Connect with us

സിംഗമുത്തുവിനെതിരെ മാനന്ഷ്ടക്കേസ് കൊടുത്ത് വടിവേലു; 5 കോടി രൂപ നഷ്ടപരിഹാരം വേണം

News

സിംഗമുത്തുവിനെതിരെ മാനന്ഷ്ടക്കേസ് കൊടുത്ത് വടിവേലു; 5 കോടി രൂപ നഷ്ടപരിഹാരം വേണം

സിംഗമുത്തുവിനെതിരെ മാനന്ഷ്ടക്കേസ് കൊടുത്ത് വടിവേലു; 5 കോടി രൂപ നഷ്ടപരിഹാരം വേണം

മലയാളത്തിൽ വരെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഹാസ്യ താരമാണ് വടിവേലു. ഭാഷാഭേദമന്യേ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ അദ്ദേഹം തമിഴിലെ തന്നെ പ്രശസ്ത ഹാസ്യ താരം സിംഗമുത്തുവിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ നിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് വടിവേലു പറയുന്നത്. മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ആർ.എം.ടി ടീക്കാ രാമൻ കേസ് ഫയലിൽ സ്വീകരിച്ചിട്ടുമുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്നാണ് വിവരം.

2000 മുതൽ നിരവധി സിനിമകളിൽ സിം​ഗമുത്തുവുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ കോമ്പിനേഷൻ വലിയ ഹിറ്റായിട്ടുമുണ്ട്. എന്നാൽ, 2015-ൽ ചില പ്രശ്നങ്ങളാൽ ആ ബന്ധത്തിൽ വിള്ളൽ വീണു. അന്നുമുതൽ പൊതുവേദികളിൽ തനിക്കെതിരെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയാണെന്നും വടിവേലു പറയുന്നു.

വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സിംഗമുത്തു നടത്തിയ പരാമർശങ്ങൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഇതുമൂലം ഉണ്ടായ മാനഹാനിക്ക് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വടിവേലു കോടതിയോട് അഭ്യർത്ഥിച്ചു. 1991 മുതൽ താൻ തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും 300 ലധികം സിനിമകൾ ഇതിനകം പൂർത്തിയാക്കിയെന്നും വടിവേലു ഹർജിയിൽ പറഞ്ഞു.

More in News

Trending