Connect with us

‘എന്റെ സണ്‍ഷൈന്‍’ മകള്‍ക്കൊപ്പമുള്ള പുതിയ ഫോട്ടോയുമായി പേളി; വൈറലായി ചിത്രങ്ങള്‍

Malayalam

‘എന്റെ സണ്‍ഷൈന്‍’ മകള്‍ക്കൊപ്പമുള്ള പുതിയ ഫോട്ടോയുമായി പേളി; വൈറലായി ചിത്രങ്ങള്‍

‘എന്റെ സണ്‍ഷൈന്‍’ മകള്‍ക്കൊപ്പമുള്ള പുതിയ ഫോട്ടോയുമായി പേളി; വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഷോയില്‍ വെച്ചാണ് പ്രണയത്തില്‍ ആവുന്നത്.

പിന്നീട് ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരുമായി. ഇവരുടെ ജീവിതത്തിലെ ഓരോ വിശേഷവും അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയത്.

കുഞ്ഞിന്റെ ഫോട്ടോ ആദ്യ ദിനം തന്നെ പേളി പങ്കുവെച്ചിരുന്നു. ഇന്നിപ്പോള്‍ വീണ്ടും മകളുടെ ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ് പേളി. മകളും അവള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ആളും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. എന്റെ സണ്‍ഷൈന്‍ എന്നാണ് പേളി മകളെ വിശേഷിപ്പിച്ചിരിക്കുന്നത്. മകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന ഒരു ടെഡി ബെയറും ചിത്രത്തിലുണ്ട്.

മകളെ താലോലിയ്ക്കുന്ന ഒരു വീഡിയോ ശ്രീനിഷും പങ്കുവച്ചിരുന്നു. ‘എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള പ്ലേ ടൈം,’ എന്ന കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പേളിയും കഴിഞ്ഞ ദിവസം മകളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘ഒരു പെണ്‍കുഞ്ഞാണ്. ഈ മനോഹര നിമിഷം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ ചിത്രം. ഞങ്ങള്‍ രണ്ടു പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.

എന്നാല്‍ ശ്രീനിഷ് കുറച്ച് ക്ഷീണിതനാണ്, അത് സാരമില്ല. കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. പക്ഷെ എന്റെ കുടുംബത്തെ പോലെ ഞാന്‍ സ്നേഹിക്കുന്ന നിങ്ങള്‍? ഓരോരുത്തരുമായും ഈ ചിത്രം പങ്കുവയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം,’ എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.

More in Malayalam

Trending

Recent

To Top