News
എനിക്ക് അമ്മയാകണമായിരുന്നു, ഭര്‍ത്താവും മക്കളെ ആഗ്രഹിച്ചിരുന്നു; ഒന്നര വര്‍ഷത്തോളമാണ് സറോഗസിയ്ക്ക് ശ്രമിച്ചത്, പക്ഷേ പരാജയപ്പെട്ടു, തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍
എനിക്ക് അമ്മയാകണമായിരുന്നു, ഭര്‍ത്താവും മക്കളെ ആഗ്രഹിച്ചിരുന്നു; ഒന്നര വര്‍ഷത്തോളമാണ് സറോഗസിയ്ക്ക് ശ്രമിച്ചത്, പക്ഷേ പരാജയപ്പെട്ടു, തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സറോഗസിയിലൂടെ അമ്മയായി മാറാന്‍ ശ്രമിച്ചതും അത് പരാജയപ്പെട്ടതിനെക്കുറിച്ചും തുറന്നു പറയുകയാണ് സണ്ണി.
എനിക്ക് എന്റെ സ്വന്തം മക്കളില്ലായിരുന്നു. പക്ഷെ എനിക്ക് ശരിക്കും കുട്ടികളെ വേണമായിരുന്നു. എന്റെ ഭര്‍ത്താവും മക്കളെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ സറോഗസിയ്ക്ക് ശ്രമിച്ചത്. സറോഗസി ഒരുപാട് സമയം വേണ്ടി വരുന്നൊരു കാര്യമാണ്. ഒന്നര വര്‍ഷമാണ് ഇതിന് വേണ്ടി ചെലവിട്ടത്. ആറ് എഗ്ഗ്സ് ആയിരുന്നു ഉണ്ടായിരുന്നത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും.
പക്ഷെ ഞങ്ങള്‍ ഐവിഎഫിന് ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. കുട്ടികളുണ്ടായില്ല. ഐവിഎഫ് എന്ന കടമ്പ എത്ര വലിയ വേദനയായിരുന്നു തനിക്ക് നല്‍കിയിരുന്നത്. ‘അത് ശരിക്കും ഹൃദയഭേദകമായിരുന്നു. പരാജയപ്പെട്ടുവെന്ന് തോന്നി. ഞങ്ങള്‍ വല്ലാതെ തകര്‍ന്നു പോയി. ഞങ്ങള്‍ അവിടേയ്ക്ക് ചെന്നു. പെണ്‍കുട്ടികളെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. അവിടെയുണ്ടായിരുന്ന കുട്ടികളൊക്കെ ക്യൂട്ട് ആയിരുന്നു. അവിടെ നിന്നും ഒരു പെണ്‍കുട്ടിയെ ഞങ്ങള്‍ ദത്തെടുത്തു. അവളിന്ന് ഞങ്ങളുടേതാണ്.
ഞങ്ങള്‍ ജെനറ്റിക്കലി കണക്ട്ഡ് അല്ലെങ്കിലും ഹൃദയത്തിലൂടെ ഞങ്ങള്‍ ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. നിഷയെ ദത്തെടുത്ത ശേഷമാണ് സണ്ണിയും ഡാനിയലും രണ്ട് ആണ്‍ കുട്ടികളുടെ കൂടി മാതാപിതാക്കളാകുന്നത്. കുട്ടികളെ വിട്ടു നില്‍ക്കുക എന്നത് തങ്ങള്‍ക്ക് വലിയ വിഷമമാണെന്നും സണ്ണി ലിയോണ്‍ പറയുന്നു.
2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണ്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. 2011 ലാണ് ബോളിവുഡ് നടി സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരാകുന്നത്. സിഖ് ആചാര പ്രകാരവും ജൂത ആചാര പ്രകാരവുമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.
