Malayalam
നീ അണ്ണാക്കിലോട്ട് ഇട്ടത് ആരുണ്ടാക്കിയതാടാ സൈക്കോ ? ഭക്ഷണത്തിന് കണക്ക് പറഞ്ഞ് റോബിനും ഡെയ്സിയും പൂരത്തല്ല്!
നീ അണ്ണാക്കിലോട്ട് ഇട്ടത് ആരുണ്ടാക്കിയതാടാ സൈക്കോ ? ഭക്ഷണത്തിന് കണക്ക് പറഞ്ഞ് റോബിനും ഡെയ്സിയും പൂരത്തല്ല്!
ബിഗ് ബോസ് മലയാളം സീസണ്് 4 ആവേശത്തോടെ മുന്നോട്ടു പോവുകയാണ് . കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഇത്തവണ ബിഗ് ബോസിൽ കൊണ്ട് വന്നിട്ടുണ്ട്. ഹോസിൽ പലപ്പോഴും അടിയും വഴക്കും ഉണ്ടാകാറുണ്ട് അത് മിക്കവാറും അടുക്കളയെ ചുറ്റിപ്പറ്റി തന്നെയായിരുന്നു വഴക്കുകള്‍ നടക്കുക . ഇത്തവണയും തുടക്കം ലക്ഷ്മി പ്രിയയില്‍ നിന്നു തന്നെയായിരുന്നു. വൈകിട്ട് ടാസ്കുകള് കഴിഞ്ഞ ശേഷം ലക്ഷ്മി പ്രിയ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ലക്ഷ്മി തന്റെ പ്രിയപ്പെട്ടവര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നും എല്ലാവര്ക്കും പങ്കിട്ടില്ലെന്നും തന്നെയത് വിഷമിപ്പിച്ചുവെന്നും ക്യാപ്റ്റനായ ദില്‍ഷ പറയുകയായിരുന്നു.സുചിത്രയോടും പിന്നീട് ജാസ്മിനോടും ദില്‍ഷ തന്റെ വിഷമം പങ്കുവച്ചു കൊണ്ട് വിതുമ്പുകയായിരുന്നു. ഇതോടെ ദില്‍ഷയെ സുചിത്രയും ജാസ്മിനും ആശ്വസിപ്പിച്ചു. പിന്നാലെ ദില്‍ഷ എല്ലാവരേയും മുറ്റത്ത് വിളിച്ചിരുത്തി അടുക്കളയിലെ പ്രശ്നം ചര്‍ച്ചയ്ക്ക് വെക്കുകയായിരുന്നു. ഭക്ഷണമുണ്ടാക്കി ചിലര്‍ക്ക് മാത്രമായി നല്‍കിയത് ശരിയായില്ലെന്ന് ദില്‍ഷ ലക്ഷ്മിയോട് പറഞ്ഞു. ഉടനെ ലക്ഷ്മി പ്രിയ എഴുന്നേറ്റ് വരികയും തന്റെ ഭാഗം വിശദീകരിക്കുകയുമായിരുന്നു.
താന്‍ ഭക്ഷണമായി ഉണ്ടാക്കിയതല്ലെന്നും സ്നാക്ക്സായി ഉണ്ടാക്കിയതാണെന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. എല്ലാവര്ക്കും പങ്കുവെക്കാത്തതില്‍ മാപ്പ് ചോദിച്ച ലക്ഷ്മി ഉച്ചയ്ക്ക് ഭക്ഷണമുണ്ടാക്കി എല്ലാവര്ക്കും നല്‍കിയത് താനാണെന്നും പറയുകയുണ്ടായി. ഇതോടെ കുക്കിംഗ് ടീമിലെ അംഗമായ ഡെയ്സി ചോദ്യം ചെയ്്തു കൊണ്ട് എത്തുകയായിരുന്നു. ഭക്ഷണമുണ്ടാക്കുക തങ്ങളുടെ ജോലിയാണെന്നും പിന്നെ എന്തിനാണ് ലക്ഷ്മി വന്നതെന്നും ഡെയ്സി ചോദിച്ചു.
ലക്ഷ്മിയോട് സംശയം ചോദിച്ചതും സഹായം ആവശ്യപ്പെട്ടതും താനാണെന്ന് ഡോക്ടര്‍ റോബിന് പറഞ്ഞു. സഹായിച്ച ശേഷം കണക്ക് പറയുന്ന ലക്ഷ്മിയോട് തന്നെ ചോദിക്കണ്ടായിരുന്നുവെന്ന് ഡെയ്സി ചോദിച്ചു.പിന്നാലെ തര്‍ക്കം ഡെയ്സിയും റോബിനും തമ്മിലാവുകയായിരുന്നു. ആരുമില്ലാത്തത് കൊണ്ടാണ് ലക്ഷ്മി പ്രിയയെ വിളിച്ചതെന്നും നീ കുക്കിംഗ് ടീമുള്ളതല്ലേ നിനക്ക് കണ്ടറിഞ്ഞ് ചെയ്യാമായിരുന്നില്ലേയെന്നും റോബിന് ചോദിച്ചു.
വയ്യാതിരിക്കുന്നതിനാല്‍ നിന്നോട് റെസ്റ്റ് എടുക്കാന്‍ പറഞ്ഞതും ഞാനാണെന്ന് റോബിന് ചൂണ്ടിക്കാണിച്ചു. എന്നാല്‍ താന്‍ റെസറ്റ് എടുക്കുകയായിരുന്നില്ലെന്നും രാവിലെ എല്ലാദിവസവും ഭക്ഷണമുണ്ടാക്കിയത് താനാണെന്നും ഡെയ്സി പറഞ്ഞു. നീ എന്താണ് ചെയ്തതെന്ന് ഡെയ്സി തിരിച്ച് റോബിനോട് ചോദിച്ചു. ഇരുവരും തമ്മില്‍ ശക്തമായ വാക് പോര് തന്നെ നടന്നു. നീ എന്താ ചെയ്തതെന്ന് റോബിന് ചോദിച്ചപ്പോള്‍ നീ അണ്ണാക്കിലാക്കിയ ചായ ഉണ്ടാക്കിയത് ഞാനാണെന്ന് ഡെയ്സി പറഞ്ഞു.
ഡെയ്സിയേയും റോബിനേയും മറ്റുളളവര്‍ ചേര്‍ന്ന് പിടിച്ച് രണ്ട് ഭാഗങ്ങളിലേക്ക് മാറ്റിയെങ്കിലും ഇരുവരും വീണ്ടും വീണ്ടും പരസ്പരം കയര്‍ത്തു കൊണ്ട് അടുത്തേക്ക് വരികയായിരുന്നു. റോബിനെ ഡെയ്സി സൈക്കോ എന്ന് വിളിക്കുകയും നിന്റെ ഒച്ച കേട്ടാല്‍ ഞാന്‍ പേടിക്കുകയില്ലെന്നും പറയുകയുണ്ടായി. കുറേനേരത്തിന് ശേഷമാണ് ഇരുവരും ശാന്തരായത്. പിന്നാലെ ജാസ്മിന് എഴുന്നേറ്റ് വരികയും എന്താണ് നടന്നതെന്ന് വിവരിക്കുകയും ചെയ്തു. കിച്ചണ്‍ ടീം കിച്ചണിലേക്ക് വരുന്ന സമയത്ത് ലക്ഷ്മി പ്രിയ ജോലി ചെയ്തിരുന്നതാണമ് തടസമുണ്ടാക്കിയതെന്ന് ജാസ്മിന് ചൂണ്ടിക്കാണിച്ചു. പിന്നാലെ ഇത് ശരിവച്ചു കൊണ്ട് ശാലിനിയും വിശദീകരണം നല്കി.
about biggboss
