News
സ്വയം ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്; തുറന്ന് പറഞ്ഞ് ആന്‍ അഗസ്റ്റിന്‍
സ്വയം ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ട്; തുറന്ന് പറഞ്ഞ് ആന്‍ അഗസ്റ്റിന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം ഇപ്പോല്‍ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയായിരുന്നു ആനിന്റെ തിരിച്ചുവരവ്.
ഇപ്പോഴിതാ ഒരിക്കല്‍ അഭിമുഖത്തില്‍ പറയാത്ത കാര്യം വന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ആനിന് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നാണ് താന്‍ കേട്ടതെന്ന് അവതാരകന്‍ പറയുമ്പോള്‍ അത് നിഷേധിച്ചിരിക്കുകയാണ് നടി.
കേള്‍ക്കുന്നത് തെറ്റായ കാര്യമാണെന്നും ഞാനിങ്ങനെ സംസാരിക്കുമെങ്കിലും എനിക്ക് അധികം സുഹൃത്തുക്കളൊന്നുമില്ലെന്നും ആന്‍ പറയുന്നു. ബാംഗ്ലൂരിലെ സുഹൃത്തുക്കള്‍ വന്നത് സഹോദരിയുടെ കല്യാണ നിശ്ചയത്തിനാണ്. എനിക്ക് ബാംഗ്ലൂരിലും നാട്ടിലും അധികം സുഹൃത്തുക്കളില്ല. ഉള്ള കുറച്ച് പേര്‍ വളരെ ക്ലോസ് ആയവരാണ്.
അവര്‍ എന്റെ കൂടെ വന്ന് നില്‍ക്കാറുണ്ട്. അച്ഛനും അമ്മയുമായുമൊക്കെ ക്ലോസ് ആയിരിക്കും. പക്ഷെ അതും വിരലിലെണ്ണാവുന്നവരേ കാണൂവെന്നും ആന്‍ പറയുന്നു. അതുകൊണ്ട് തന്നെ തന്നെക്കുറിച്ച് പ്രചരിച്ച ഈ വിവരം തെറ്റായിരിക്കുമെന്നും ആന്‍ അവതാരകനോടായി പറയുന്നുണ്ട്.
ചില അഭിമുഖങ്ങള്‍ വായിക്കുമ്പോള്‍ സ്വയം ദൈവമേ ഇതൊക്കെ ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ആലോചിക്കാറുണ്ടെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അരങ്ങേറിയ ആന്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ താരമാണ്. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തെ തേടി പുരസ്‌കാരമെത്തുന്നത്.