Connect with us

ആരാധകർ കാത്തിരുന്ന മുഹൂർത്തം വന്നെത്തി നയൻതാരയ്ക്ക് മിന്നുകെട്ട് വരൻ അയാൾ തന്നെ ! വിവാഹ തീയതി പുറത്ത് ! മോളിവുഡിൽ ഇനി കല്യാണ മേളം !

Malayalam

ആരാധകർ കാത്തിരുന്ന മുഹൂർത്തം വന്നെത്തി നയൻതാരയ്ക്ക് മിന്നുകെട്ട് വരൻ അയാൾ തന്നെ ! വിവാഹ തീയതി പുറത്ത് ! മോളിവുഡിൽ ഇനി കല്യാണ മേളം !

ആരാധകർ കാത്തിരുന്ന മുഹൂർത്തം വന്നെത്തി നയൻതാരയ്ക്ക് മിന്നുകെട്ട് വരൻ അയാൾ തന്നെ ! വിവാഹ തീയതി പുറത്ത് ! മോളിവുഡിൽ ഇനി കല്യാണ മേളം !

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചുകൊണ്ട് തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായി മാറിയ താരമാണ് നയൻതാര. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ മുൻനിരയിലാണ് താരത്തിന്റെ സ്ഥാനം. നയൻതാരയെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആരാധകർക്കെന്നും കൗതുകമാണ്. പൊതുവെ സാമൂഹ്യ മാധ്യമങ്ങളിലും സിനിമാ പ്രൊമോഷൻ പരിപാടികളിലൊന്നും ഒട്ടും സജീവമല്ലാത്ത വ്യക്തിയാണ് നയൻ‌താര. ഇപ്പോഴിതാ ആരാധകർ ഏറെ കേൾക്കാൻ കാത്തിരുന്ന വാർത്തയാണ് പുറത്തു വരുന്നത് .

നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം.
നയന്‍താരയും വിഘ്‌നേഷ് ശിവനും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്‌നേഷ് ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലേക്ക് ഇരുവരും എത്തുകയായിരുന്നു. മിക്കവാറും ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ആലോചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര. മലയാളത്തില്‍ ചെയ്ത ‘ഗോള്‍ഡ്’ എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രം ‘കാതുവാക്കുള്ള രണ്ട് കാതല്‍’എന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററുകളിലെത്തും.

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

അതേസമയം വിഘ്‌നേശ് നയൻതാരയെ കുറച്ചു പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറലാകുകയാണ് .നയൻതാരയുടെ വിജയത്തിലും അവർ സ്ത്രീ കേന്ദ്രീകൃത സിനിമകൾ തിരഞ്ഞെടുക്കുന്നതിലും തനിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ വിഘ്‌നേഷ് ശിവൻ. നയൻതാരയ്ക്ക് അവരുടെ സിനിമാ ജീവിതത്തെ കുറിച്ചു നല്ല വ്യക്തതയുണ്ട്, അതാണ് അവരുടെ സക്സസിനു കാരണമെന്നാണ് വിഘ്‌നേഷ് പറയുന്നത്.

ഇന്റിവിജ്വൽ ഡെഡിക്കേഷനും ഡിസിഷനുമാണ് നയൻതാരയുടെ വിജയത്തിന് കാരണം. ജോലി സംബന്ധമായ കാര്യങ്ങൾ ഞങ്ങൾ അധികം ചർച്ചചെയ്യാറില്ല. ചില വിഷയങ്ങൾ സംസാരിക്കാറുണ്ട്. എന്നാൽ നയൻതാരയുടെ ചില കാര്യങ്ങളിൽ ആർക്കും അവരെ സ്വാധീനിക്കാൻ കഴിയില്ല. ആർക്കും അവരെക്കൊണ്ട് നിർബന്ധിച്ചു ഒന്നും ചെയ്യിപ്പിക്കാൻ സാധിക്കില്ല. അതൊരു ഐസ് ക്രീമിന്റെ കാര്യത്തിലാണെങ്കിലും. അവർക്ക് ഇഷ്ടപെട്ടാൽ അവര് കഴിക്കും. ഇല്ലെങ്കിൽ തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻ‌താര ചെയ്യില്ല. അതുപോലെ തന്നെ നയൻ‌താര സെലക്ട് ചെയ്യുന്ന സിനിമകളിലും അവർക്ക് വ്യക്തതയുണ്ട്. എനിക്ക് എന്ത് വേണം, എന്ത് വേണ്ട എന്നതിനെ ക്കുറിച്ച് നയൻതാരയ്ക്ക് കൃത്യമായ ധാരണയുണ്ട്,’ വിഘ്‌നേഷ് പറഞ്ഞു.

about nayanthra

More in Malayalam

Trending

Recent

To Top