വിഷുവിന് ശേഷം ഞങ്ങള്‍ക്കായി എന്തെങ്കിലും സര്‍പ്രൈസ് കാത്തുവെച്ചിട്ടുണ്ടോ? മണികുട്ടന്റെ മറുപടി ഞെട്ടിച്ചു..മണിക്കുട്ടന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും വിവാഹക്കാര്യവും പരിപാടിയില്‍ ചര്‍ച്ചയായി
മണിക്കുട്ടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല… സിനിമയിലും സീരിയലുകളിലുമൊക്കെയി സജീവമായ മണിക്കുട്ടന്‍ ബിഗ് ബോസ്സിലെ ടൈറ്റിൽ വിന്നർ കൂടിയാണ്. ബിഗ് ബോസിന് ശേഷം മണികുട്ടന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രേത്യക താല്പര്യമുണ്ട്. ഇപ്പോഴിതാ മണിക്കുട്ടന്‍ അടുത്തിടെ പങ്കെടുത്ത ഒരു ഇന്റര്‍വ്യൂവാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയില്‍ നടി സ്വാസിക അവതാരകയായി എത്തിയ പരിപാടിയിൽ നിന്നാണ് മണിക്കുട്ടൻ മനസ്സ് തുറന്നത്. മണിക്കുട്ടനൊപ്പം നടി ലക്ഷ്മി ഗോപാലസ്വാമിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു
മണിക്കുട്ടന്റെ ആദ്യ സിനിമയായ ബോയ്ഫ്രണ്ടില്‍ ലക്ഷ്മി അമ്മയായി അഭിനയിച്ച കാര്യം പറഞ്ഞായിരുന്നു ഇന്റര്‍വ്യൂവിന്റെ തുടക്കം. ഒരു പതിനെട്ടുകാരന്റെ അമ്മയായി അഭിനയിച്ചത് അന്ന് നിരവധി പേര്‍ക്ക് പ്രശ്‌നമായി തോന്നിയിരുന്നതായും ലക്ഷ്മി പറഞ്ഞു. തന്റെ അച്ഛന്‍ പോലും സിനിമ മുഴുവന്‍ കാണാതെ ഇരുന്നിടത്തുനിന്നും എഴുന്നേറ്റുപോയി. പക്ഷെ ഒരു കലാകാരി എന്ന നിലയില്‍ ഈ സിനിമ തനിക്ക് ഒരുപാട് ഗുണങ്ങള്‍ ചെയ്തതായും എന്നാല്‍ കരിയറിന് പ്രയോജനപ്പെട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. പക്ഷെ, സിനിമയിലെ പാട്ടുകള്‍ തനിക്കിപ്പോഴും പ്രിയപ്പെട്ടതാണ്.
മണിക്കുട്ടന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും വിവാഹക്കാര്യവും പരിപാടിയില്‍ ചര്‍ച്ചയായി. സ്വാസികയും ഇതേ അവസ്ഥയിലൂടെ തന്നെയല്ലേ കടന്നുപോകുന്നതെന്നും നമ്മള്‍ ഒരേ തോണി തുഴയുന്ന മൂന്നുപേരാണെന്നും മണിക്കുട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
നമ്മളിപ്പോ മൂന്ന് പേരും കെട്ടിയിട്ടില്ല, അതോണ്ട് പാസ് പറയാം. അത്രേയുള്ളൂ. ഉള്ളിലൊരു പ്രണയമൊന്നുമില്ല, അങ്ങനെ ഒളിച്ച് വെക്കാനെന്തിരിക്കുന്നു, എന്തേലും ഉണ്ടേല്‍ ഞാന്‍ എല്ലാവരോടും പറയും. ബിഗ് ബോസ് നടക്കുന്ന സമയത്ത് അനൂപിന്റെ വിവാഹം വലിയൊരു ചര്‍ച്ചയായിരുന്നു. അവന്റെ മനസ് പോലെ തന്നെ വലിയൊരു ഭാഗ്യമാണ് ഐശ്വര്യ. അതുപോലെ എനിക്കും നല്ലൊരു ഭാഗ്യം വരും. ആദ്യ സിനിമ മുതല്‍ തനിക്ക് നിരവധി പെണ്‍കുട്ടികള്‍ ആരാധകരായിട്ടുണ്ടെന്നും കായംകുളം കൊച്ചുണ്ണിക്ക് ശേഷം അത് കൂടിയെന്നും എന്നാല്‍ ആദ്യ ചിത്രം കഴിഞ്ഞ് 16 വര്‍ഷമായിട്ടും ഇതുവരെ കല്യാണം കഴിക്കാന്‍ സാധിച്ചിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. സ്വാസികയുടെ ചോദ്യത്തിനായിരുന്നു മണിക്കുട്ടന്റെ രസകരമായ മറുപടി.
ഇതിനിടയില്‍ ബിഗ്‌ബോസില്‍ മണിക്കുട്ടനൊപ്പമുണ്ടായിരുന്ന നടന്‍ അനൂപും പരിപാടിയില്‍ പങ്കുചേര്‍ന്നു. വിഷുവിന് ശേഷം ഞങ്ങള്‍ക്കായി എന്തെങ്കിലും സര്‍പ്രൈസ് കാത്തുവെച്ചിട്ടുണ്ടോ എന്നായിരുന്നു മണിക്കുട്ടനോട് അനൂപിന്റെ ചോദ്യം.
പ്രായം തോന്നിക്കാതെ എന്നും ഒരേപോലെ ഇരിക്കുന്നതിന് പിന്നിലുള്ള രഹസ്യവും മണിക്കുട്ടന്‍ പങ്കുവെച്ചു. ലക്ഷ്മിയാണ് അതിന് തന്റെ പ്രചോദനമെന്നും അവര്‍ക്ക് പ്രായമാകുന്നത് തോന്നിക്കാത്തതുപോലെ തനിക്കും പ്രായമാകുന്നത് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഇനിയൊരു ഇരുപത് വര്‍ഷം കഴിഞ്ഞാലും ഇതുപോലെ തന്നെ ഇരിക്കാനാണ് ആഗ്രഹമെന്നും മണിക്കുട്ടനൊപ്പം ലക്ഷ്മിയും പറഞ്ഞു. കലാകാരി എന്ന നിലയില്‍ ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. അതിനിടയില്‍ വിവാഹത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല. വിവാഹം കഴിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഇപ്പോഴുള്ള ജീവിതത്തില്‍ പൂര്‍ണ്ണസന്തോഷവതിയാണെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കുന്നു.
