Malayalam
പൊട്ടിത്തെറിച്ച് അഖില്‍ ,കരഞ്ഞു കുളമാക്കി ശാലിനി അവസാനം മാപ്പ് പറച്ചിലും ; ബിഗ് ബോസ് വീട്ടിൽ നടക്കുന്ന നാടകീയ സംഭവങ്ങൾ
പൊട്ടിത്തെറിച്ച് അഖില്‍ ,കരഞ്ഞു കുളമാക്കി ശാലിനി അവസാനം മാപ്പ് പറച്ചിലും ; ബിഗ് ബോസ് വീട്ടിൽ നടക്കുന്ന നാടകീയ സംഭവങ്ങൾ
പ്രശ്നങ്ങള്‍ക്ക് വലിയ ക്ഷാമമില്ലാതെ ബിഗ് ബോസ് ഷോ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും വ്യത്യസ്തമായ സംഭവങ്ങളാണ് ഈ വീക്ക് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ കണ്ണീര് ട്രക്കും മാപ്പ് പറച്ചിലും പിടിച്ചിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡില്‍ ചര്‍ച്ചയായത് ശാലിനിയും അഖിലും തമ്മിലുള്ള പ്രശ്നമാണ്. അവസാനം ശാലിനി കരഞ്ഞതും അഖില്‍ മാപ്പ് പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അങ്ങാടി തോറ്റത്തിന് അമ്മയോട് എന്നുള്ള ലക്ഷ്മി പ്രിയയുടെ വാക്കുകളാണ് അഖില്‍- ശാലിനി വഴക്കില്‍ എത്തിയത്.
ബിഗ് ബോസിലെ വാര്‍ത്ത വായനയുടെ ഇടയിലായിരുന്നു ശാലിനിയ്ക്ക് നേരെ അങ്ങനെയൊരു പദപ്രയോഗം നടത്തിയത്. ഇത് ശാലിനിയെ ഏറെ വേദനിപ്പിച്ചിരുന്നു. ഭാഗ്യ പേടകം എന്ന ലക്ഷ്വറി ടാസ്ക്കിന് ഇടയിലാണ് വാര്‍ത്ത വായന നടക്കുന്നത്. ലക്ഷ്മിയും സൂരജുമായിരുന്നു റീഡറും റിപ്പോര്ട്ടറുമായത്. ടാസക്കില്‍ ധന്യയോട് തോറ്റ ശാലിനിയെ ലക്ഷ്മി പ്രിയ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ ഉപമിച്ചും. രസകരമായിട്ടാണ് ലക്ഷ്മി ഇത് പറഞ്ഞതെങ്കിലും ശാലിനി ഇത് കാര്യമായി എടുക്കുകയായിരുന്നു.
ചിരിച്ച് കൊണ്ട് കേട്ടെങ്കിലും പിന്നീട് ടാസ്ക് മോഡറേറ്ററായ അഖിലിനോടും സൂരജിനോടും ഇക്കാര്യത്തെ പറ്റി ചോദിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ശാലിനി കരയുകയും ചെയ്തു. ആരാണ് അങ്ങനത്തെ പദപ്രയോഗം പറഞ്ഞതെന്നായിരുന്നു ശാലിനി അഖിലിനോട് ചോദിച്ചത്. ഇത് തമാശയായി എടുക്കണമെന്ന് സുരാജും അഖിലും പറഞ്ഞുവെങ്കിലും ശാലിനിയ്ക്ക് അത് കഴിഞ്ഞില്ല. ഇതിന്റ പേരില്‍ സംസാരം ഉണ്ടാവുകയായിരുന്നു. അഖില്‍ ശബ്ദം ഉയര്‍ത്തിയതോടെ ശാലിനി കരയുകയായിരുന്നു. തനിക്ക് ഇപ്പോള്‍ സംസാരിക്കാന്‍ വയ്യെന്ന് പറഞ്ഞ് പോവുകയായിരുന്നു. ഒടുവില്‍ ശാലിനിയോട് ക്യാപ്റ്റനായ നവീന്റെ സാന്നിധ്യത്തില്‍ അഖില്‍ മാപ്പ് പറഞ്ഞു ശാലിനി ആയതുകൊണ്ട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും അഖില്‍ പറയുന്നുണ്ട്. സൂരജ് മാപ്പ് പറയാന്‍ ഈ കൂട്ടത്തില്‍ ഇല്ലായിരുന്നുഡോക്ടര് റോബിന്റെ പേരും ഈ കൂട്ടത്തില്‍ വന്നിരുന്നു
ഭാഗ്യ പേടകം എന്ന വീക്കിലി ടാസ്കാകണ് ഹൗസില്‍ പ്രശ്നങ്ങള്‍ തുടങ്ങി വെച്ചത്. ‘ബഹിരാകാശത്തേക്കൊരു സാങ്കല്‍പ്പിക യാത്ര എന്നതാണ് ടാസ്ക്. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകള്‍ക്കുള്ള സമയത്തിനുള്ളില്‍ പേടകത്തില്‍ ഉള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത്, ഏകകണ്ഡമായി ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവര്‍ ചര്‍ച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. പുറത്തു നിന്നവരില്‍ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാന്‍ പോയത് ശാലിനി ആയിരുന്നു. പേടകത്തില്‍ ഇരുന്നവരില്‍ നിന്നും പുറത്തേക്ക് പോയത് ധന്യയും ആയിരുന്നു. ഒടുവില്‍ നടന്ന പോരാട്ടത്തില്‍ ധന്യ ജയിക്കുകയും ചെയ്തു. ഇത് ശാലിനിയെ ഏറെ വേദനിപ്പിച്ചു. നിറ കണ്ണുകളോടെയാണ് ടാസ്ക്കിന് ശേഷം ശാലിനി പുറത്ത് വന്നത്.
പിന്നീട് ടാസ്ക്കിന്റെ രണ്ടാം ഘട്ടത്തില്‍ റോണ്സണ് ധന്യയെ പേടകത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അഞ്ച് പേര് വീതം ആയിരുന്നു ഈ ഘട്ടത്തില്‍ മത്സരിച്ചത്. ഡോ. റോബിന്, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മിന്, റോണ്സണ് എന്നിവരായിരുന്നു ടാസ്ക്കില് പങ്കെടുത്തത്. വെള്ളം നിറച്ച ബലൂണ്‍ ആണികള്‍ക്ക് മുകളില്‍ ഒരു കൈമാത്രം ഉപയോഗിച്ച് പിടക്കുക എന്നതായിരുന്നു ടാസ്ക്. ഗെയിമില്‍ റോണ്സണ് വിജയിക്കുകയായിരുന്നു. ധന്യ നോമിനേഷനില്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് റോണ്സണ് ധന്യയെ പുറത്താക്കി പേടകത്തില്‍ കയറിയത്.
about bigg boss
