Connect with us

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും ആ കാര്യം നിര്‍ബന്ധമാണ്!അഭിനയ ലോകത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് സജിത

Malayalam

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും ആ കാര്യം നിര്‍ബന്ധമാണ്!അഭിനയ ലോകത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് സജിത

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും ആ കാര്യം നിര്‍ബന്ധമാണ്!അഭിനയ ലോകത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് സജിത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സജിത ബേട്ടിയുടേത്. നടിയായും നര്‍ത്തകിയായും അവതാരകയായും സുപരിചിതയാണ് സജിത. സിനിമയിലും സീരിയലുകളിലും നിറഞ്ഞു നിന്ന സജിതയ്ക്ക് ആരാധകര്‍ ഏറെയാണ്. ബാലതാരമായി ബിഗ്‌സ്‌ക്രീനിലെത്തി, തുടര്‍ന്ന് സിനിമകളിലും സീരിയലുകളിലും നിറഞ്ഞ് നില്‍ക്കുകയായിരുന്നു സജ്‌ന. വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന സജ്‌ന ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയിച്ചിരുന്നു. എന്നാല്‍ പ്രസവശേഷം കുട്ടിയ്ക്കും കുടുംബത്തിനൊപ്പമാണ് താരം.

കൂടുതലും വില്ലത്തി വേഷങ്ങളില്‍ ആയിരുന്നു സജ്‌ന തിളങ്ങി നിന്നത്. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ആയിരുന്നില്ല സജിത ചെയ്തത്. ചെറുപ്രായത്തില്‍ തന്നെ പ്രായക്കൂടുതലുള്ള വേഷങ്ങളായിരുന്നു സജ്‌ന കൈകാര്യം ചെയ്തത്. ഒരു വില്ലത്തിയുടെ സ്വാഭാവവും കുശുമ്പും അസൂയയും എല്ലാം തന്നെ നന്നായി പ്രതിഫലിപ്പിക്കുവാന്‍ താരത്തിനായിരുന്നു. ഇടക്കാലത്ത് ഗ്‌ളാമര്‍ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരില്‍ നിറഞ്ഞു നിന്നിരുന്നു.

ബിസിനസ്സുകാരനായ ഭര്‍ത്താവ് ഷമാസ് തന്റെ ഒപ്പം എന്തിനും ഏതിനും കൂടെ ഉണ്ടെന്ന് മുന്‍പ് സജിത വ്യക്തമാക്കിയിട്ടുണ്ട്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നും സജിത പറഞ്ഞിരുന്നു. പക്ഷെ കുഞ്ഞ് വളര്‍ന്നതിനു ശേഷം മാത്രമേ അത് സാധ്യമാകൂ എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ കുടുംബമാണ് വലുതെന്നും, അവരുടെ കാര്യം നോക്കുന്നതാണ് ഇപ്പോഴത്തെ സന്തോഷമെന്നും താരം പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി സജിത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. എങ്കിലും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ് ഇന്നും സജിതയെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ആരാധിക്കുന്നത്. ഇപ്പോള്‍ മൂന്നുവയസ്സിലേക്ക് കടക്കുന്ന മകള്‍ ഇസ ഫാത്തിമ ഷമാന്റെ വളര്‍ച്ച ആസ്വദിക്കുന്ന തിരക്കില്‍ ആണ് സജിത ബേട്ടി. കുറച്ചുകാലം ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന സജിത ഇപ്പോള്‍ നാട്ടില്‍ സെറ്റില്‍ഡ് ആണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സജിത ഭര്‍ത്താവ് ഷമാസിനും മകള്‍ ഇസക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാ് വൈറലാകുന്നത്. പൊതുവെ പര്‍ദ്ദയില്‍ ആണ് സജിത ചിത്രങ്ങളില്‍ എത്താറുള്ളത് എങ്കിലും സല്‍വാറില്‍ മൊഞ്ചത്തി ആയിട്ടാണ് സജിത പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാറുണ്ടെങ്കിലും പര്‍ദ്ദ ധരിക്കാതെ വീടിനു പുറത്തിറങ്ങില്ലെന്നും അത് നിര്‍ബന്ധമാണെന്നും സജ്‌ന പറയുന്നു.

More in Malayalam

Trending

Recent

To Top