തവമാണ്. അതുകൊണ്ടുതന്നെ രാമനായി ബിപിൻ എത്തുമോ എന്നുള്ളതാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്നത്.മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തി വളരെ വ്യത്യസ്തമായ സീരിയൽ രണ്ടാം ഭാഗം എത്തുന്നത് കാണാൻ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു.
about shanavas