Connect with us

ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങളും ഭയങ്ങളും എന്റെ രീതികളുമൊന്നും എന്റെ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കില്ല; ആദ്യമായി തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

News

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ ജീവിതത്തിലേയ്ക്ക് കുഞ്ഞ് അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജെനാസും. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രിയങ്ക സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

‘വാടകഗര്‍ഭത്തിലൂടെ ഒരു കുഞ്ഞിനെ വരവേറ്റുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ കുടുംബത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്വകാര്യത മാനിക്കണമെന്ന് ബഹുമാനപൂര്‍വ്വം ആവശ്യപെടുന്നു… വളരെ നന്ദി’ എന്നാണ് നിക്ക് ജോനാസിനെ ടാഗ് ചെയ്ത് കൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

ഇപ്പോഴിതാ അമ്മയായതിനെ കുറിച്ച് ആദ്യമായി ഒരു അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ സുഹൃത്ത് ലിലി സിങിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മയായ ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നത്. ‘ഒരു പുതിയ രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങളും ഭയങ്ങളും എന്റെ രീതികളുമൊന്നും എന്റെ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കില്ല. കുട്ടികള്‍ നിങ്ങളില്‍ നിന്നല്ല നിങ്ങളിലൂടെ വരുന്നു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

ഇത് എന്റെ കുട്ടിയാണ് ഞാന്‍ വിചാരിക്കുന്നപോലെ വളര്‍ത്തിയെടുക്കും എന്ന വാശിയോ ചിന്തയോ ഇല്ല. അവര്‍ നിങ്ങളിലൂടെ വരുന്നത് അവരുടെ സ്വന്തം ജീവിതം കണ്ടെത്താനും കെട്ടിപ്പടുക്കാനും വേണ്ടിയാണ്. അത് തിരിച്ചറിഞ്ഞത് എന്റെ മാതാപിതാക്കളിലൂടെയാണ്’ പ്രിയങ്ക പറയുന്നു.

More in News

Trending

Recent

To Top