Malayalam
താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇത്; നിര്‍മാതാവാകുന്ന സന്തോഷം പങ്കുവെച്ച് നടി ആന്‍ അഗസ്റ്റിന്‍
താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇത്; നിര്‍മാതാവാകുന്ന സന്തോഷം പങ്കുവെച്ച് നടി ആന്‍ അഗസ്റ്റിന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ആന്‍ അഗസ്റ്റിന്‍. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ്. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നുന്നത്.
എന്നാല്‍ ഇപ്പോഴിതാ ചലച്ചിത്ര നിര്‍മ്മാണ രംഗത്തും സജീവമാകാന്‍ ഒരുങ്ങുകയാണ് ആന്‍. 2015ല്‍ ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘അടി കപ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ കന്നഡ റീമേക്കിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് താരം താന്നെയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. റീമേക്കിന് ‘അബ്ബബ്ബാ’ എന്നാണ് പേരിട്ടിരിക്കുന്നത്. താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇതെന്നും സന്തോഷകരവും സംഘര്‍ഷഭരിതവുമായ, നിരവധി ഓര്‍മ്മകള്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു എന്നും ചിത്രം തന്റെ അമ്മയ്ക്കാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നതെന്നും അറിയിച്ചു. വിജയ് ബാബു, വിവേക് തോമസ് എന്നിവരും ആനിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. ഫ്രൈഡേ ഫിലിം ഹൌസ്, മിറാമര്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. കെ എം ചൈതന്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.