Connect with us

ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോട് പറയാനുള്ളത് ഇതാണ് ; രഞ്ജു രഞ്ജിമാര്‍ പറയുന്നു

Malayalam

ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോട് പറയാനുള്ളത് ഇതാണ് ; രഞ്ജു രഞ്ജിമാര്‍ പറയുന്നു

ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോട് പറയാനുള്ളത് ഇതാണ് ; രഞ്ജു രഞ്ജിമാര്‍ പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജു രഞ്ജിമാർ എല്ലാവർക്കും സുപരിചിതയാണ്. കേരളത്തിലെ ട്രാൻസ് വിഭാ​ഗത്തിന് വേണ്ടി എന്നും മുൻകൈയ്യെടുത്ത് സംസാരിക്കുന്നതും രഞ്ജു രഞ്ജിമാർ തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത ആളാണ് രഞ്ജു. ഇപ്പോള്‍ തന്റെ വസ്ത്രധാരണ സ്വാതന്ത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് താരം. മികച്ച പിന്തുണയാണ് കമന്റ് ബോക്‌സില്‍ ആരാധകര്‍ നല്‍കുന്നത്. രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.

ഓരോ വ്യകതികള്‍ക്കും അവരുടേതായ ഇഷ്ട്ടങ്ങള്‍ ഉണ്ട്, അത് വസ്ത്രമായാലും, സെക്‌സ് ഫീല്‍ ആയാലും, റിലേഷന്‍ഷിപ് ആയാലും, മറ്റെന്തുമായാലും. അത് അവരുടെ മാത്രം ഇഷ്ട്ടമാണ്. അതിനെ വേണ്ട എന്ന് വയ്ക്കുന്നതും, വേണമെന്ന് വയ്ക്കുന്നതും, അതിനെ അനുകൂലിക്കുന്നതും. വിമര്‍ശിക്കുന്നതും ഒക്കെ ഓരോത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനെ ഒന്നും ഞങ്ങളാരും കുറ്റപ്പെടുത്താറുമില്ല, ഇവിടെ ചില മനുഷ്യരുടെ കമന്റ്‌സും മറ്റും കാണുമ്പോള്‍, നേരം വെളുത്തിട്ടില്ല എന്ന് തോന്നും.

ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോടു ഒന്ന് പറയട്ടെ, ഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാന്‍ കണ്ടെത്തുന്നത്, നിങ്ങളുടെ ജഡ്ജ്‌മെന്റ് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്.

ഇവിടെ ഞാന്‍ ആരുടെയും കൂടെ കിടക്കുന്നതോ, മറ്റെന്തെങ്കിലും അല്ല, പ്രദര്‍ശിപ്പിക്കുന്നത്. എനിക്ക് സാരിയും, ഇഷ്ടമാണ്, അതേ സമയം ഞാന്‍ മോഡേണ്‍ വസ്ത്രങ്ങളും ഇടാറുണ്ട്, അതെന്റെ കംഫര്‍ട്ടബിള്‍ ആണ്. എന്നും എല്ലാവരും സ്‌നേഹവും ബഹുമാനവും മാത്രമേ ഉള്ളു, ദയവു ചെയ്തു എന്റെ സന്തോങ്ങള്‍ കൂടി കാണണം. അതൊരിക്കലും എന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ മുക്കി കളയരുത്.

നിരവധി കമന്റുകളാണ് ഫോട്ടോയ്ക്കും പോസ്റ്റിനും താഴെ വരുന്നത്. അഭിപ്രായവും നിലപാടും തുറന്ന് പറഞ്ഞതിന് പ്രശംസിയ്ക്കുന്നവരാണ് കൂടുതലും. അതിനൊപ്പം രഞ്ജു രഞ്ജിമാറിനെ അഭിനന്ദിയ്ക്കുന്നവരും ഉണ്ട്. എന്തായാലും പോസ്റ്റ് വൈറലാവുന്നു.

about renjurenjimar

Continue Reading

More in Malayalam

Trending