Malayalam
ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ പ്രിയങ്കയ്ക്കും ഭര്‍ത്താവിനും എന്താണ് യോഗ്യത? മറുപടിയുമായി താരം
ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ പ്രിയങ്കയ്ക്കും ഭര്‍ത്താവിനും എന്താണ് യോഗ്യത? മറുപടിയുമായി താരം
Published on

നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്ത്തകന്. പീറ്റര്‍ ഫോര്‍ഡ് എന്ന മാധ്യമപ്രവര്‍ത്തകനാണ് പ്രിയങ്കയെയും നിക്കിനെയും വിമര്‍ശിച്ചത്.
”നിങ്ങള്‍ രണ്ടുപേരോടും എനിക്ക് ബഹുമാനക്കുറവില്ല, എന്നാല്‍ ഓസ്കര് നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ എന്താണ് യോഗ്യത” എന്നായിയിരുന്നു പീറ്ററിന്റെ ചോദ്യം.
എന്നാല്‍ തൊട്ടുപിന്നാലെ തന്നെ പ്രിയങ്കയും മറുപടിയുമായി രംഗത്തെത്തി. ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ് പറഞ്ഞ് താന്‍ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റും പ്രിയങ്ക നല്കി.
തിങ്കളാഴ്ചയാണ് പ്രിയങ്കയും നിക്കും ചേര്‍ന്ന് ഓസ്കാര്‍ പട്ടിക പുറത്ത് വിട്ടത്. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും,...
നടൻ ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിർണായകമായത് ഫോൺ...
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില...