Connect with us

നിങ്ങൾ വെള്ളത്തിൽ പോയാൽ നമ്മളും ചാടിയിരിക്കും എന്നാണ് അവർ പറഞ്ഞത് ; അവരുടെ കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്ന് അനുഭവിച്ച് തന്നെ അറിയണം’; സണ്ണി വെയ്ൻ പറയുന്നു !

Malayalam

നിങ്ങൾ വെള്ളത്തിൽ പോയാൽ നമ്മളും ചാടിയിരിക്കും എന്നാണ് അവർ പറഞ്ഞത് ; അവരുടെ കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്ന് അനുഭവിച്ച് തന്നെ അറിയണം’; സണ്ണി വെയ്ൻ പറയുന്നു !

നിങ്ങൾ വെള്ളത്തിൽ പോയാൽ നമ്മളും ചാടിയിരിക്കും എന്നാണ് അവർ പറഞ്ഞത് ; അവരുടെ കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്ന് അനുഭവിച്ച് തന്നെ അറിയണം’; സണ്ണി വെയ്ൻ പറയുന്നു !

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് സണ്ണി വെയിന്‍ . മലയാള സിനിമ ലോകത്ത് അയലത്തെ പയ്യന്‍ എന്ന ഇമോജേടെ സണ്ണി വെയിന്‍ വിജയങ്ങള്‍ കൊയ്യുകയാണ്.

നടനെന്നതിലുപരി നിർമാതാവായും വളർന്ന് കഴിഞ്ഞ സണ്ണി പലപ്പോഴും അഭിനയം കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്. വീണ്ടും അഭിനയ സാധ്യതയുള്ള കഥാപാത്രമായി സണ്ണി എത്തുന്ന അടിത്തട്ടിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ജിജോ ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ടീസർ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

പൂർണ്ണമായും കടലിൽ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരുനാൾ അളന്ന് മാന്തി വിൽക്കപ്പെടും. അതിന്റെ പേരിൽ കരയും കടലും പരസ്പരം കലഹിക്കും. അതിൽ ചതിച്ചവന്റെ കര കടലെടുക്കും. ഒടുവിൽ അവനവന്റെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്… അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും…’ എന്ന കുറിപ്പോടെയാണ് ഷൈൻ ടീസർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സണ്ണി വെയ്നിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട്. സൂസൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീർ അഹമ്മദ് സംഗീത സംവിധാനം നിർവഹിക്കുന്നു.

ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്.സിനിമയ്ക്ക് വേണ്ടി കടലിൽ ദിവസങ്ങളോളം കഴിഞ്ഞതിന്റെ അനുഭവങ്ങൾ
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സണ്ണി വെയ്ൻ. മത്സ്യത്തൊഴിലാളികളുടെ കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്ന് അറിഞ്ഞത് അടിത്തട്ടിന്റെ ചിത്രീകരണ വേളയിലാണെന്നാണ് സണ്ണി വെയ്ൻ ആ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു.

പക്ഷേ നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന പടവെട്ടിൽ അഭിനയിക്കേണ്ടി വന്നു. ഞാൻ ചെയ്യണമെന്ന് വിചാരിച്ചതല്ല. നേരത്തെ നിശ്ചയിച്ചിരുന്നയാൾക്ക് ഡേറ്റ് പ്രശ്നം വന്നപ്പോൾ ചെയ്തതാണ്. നല്ല തിരക്കഥകൾ വന്നാൽ തീർച്ചയായും ചെയ്യും. എന്റേത് നല്ല പിന്തുണ നൽകുന്ന പ്രൊഡക്ഷൻ ഹൗസായിരിക്കും.’രണ്ട് മൂന്ന് പടങ്ങൾ വരുന്നുണ്ട്. കരിയറിൽ ഉയർച്ച താഴ്ചകളുണ്ടായിട്ടുണ്ട്.

ജീവിതം എപ്പോഴും ഉയർച്ചയും താഴ്ചയും നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടാകുമല്ലോ. മനസ് അതുമായി പൊരുത്തപ്പെട്ടു. അടിത്തട്ടിന്റെ ചിത്രീകരണ സമയത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോയി വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കണ്ടുപഠിക്കാൻ കഴിഞ്ഞു. 19 ദിവസം ബോട്ടിൽത്തന്നെയായിരുന്നു. 14 മണിക്കൂറോളം ജോലി ചെയ്ത ദിവസങ്ങളുണ്ട്. ആ ദിവസങ്ങളിൽ വീട്ടുകാരോട് എന്ന പോലെയാണ് മത്സ്യത്തൊഴിലാളികൾ പെരുമാറിയത്. അവരുടെ സ്നേഹം എന്താണെന്ന് അവർ തരുന്ന ഭക്ഷണത്തിലൂടെ അറിയാൻ പറ്റും.’നിങ്ങൾ വെള്ളത്തിൽ പോയാൽ നമ്മളും ചാടിയിരിക്കും എന്നാണ് അവർ പറയാറുണ്ടായിരുന്നത്. അണ്ടർ വാട്ടർ രം​ഗങ്ങൾ ഷൂട്ട് ചെയ്യാൻ വെള്ളത്തിലേക്ക് ചാടേണ്ടി വന്നു. മത്സ്യത്തൊഴിലാളികൾ മുകളിൽ നിൽക്കുന്നത് വളരെയേറെ ധൈര്യം തന്നിരുന്നു. കടലിൽ സിനിമ ചിത്രീകരിക്കുന്നത് വലിയൊരു ദൗത്യം തന്നെയായിരുന്നു. രാത്രി ചിത്രീകരണം ഒരനുഭവമായിരുന്നു.

കടലിന് നടുവിൽ ഇരുട്ടത്ത് ജോലി ചെയ്യുന്നതിന്റെ ഒരു വിങ്ങലുണ്ടായിരുന്നു. സൂര്യൻ ഉദിച്ചുയരുന്നത് കാണുമ്പോൾ ആ പ്രശ്നങ്ങളെല്ലാം തീരും’ സണ്ണി വെയ്ൻ പറയുന്നു. സണ്ണിയുടെ ആദ്യ നിർമാണ സംരംഭമായ പടവെട്ടിൽ മഞ്ജു വാര്യരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സണ്ണി വെയ്ൻ തനിനാടൻ ടാപ്പിങ് തൊഴിലാളിയായി അഭിനയിക്കുന്ന അപ്പനും റിലീസിന് തയ്യാറെടുക്കുകയാണ്.

about sunny wayn

More in Malayalam

Trending

Recent

To Top