Connect with us

പ്രേക്ഷക മനസ്സ് കീഴടക്കി 200 ദിനങ്ങൾ പിന്നിടുമ്പോൾ പുരസ്‌കാര തിളക്കത്തിൽ തൂവൽസ്പർശം; അവാർഡുകൾ വാരി കൂട്ടി സംവിധായകൻ ശ്രീജിത്ത് പാലേരി!

Malayalam

പ്രേക്ഷക മനസ്സ് കീഴടക്കി 200 ദിനങ്ങൾ പിന്നിടുമ്പോൾ പുരസ്‌കാര തിളക്കത്തിൽ തൂവൽസ്പർശം; അവാർഡുകൾ വാരി കൂട്ടി സംവിധായകൻ ശ്രീജിത്ത് പാലേരി!

പ്രേക്ഷക മനസ്സ് കീഴടക്കി 200 ദിനങ്ങൾ പിന്നിടുമ്പോൾ പുരസ്‌കാര തിളക്കത്തിൽ തൂവൽസ്പർശം; അവാർഡുകൾ വാരി കൂട്ടി സംവിധായകൻ ശ്രീജിത്ത് പാലേരി!

ശ്രീജിത്ത് പാലേരിയുടെ സംവിധാനം മികവിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരമ്പരയാണ് തൂവൽസ്പർശം. ഷോ 12 ജൂലൈ 2021 ന് ഏഷ്യാനെറ്റ്-ൽ ആരംഭിച്ചു കൂടാതെ ഹോട്ട്‌സ്റ്റാറിലും സ്ട്രീം ചെയ്യുന്നു. ദീപൻ മുരളി, അജൂബ്ഷ, ആനന്ദ് കുമാർ, പ്രഭാ ശങ്കർ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരോടൊപ്പം സാന്ദ്ര ബാബുവും അവന്തിക മോഹൻ എന്നിവര് എം പ്രധാന വേഷങ്ങളിൽ എത്തുന്നു.

തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്‌നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേ സമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. ശ്രേയ തനിക്കെതിരെ പത്മവ്യൂഹം തീര്‍ക്കുന്നുവെന്നറിഞ്ഞ മാളുവും ടെന്‍ഷനിലാണ്. അതുകൊണ്ടുതന്നെ പേടിയോടെയാണ് ഓരോ കളവും മാളു ചെയ്യുന്നത്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെയായിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു.

മാളു പ്രതിയായുള്ള കേസ് അന്വേഷണത്തിന്റെ ചുമതല ശ്രേയയ്ക്കാണ്. ഇതുവരേയും പ്രതിയുടെ യാതൊരു സൂചനയും ശ്രേയയ്ക്ക് കിട്ടുന്നില്ല. എന്നാല്‍ മോഷ്ടാവിനെ പിടിക്കുമെന്ന് ശ്രേയ പ്രതിജ്ഞ എടുത്തുകഴിഞ്ഞു. അത് എങ്ങനെയാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നതെങ്കിലും എങ്ങനെയാണ് ഇരുവരും പരസ്പരം തിരിച്ചറിയുക എന്നതാണ് പരമ്പരയെ ആകാംക്ഷഭരിതമാക്കുന്നത്. എല്ലാ തലത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന പരമ്പര ആദ്യ ആഴ്ചതന്നെ ടി.ആര്‍.പി റേറ്റിംഗില്‍ നാലാംസ്ഥാനം പിടിച്ചിട്ടുണ്ട്.

മോഡലിംഗില്‍ നിന്നും സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ ശ്രേയയെ അവതരിപ്പിക്കുന്നത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചേക്ലേറ്റ്, മക്കള്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് പരിചിതയായ സാന്ദ്രാ ബാബുവാണ് മാളുവായി സ്‌ക്രീനിലെത്തുന്നത്.

ലെന്‍സ് ആന്‍ഡ് ഷോട്ട് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലാല്‍ജിത്ത് നിര്‍മ്മിക്കുന്ന പരമ്പരയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ശ്രീജിത്ത് പാലേരിയാണ്. ദീപന്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഓമന ഔസോപ്പ്, യവനിക, പ്രഭാശങ്കര്‍ തുടങ്ങി വലിയൊരു താരനിരയും പരമ്പരയിലുണ്ട്.

നീതിയുടെ നേർമുഖമായ പോലീസ് ഉദ്യോഗസ്ഥയായ ഈ ചേച്ചിയും കരയുന്നവർക്ക് കരുതലായി മാറിയ കവർച്ചക്കാരിയായ ഈ അനിയത്തിയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിട്ട് ഇന്നേക്ക് 200 ദിനങ്ങൾ
സാഹോദര്യസ്നേഹവും,പ്രണയവും,റിവഞ്ചും പ്രമേയമാക്കിയ ഈ സ്നേഹസാന്ദ്രമായ ത്രില്ലർ പരമ്പര ഇന്ന് 200 വിജയകരമായ എപ്പിസോഡുകൾ പിന്നിടുന്നു….
പുത്തൻ കഥാമുഹൂർത്തങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളുമായി പ്രേക്ഷകപ്രിയ പരമ്പര #തൂവൽസ്പർശം ജൈത്രയാത്ര തുടരുന്നു .


ഇപ്പോഴിതാ തൂവൽസ്പർശത്തിന്റെ പ്രേക്ഷകര്ക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് വരുന്നത് . സംവിധായകൻ ശ്രീജിത്ത് പാലേരിക്ക് സത്യജിത് റേ ഗോൾഡൻ പുരസ്‍കാരം ലഭിച്ചിരിക്കുന്നു . കലാഭവൻ മണി സംവിധായക പ്രതിഭ പുരസ്കാരത്തിന്റേയും, ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ മികച്ച സംവിധായക പുരസ്കാരത്തിന്റേയും ഒപ്പം ഈ വർഷത്തെ മൂന്നാമത്തെ പുരസ്കാരം ….എല്ലാവർക്കും നന്ദി, എന്ന ശ്രീജിത്ത് പാലേരി അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചു.

about thoovalsprsham

More in Malayalam

Trending

Recent

To Top