News
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വടിവേലുവിനെ ഡിസ്ചാര്‍ജ് ചെയ്തു, വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശം; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വടിവേലുവിനെ ഡിസ്ചാര്‍ജ് ചെയ്തു, വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശം; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍
പ്രശസ്ത തമിഴ് ഹാസ്യനടന്‍ വടിവേലുവിനെ കോവിഡ് -19 ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. വടിവേലുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും താരം പൂര്‍ണമായും സുഖം പ്രാപിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വടിവേലുവിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.
2021 ഡിസംബര്‍ 23-ന് യുകെയില്‍ നിന്ന് മടങ്ങിയെത്തിയ വടിവേലുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരിച്ച് വന്നപ്പോള്‍ ആണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി ഒന്നിന് വടിവേലുവിനെ ചെന്നൈ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ വിശ്രമിക്കാനാണ് താരത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വടിവേലുവിന് പിന്നാലെ സംവിധായകന്‍ സൂരജിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വടിവേലുവും സൂരജും വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് നായ് ശേഖര് റിട്ടേണ്‍സ് ടീമിലെ മറ്റുള്ളവര്‍ എല്ലാം വീട്ടില്‍ തന്നെ നിരാക്ഷണത്തില്‍ കഴിയുകയാണ്. ലൈക പ്രൊഡക്ഷന്‍സിന് കീഴില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ക്രൈം കോമഡി ചിത്രമാണ് നായ് ശേഖര് റിട്ടേണ്‍സ്.
നാല് വര്‍ഷത്തിന് ശേഷം വടിവേലുവിന്റെ തിരിച്ചുവരവാണ് ഈ ചിത്രം. വടിവേലു, റെഡിന്‍ കിംഗ്സ്ലി, ആനന്ദരാജ്, മുനിഷ്‌കാന്ത്, ആര്‍ജെ വിഘ്നേഷ്‌കാന്ത്, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
