Malayalam
‘സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും’ ; മരണപ്പെട്ട തമിഴ് നടന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ലോറന്‍സ്
‘സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും’ ; മരണപ്പെട്ട തമിഴ് നടന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ലോറന്‍സ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച തമിഴ് നടന് തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. ”സഹോദരാ, താങ്കളുടെ കുട്ടികളെ ഞാന്‍ സംരക്ഷിക്കും, നിത്യശാന്തി നേരുന്നു” എന്നാണ് രാഘവ ലോറന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അസുഖബാധിതനായി മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മാര്‍ച്ച് 22ന് ആയിരുന്നു ഗണേശന് മരണത്തിനു കീഴടങ്ങിയത്.
ബില്ല 2, ഉസ്താദ് ഹോട്ടല്‍, നീര്പാര്വൈ, കോലമാവ് കോകില, തേന്‍മേര്‍ക്കു പരുവക്കാട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് തീപ്പെട്ടി ഗണേശന്.
എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ കരിയര്‍ നിലനിര്‍ത്താന്‍ നടന് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ചെറിയ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു.
2019ല്‍ പുറത്തിറങ്ങിയ സീനു രാമസ്വാമിയുടെ കണ്ണെ കലൈമാനെ എന്ന ചിത്രത്തിലാണ് തീപ്പെട്ടി ഗണേശന് അവസാനമായി അഭിനയിച്ചത്.
ലോക്ക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട ഗണേശന് അജിത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അജിത്ത് മാത്രമാണ് തന്നെ യഥാര്‍ത്ഥ പേരായ കാര്‍ത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്റെ ദുരവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം സഹായിക്കുമെന്നും നടന് വീഡിയോയില്‍ പറഞ്ഞിരുന്നു.നേരത്തെയും രാഘവ ലോറന്‍സ് ഗണേശനെ സഹായിച്ചിരുന്നു. സ്നേഹന്‍ തുടങ്ങിയ താരങ്ങളും കാര്‍ത്തിക്കിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
