News
ആ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയത് ചെന്നൈയിലെ ഈ സ്‌കൂളില്‍; രസകരമായ സംഭവം പങ്കുവെച്ച് ദീപന്‍
ആ രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയത് ചെന്നൈയിലെ ഈ സ്‌കൂളില്‍; രസകരമായ സംഭവം പങ്കുവെച്ച് ദീപന്‍
67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തമിഴ് സിനിമാ ലോകത്തിന് ഇരട്ടി സന്തോഷം ആയിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം ധനുഷ് സ്വന്തമാക്കിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് വിജയ് സേതുപതിയാണ്.
ഇരുവരും തമ്മിലുള്ള രസകരമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് പേരും പഠിച്ചത് ഒരേ വിദ്യാലയത്തിലാണ്.
ചെന്നൈ സാലിഗ്രാമത്തിലുള്ള തായ് സത്യ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും നടനുമായ ദീപന്‍ ആണ് ഈ രസകരമായ വിവരം ആരാധകരുമായി പങ്കുവച്ചത്.
വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങിയ അസുരനിലെ കഥാപാത്രമാണ് ധനുഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രണ്ടാം തവണയാണ് ധനുഷിനെ തേടി പുരസ്‌കാരം എത്തുന്നത്. വെട്രിമാരന്റെ തന്നെ ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യ പുരസ്‌കാരം ലഭിച്ചത്.
ത്യാഗരാജന്‍ കുമാര രാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സിലെ ശില്‍പ എന്ന ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രത്തിനാണ് വിജയ് സേതുപതിക്ക് പുരസ്‌കാരം ലഭിച്ചത്.
