News
പതിനാറാം വയസ്സില്‍ കാലുകള്‍ മുറിച്ചു മാറ്റി; സുധ ചന്ദ്രന്റെ ജീവിതത്തില്‍ സംഭവിച്ചത്!
പതിനാറാം വയസ്സില്‍ കാലുകള്‍ മുറിച്ചു മാറ്റി; സുധ ചന്ദ്രന്റെ ജീവിതത്തില്‍ സംഭവിച്ചത്!
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുധ ചന്ദ്രന്. സിനിമകളിലൂടെയും മിനിസ്ക്രീനുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ സുധ ചന്ദ്രന്റെ ജീവിതം ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് സുപരിചിതമായിരിക്കണം എന്നില്ല. ഗംഭീര നര്‍ത്തകി കൂടിയായ സുധ ചില മലയാളം ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും എത്തിയിട്ടുണ്ടായിരുന്നു. മൂന്നു വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന സുധ തന്റെ പതിനാറ് വയസ്സിനുള്ളില്‍ എഴുപത്തിയാറില്‍ അധികം വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
വിധിയുടെ വിളയാട്ടം എന്നതു പോലെയായിരുന്നു സുധയുടെ ജീവിതത്തില്‍ ആ സംഭവം നടന്നത്. പതിനാറാം വയസ്സില്‍ ഒരു അപകടത്തില്‍ പെട്ട് കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നു. 1981ല്‍ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ കുടുംബസമേതം പോയി മടങ്ങുമ്പോഴാണ് സുധയ്ക്കും കുടുംബത്തിനും ബസ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിസാരപരിക്കുകള്‍ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാല്‍ മുറിച്ചു മാറ്റി.
നൃത്തത്തെ ജീവവായുവായി കണ്ടിരുന്ന സുധയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. സുധയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് നൃത്തം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പഠിച്ചു വേറെ ജോലി നോക്കിക്കൂടെ എന്നായിരുന്നു. ഈ ഒരു ചോദ്യമായിരുന്നു സുധക്ക് തന്റെ ജീവിതത്തില്‍ നൃത്തം എത്രമാത്രം പ്രിയപ്പെട്ടതും മൂല്യമുള്ളതുമായിരുന്നു എന്നുള്ള തിരിച്ചറിവ് സമ്മാനിച്ചത്. ആറു മാസം ആശുപത്രിയില്‍ വാസം സുധയുടെ ജീവിതം തന്നെ മാറ്റിയിരുന്നു.
അതിനിടയിലാണ് ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂര്‍ കാലുകളെക്കുറിച്ച് സുധ അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ സേഥിയെ കാണാനെത്തുകയും തനിക്ക് ഈ കാലുകള്‍ വച്ച് നൃത്തം ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു സുധയ്ക്ക് അറിയേണ്ടിയിരുന്നത്. സാധിക്കുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.പിന്നീട് സുധയ്ക്ക് അതിജീവനത്തിന്റെ നാളുകളായിരുന്നു. നിറഞ്ഞ സദസ്സിനു മുന്പില് നൃത്തംചെയ്യുന്ന സുധാ ചന്ദ്രനെ സ്വപ്നം കണ്ടായിരുന്നു പിന്നീട് ജിവിതം മുഴുവന്‍.
അതേസമയം കൃത്രിമക്കാലില്‍ നൃത്തം ചെയ്യുമ്പോള്‍ കടുത്ത വേദനയായിരുന്നു സുധ അനുഭവിച്ചിരുന്നത്. എല്ലാ വേദനകളും ഉള്ളിലാക്കി വീണ്ടും ചിലങ്കയുടെ നാദം കേള്‍പ്പിക്കാന്‍ താരം ആരംഭിക്കുകയും ചെയ്തു. അങ്ങനെ രണ്ടര വര്‍ഷത്തെ പരിസരംത്തിന് ഒടുവില്‍ വീണ്ടും സുധയെ തേടി വേദികള്‍ എത്തി. അതും മൂന്നു മണിക്കൂര്‍. പലരും സുധയോട് എന്തിനാ കൃത്രിമക്കാലില്‍ നൃത്തം പഠിക്കുന്ന സമയത്ത് വെറുതെ വേദന സഹിക്കുന്നതെന്നെന്നും നൃത്തമൊന്നും ഇനി വേണ്ടായെന്നുള്ള ചോദ്യമുയര്‍ത്തിയിരുന്നു. പക്ഷേ സുധ സ്വപനം കണ്ടിരുന്ന നൃത്തത്തെ കീഴടക്കുകയും ചെയ്തു.
മലരും കിളിയും എന്ന ചിത്രത്തിലൂടെ രേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് ചേക്കേറിയത്. എന്നാല്‍ നടി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് മയൂരി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തില്‍ താരത്തിന്റെ അഭിനയത്തിന് നാഷണല്‍ ഫിലിം അവാര്‍ഡ് താരത്തെ തേടി എത്തുകയും ചെയ്തു. തുടര്‍ന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. പിന്നീടങ്ങോട്ട് സിനിമയിലും സീരിയലിലും തിളങ്ങി ന്ല്‍ക്കുകയാണ് സുധ. നാട്യമയൂരി സുധ ചന്ദ്ര ഡാന്‍സ് അക്കാദമി എന്നൊരു ഡാന്‍സ് സ്കൂളുംതാരം നടത്തുന്നുണ്ട്.
