Connect with us

മിജ്വാന്‍ സ്ത്രീകള്‍ 3000 മണിക്കൂര്‍ കാശ്മീരി-ചിങ്കാരി നൂലുകള്‍ കൊണ്ട് നെയ്‌തെടുത്ത അവിസ്മരണീയമാക്കിയ ലെഹങ്ക; ആലിയയുടെ ലെഹങ്കയുടെ പ്രത്യേകതകള്‍ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

Malayalam

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരങ്ങ ജോഡികളാണ് ആലിയ-രണ്‍ബീര്‍. ഇരുവരുടെയും വിവാഹം ഏപ്രില്‍ 14നായിരുന്നു കഴിഞ്ഞിരുന്നത്. ബാന്ദ്ര പാലി ഹില്‍സിലെ രണ്‍ബീറിന്റെ വാസ്തുവെന്ന വീട്ടില്‍വെച്ച് അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത്.

ഇതിന് പിന്നാലെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വിവാഹാഘോഷത്തിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ആലിയ പങ്കുവെച്ചിരുന്നു. ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു വേഷം. മനീഷ് മല്‍ഹോത്രയാണ് ആലിയയ്ക്കു വേണ്ടി ഈ സ്പെഷ്യല്‍ വസ്ത്രം ഒരുക്കിയത്.

മെഹന്ദി ലുക്കില്‍ ആലിയ തെരഞ്ഞെടുത്തത് പൂക്കള്‍ കൊണ്ടുള്ള വളകളായിരുന്നു. ഫ്ലോറല്‍ ആര്‍ട്ട് & ഡിസൈന്‍ സ്റ്റുഡിയോ എന്ന ലേബലില്‍ നിന്നുള്ളതാണ് മനോഹരമായ ബ്രേസ്ലെറ്റുകള്‍. ഈ ബ്രേസ്ലെറ്റിലും ഏറെ പ്രത്യേകതകളുണ്ടെന്നാണ് ആര്‍ട്ട് സ്റ്റുഡിയോ വ്യക്തമാക്കുന്നത്. പുതിയ പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ് ഇവ. വെള്ളയും മഞ്ഞയും നിറത്തിലുള്ള ബേബിസ് ബ്രീത്ത് പൂക്കളാണ് ഇതിനായി തെരഞ്ഞെടുത്തത്.

പൂവില്‍ ചെറിയ മുത്തുകളും തുന്നി ചേര്‍ത്തിരുന്നു. ഫ്‌ളോറല്‍ ബ്രേസ്ലെറ്റ് ഒരു ജോഡിയുടെ വില 2500 രൂപയാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ആലിയയുടെ ലെഹങ്കയും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ലെഹങ്കയ്ക്കായി 180 തുണിതുണ്ടുകള്‍ ഉപയോഗിച്ചു. മിജ്വാന്‍ സ്ത്രീകള്‍ 3000 മണിക്കൂര്‍ കൈപ്പണി ചെയ്താണ് ആലിയയുടെ ലെഹങ്ക അവിസ്മരണീയമാക്കിയത്. കാശ്മീരി-ചിങ്കാരി നൂലുകള്‍ ഉപയോഗിച്ച് ആലിയയുടെ ജീവിത്തിലെ പ്രധാന ഓര്‍മകളുടെ സങ്കമമാണ് ലെഹങ്കയില്‍ അണിയിച്ചൊരിക്കിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top