Connect with us

ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ദിലീപിന്റെ സഹോദരന്‍ അനൂപ്

Malayalam

ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ദിലീപിന്റെ സഹോദരന്‍ അനൂപ്

ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി ദിലീപിന്റെ സഹോദരന്‍ അനൂപ്

നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ തെളിവുകള്‍ പ്രകാരം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുവെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറുകയാണ്.

ഇപ്പോഴിതാ അനൂപ് ചോദ്യം ചെയ്യുന്നതിന് ഹാജരായിരിക്കുകയാണ്. പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുള്ളത്. കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ പുറത്ത് വന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുന്നതിനു വേണ്ടി ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ബുധനാഴ്ച ചോദ്യം ചെയ്യുമെന്ന് നേരത്തെ പുറത്ത് വ്ന്നിരുന്നു.

എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് അയച്ചെങ്കിലും ഇരുവരും നോട്ടീസ് കൈപറ്റിയിരുന്നില്ല. ഇരുവരും നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിച്ചിരുന്നു. പല തവണ ഫോണിലൂടെ ഇരുവരെയും ബന്ധപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും നടന്നിരുന്നില്ല. ഇതേ തുടര്‍ന്നാണ് രണ്ടാളുടെയും വീടുകളില്‍ നോട്ടീസ് പതിച്ചത്. എന്നാല്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രണ്ടാളുടെയും അഹങ്കാരത്തിന് കുറവില്ലല്ലോ എന്നാണ് പലരും പറഞ്ഞത്.

ഇതിനെല്ലാം പിന്നാലെയാണ് അനൂപ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദനായ സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് കൊടുത്തു. മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് വിവരം.

‘ഡിലീറ്റ് ചെയ്തവയില്‍ കോടതി രേഖകളുണ്ടായിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകള്‍. ജഡ്ജി കോടതിയിലെഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും മായ്ച്ചു. എല്ലാം കളര്‍ ചിത്രങ്ങളായിരുന്നു. ജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവ. രേഖകള്‍ ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. വാട്സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയി. നീക്കം ചെയ്തവയില്‍ കൂടുതലും രേഖകളായിരുന്നു. വ്യക്തിഗത ചിത്രങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു. ഓഡിയോ ചാറ്റുകളും മായ്ച്ചു.

എല്ലാ ഓഡിയോ ചാറ്റുകളും ഞാന്‍ കേട്ടു. ഹയാത്തില്‍ റൂമെടുത്തത് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് പറഞ്ഞിട്ട് രണ്ട് ദിവസം റൂമിലിരുന്നാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറച്ചു. യഥാര്‍ത്ഥ ഉള്ളടക്കം മായ്ച്ച ശേഷം ആ സ്ഥലത്ത് അനാവശ്യ വിവരങ്ങള്‍ പകരം സ്ഥാപിക്കും. ഫോറന്‍സിക്കിന് എന്ത് കിട്ടണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന രീതിയില്‍ ചെയ്തു.

ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍. ഐ ക്ലൗഡ് ഒന്ന് തന്നെയായിരുന്നു. ടൈം സ്റ്റാമ്പ് മായ്ക്കാന്‍ കഴിഞ്ഞില്ല. ഐ ഫോണ്‍ 13 കണക്ട് ആയില്ല. സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു. അഡ്വ.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടത്. ദിലിപും ഞാനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു. ജനുവരി 29ന് ഉച്ച കഴിഞ്ഞ് മുതല്‍ ആറര വരെ കൂടിക്കാഴ്ച്ച നടത്തി. ഫോറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യം.

ഫിലിപ്പ് ടി വര്‍ഗീസിന്റെ ഓഫീസില്‍ വെച്ചാണ് ദിലീപിനെ കണ്ടത്. എന്തൊക്കെ കിട്ടരുതെന്ന് അവര്‍ പറഞ്ഞു തന്നു. എന്തെങ്കിലും ചില ഡേറ്റകള്‍ ഫോറന്‍സിക്കിന് കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ 12 ചാറ്റുകള്‍ കൊണ്ട് ഗുണമുണ്ടാകില്ല. ആ ചാറ്റുകള്‍ വെറും ഡമ്മി. മറ്റ് ചാറ്റുകള്‍ മറയ്ക്കാനാണ് അവ ശ്രമിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ എനിക്ക് കഴിയും. ദിലിപീന്റെ ഫോണില്‍ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം റിക്കവര്‍ ചെയ്യാനാകും എന്ന് സായ് ശങ്കര്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top