Tamil
മലയാളത്തിലെ ചില നടന്മാരെപ്പോലെ മോഹനവാഗ്ദ്ധാനം നൽകി പണത്തിന് വേണ്ടി സ്ത്രീകളെ പറ്റിച്ചുവിടുന്ന തറ പരിപാടി വടിവേലുവിന്റെ നിഘണ്ടുവിലില്ല; വടിവേലുവിന്റെ കാമുകിയായ മലയാള നടിയ്ക്ക് കൊടുത്തത്!!
മലയാളത്തിലെ ചില നടന്മാരെപ്പോലെ മോഹനവാഗ്ദ്ധാനം നൽകി പണത്തിന് വേണ്ടി സ്ത്രീകളെ പറ്റിച്ചുവിടുന്ന തറ പരിപാടി വടിവേലുവിന്റെ നിഘണ്ടുവിലില്ല; വടിവേലുവിന്റെ കാമുകിയായ മലയാള നടിയ്ക്ക് കൊടുത്തത്!!
തമിഴ് സിനിമാ ലോകത്ത് മാറ്റി നിർത്താനാകാത്ത പേരാണ് വടിവേലുവിന്റേത്. വളരെ സാധാരണക്കാരനായിരുന്ന വടിവേലു അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് അങ്ങോട്ട് വടിവേലുവിന്റെ തേരോട്ടത്തിനായിരുന്നു സിനിമാ ലോകം സാക്ഷി വഹിച്ചത്. ഇപ്പോഴിതാ വടിവേലുവിന്റെ അധികം ആർക്കുമറിയാത്ത ചില കഥകളെ കുറിച്ച് പറയുകയാണ് ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് വടിവേലുവിനെ കുറിച്ച് പറഞ്ഞത്.
രാഷ്ട്രീയത്തിൽ പലരെയും വ്യക്തിഹത്യ നടത്തിയില്ലെങ്കിൽ വടിവേലുവിന് സിനിമയിൽ പിടിച്ചുനിൽക്കാമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിജയകാന്തിനെ ആക്ഷേപിച്ച് സംസാരിച്ചു. റിസൽട്ട് വന്നപ്പോൾ വടിവേലും സപ്പോർട്ട് ചെയ്തിരുന്ന ഡിഎംകെ എട്ടുനിലയിൽ പൊട്ടി. ജയലളിത – വിജയകാന്ത് സഖ്യം അധികാരത്തിലെത്തി. വടിവേലുവിനെവച്ച് സിനിമയെടുത്താൽ അത് ജയലളിതയെ എതിർക്കുന്നത് പോലെയാകുമെന്ന് കരുതി നിർമാതാക്കളും സംവിധായകരും വടിവേലുവിനെ സിനിമയിൽ നിന്ന് ഒഴിവാക്കി.
വടിവേലു വർഷങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. എവിടെയാണെന്ന് പോലും അറിവില്ലാതെയായി. പിന്നീട് ജയലളിത മരിച്ചതിനുശേഷം ആണ് വടിവേലു പുറത്തു വരാൻ തുടങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെത്തും മുമ്പ് വളരെ സാധാരണക്കാരനായി ജനിച്ചു, വിദ്യാഭ്യാസം പോലുമില്ലാതെ ഫോട്ടോകൾ ഫ്രെയിം ചെയ്തു കൊടുക്കുന്ന ജോലി ചെയ്തു ജീവിക്കുകയായിരുന്നു വടിവേലു.
നടനും സംവിധായകനും ആയിരുന്നു രാജ് കിരൺ തന്റെ ആരാധകനും ഫാൻസ് അസോസിയേഷന്റെ നേതാവായിരുന്ന ഇളങ്കോയുടെ കല്യാണത്തിൽ പങ്കെടുക്കാൻ മധുരയിലെത്തി. കല്യാണ ചടങ്ങുകൾ ഉച്ചയോടെ അവസാനിച്ചു. രാജ് കിരണിന് തിരിച്ചു പോകാനുള്ള ട്രെയിൻ വൈകുന്നേരമേ ഉള്ളു.
അതുവരെ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്ന രാജ് കിരണിന് കൂട്ടിന് ഇളങ്കോ അയച്ച വ്യക്തിയായിരുന്നു വടിവേലു. തന്റെ കയ്യിലുള്ള കോമഡി നമ്പറുകളൊക്കെ ഉപയോഗിച്ച് വടിവേലു രാജ് കിരണിനെ ചിരിപ്പിച്ചു. രണ്ട് വർഷത്തിനുശേഷം രാജ് കിരൺ പുതിയൊരു സിനിമ എടുത്തപ്പോൾ കോമഡി താരം ഗൗണ്ടമണിക്കൊപ്പം ഒരു ഹാസ്യതാരത്തെ കൂടി വേണ്ടി വന്നു. അപ്പോഴാണ് തന്നെ ചിരിപ്പിച്ച വടിവേലുവിനെ കുറിച്ച് അദ്ദേഹം ഓർമ്മിച്ചത്. ഇളങ്കോയെ വിളിച്ചിട്ട് അദ്ദേഹത്തോട് ഉടനെ വരാൻ പറഞ്ഞു. അങ്ങനെ സിനിമയിൽ ചെറിയൊരു വേഷം കൊടുത്തു. വടിവേലു തന്റെ കൈയിൽ നിന്നുള്ള ചില നമ്പറുകൾ ഒക്കെ അതിൽ ഇട്ടു.
അത് ഇഷ്ടമായ രാജ് കിരൺ ഒരു പാട്ട് സീനിൽ കൂടി വടിവേലുവിനെ അഭിനയിപ്പിച്ചു. പിന്നാലെ മറ്റ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു തുടങ്ങി. കാതലൻ എന്ന സിനിമയിൽ പ്രഭുദേവക്കൊപ്പം ന്യൂജനറേഷൻ ലുക്കിൽ വന്നാണ് പിന്നീട് നടൻ പ്രശസ്തിയിലേക്ക് വളർന്നത്. അക്കാലത്ത് കോമഡി താരങ്ങൾ ആയിട്ടുണ്ടായിരുന്ന ഗൗണ്ടമണിയെയും സെന്തിലിനെയും മറികടന്ന് വടിവേലു സൂപ്പർതാര പദവിയിലേക്ക് എത്തികയായിരുന്നുവെന്നു ആലപ്പി അഷ്റഫ് പറയുന്നു.
അതേസമയം, വടിവേലുവിനെയും ചില നായികമാരെയും ചേർത്ത് സോഷ്യൽ മീഡിയയിൽ ചില കഥകൾ പ്രചരിച്ചിരുന്നു. അതിൽ മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ പേരുമുണ്ടായിരുന്നു. അത്തരം ബന്ധങ്ങളെപ്പെറ്റി വടിവേലു പറയുന്നത്, തന്റെ ദാരിദ്ര്യ സമയത്ത് സിനിമാകോട്ടയിലെ തറയിലിരുന്നുകൊണ്ട് അവരെ തിരശ്ശീലയിൽ കണ്ടിട്ടുണ്ടെന്നാണ്.
താൻ അന്ന് സ്വപ്നം കണ്ട് സായൂജ്യമണിഞ്ഞ നായികമാരോടൊത്ത് ഇഷ്ടാനുസരണം സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. തന്റെ കാമുകിമാർക്ക് വേണ്ടി എത്ര പണം ചെലവഴിക്കാനും വടിവേലുവിന് മടിയുണ്ടായിരുന്നില്ല. അവർക്കെല്ലാം പണം അള്ളിയള്ളി കൊടുത്തു. അല്ലാതെ മലയാളത്തിലെ ചില നടന്മാരെപ്പോലെ മോഹനവാഗ്ദ്ധാനം നൽകി പണത്തിന് വേണ്ടി സ്ത്രീകളെ പറ്റിച്ചുവിടുന്ന തറ പരിപാടി വടിവേലുവിന്റെ നിഘണ്ടുവിലില്ല.
ചിലർക്കൊക്കെ പുതിയ വീടുകൾ വാങ്ങിക്കൊടുത്ത് അവരെ സന്തോഷിപ്പിച്ചിരുന്നെന്നും കേൾക്കുന്നുവെന്നും ആലപ്പി അഷ്റഫ് വീഡിയോയിൽ പറയുന്നു. വടിവേലുവിന്റെ കാമുകിയായ മലയാളി നടിയാര് എന്ന തബ്നെയിലോടെയാണ് ആലപ്പി അഷ്‌റഫ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആരാണ് ആ മലയാളി നടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
