Connect with us

കാവ്യ പ്രതിസ്ഥാനത്ത് വന്നേക്കാം എന്ന സൂചനകള്‍ ക്രൈംബ്രാഞ്ച് നല്‍കുന്നു…ചോദ്യം ചെയ്യലിനായി കാവ്യ ഹാജരാവാത്തിന് പിന്നിലെ കാരണം ഇതാണ്

News

കാവ്യ പ്രതിസ്ഥാനത്ത് വന്നേക്കാം എന്ന സൂചനകള്‍ ക്രൈംബ്രാഞ്ച് നല്‍കുന്നു…ചോദ്യം ചെയ്യലിനായി കാവ്യ ഹാജരാവാത്തിന് പിന്നിലെ കാരണം ഇതാണ്

കാവ്യ പ്രതിസ്ഥാനത്ത് വന്നേക്കാം എന്ന സൂചനകള്‍ ക്രൈംബ്രാഞ്ച് നല്‍കുന്നു…ചോദ്യം ചെയ്യലിനായി കാവ്യ ഹാജരാവാത്തിന് പിന്നിലെ കാരണം ഇതാണ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ചോദ്യം ചെയ്യലില്‍ നിന്ന് കാവ്യാ മാധവന്‍ ഉള്‍പ്പടേയുള്ളവർ മാറി നില്‍ക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടത്തുന്ന തുടരന്വേഷണത്തിന്റെ കുറ്റപത്രം നല്‍കാനുള്ള അവസാന തിയതി ഈ വരുന്ന 18-ാം തിയതിയാണ്. ആ സമയത്ത് അന്തിമ കുറ്റപത്രം നിർബന്ധമായും കൊടുത്തിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

നൂറ് കണക്കിന് വരുന്ന സാക്ഷികളും ഇരുപതോളം വരുന്ന പ്രതിപ്പട്ടികയുമൊക്കെയായി പൊലീസും കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനിടയിലാണ് എങ്ങനെയെങ്കിലും ഇതെല്ലാം കോടതിയില്‍ എത്താതിരിക്കാനുള്ള തീവ്രശ്രമം കേസിലെ എട്ടാം പ്രതികളായ ദിലീപും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടാളികള്‍ എന്ന് പറയുമ്പോള്‍ ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുമുണ്ട്. എന്നാല്‍ അവർ രണ്ട് പേരും ഇപ്പോള്‍ ഒളിവിലാണ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ക്രൈംബ്രാഞ്ച് ഇവർക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ അവരെ കാണാനില്ല. രണ്ടോ മുന്നോ ദിവസമായി അവരെ ഫോണിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

അവസാനം ക്രൈംബ്രാഞ്ച് അവരവരുടെ വീടുകളില്‍ പോയി ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് പതിച്ചു. എന്നാല്‍ രണ്ട് പേരും എവിടെയാണുള്ളതെന്ന് ഇതുവരെ അറിയില്ല. അതുപോലെ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ രണ്ട് മൂന്ന് ദിവസം മുമ്പ് നോട്ടീസ് കൊടുത്തിരുന്നു. സെക്ഷന്‍ 160 പ്രകാരം സാക്ഷി എന്ന നിലയിലായിരുന്നു കാവ്യാ മാധവന് നോട്ടീസ് നല്‍കിയത്. അതിന് മറുപടിയായി വേണമെങ്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനും അഞ്ചിനും ഇടയില്‍ വേണമെങ്കില്‍ എന്റെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ മറുപടി.

അതോടെ ക്രൈംബ്രാഞ്ച് ആകെ കുഴങ്ങിയ അവസ്ഥയിലായി. സാക്ഷികളായി ഏതെങ്കിലും സ്ത്രീകളെയോ 15 വയസ്സിന് താഴെയുള്ളവരെയൊക്കെയോ വിളിക്കണമെങ്കില്‍ അവര് പറയുന്ന സ്ഥലത്ത് പോയി മൊഴിയെടുക്കണമെന്നും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്നും സെക്ഷന്‍ 160 ല്‍ പറയുന്നുണ്ട്. സാഹചര്യം ഇതായിരിക്കേയാണ് കാവ്യ പ്രതിസ്ഥാനത്ത് വന്നേക്കാം എന്ന സൂചനകള്‍ ക്രൈംബ്രാഞ്ച് നല്‍കുന്നതെന്നും ബൈജു കൊട്ടാരക്ക വ്യക്തമാക്കുന്നു.

കാവ്യ പ്രതിസ്ഥാനത്ത് വന്നാല്‍ ചോദ്യം ചെയ്യലിനായി അവർ ഏതെങ്കിലും സ്ഥലത്തേക്ക് എത്തണം. പൊലീസ് ക്ലബ്ബിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമായാലും പൊലീസ് പറയുന്ന സ്ഥലത്ത് അവർ എത്തണം. എന്നാല്‍ അതിനൊന്നും അവർ ഒരുക്കമല്ല. ദിലീപിനൊപ്പം കാവ്യക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ശക്തമായി വാദിക്കുന്നുവെന്നും ബൈജു കൊട്ടാരക്കര ആവർത്തിക്കുന്നു.

കൂട്ടത്തില്‍ സീരിയലുമായി ബന്ധപ്പെട്ട മറ്റൊരാള്‍ കൂടിയുണ്ടെന്ന് പറയുന്നു. ഇവരെയൊക്കെ ചുറ്റിപ്പറ്റി ഒരുപാട് അന്വേഷണവും ഒരുപാട് ഒരുപാട് തെളിവ് ശേഖരണവുമൊക്കെ പൊലീസിന്റെ ഭാഗത്ത് അവശേഷിക്കുന്നു. ഇതെല്ലാം പൂർത്തിയാക്കി 18-ാം തിയതി കൊടുക്കാന്‍ സാധിക്കില്ലെന്നത് തന്നെയാണ് പൊലീസിന്റെ വാദം. അതുകൊണ്ടാണ് മൂന്ന് മാസം കൂടി സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതി വിചാരണക്കോടതയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കോടതിയുടെ തീരുമാനം അറിയാന്‍ പൊലീസ് കാത്തിരിക്കുകയാണ്. ആ മറുപടി കിട്ടിയിട്ട് വേണം അടുത്ത ഘട്ടത്തിലേക്ക് പോവാന്‍.

വിചാരണക്കോടതി കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ അന്വേഷണ സംഘത്തിന് മേല്‍ക്കോടതികളിലേക്ക് പോവാം. എന്തായാലും ഒരു അന്വേഷണം മുക്കാല്‍ ഭാഗത്തോളം പൂർത്തിയാക്കി നില്‍ക്കുമ്പോഴാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആളുകളെ ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും പരിശോധനയ്ക്കെല്ലാമായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്

പക്ഷെ ദിലീപും അനുജനും സഹോദരി ഭർത്താവും കാവ്യാ മാധവനും ഒക്കെയുള്ള ആളുകള്‍ എങ്ങനെയെങ്കിലും ഈ 18-ാം തിയതി ആയിക്കിട്ടാന്‍ കാത്തിരിക്കുകയാണ്. ആ ദിവസത്തിനുള്ളില്‍ കുറ്റപത്രം പൂർത്തിയാക്കി കൊടുക്കരുത്. പൊലീസ് എന്തെങ്കിലും തട്ടിക്കൂട്ട് കുറ്റപത്രം വേണം കൊടുക്കാന്‍ എന്നുള്ള ആഗ്രഹത്തിലാണ് ചോദ്യം ചെയ്യലില്‍ നിന്നടക്കം മാറി നില്ക്കുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top