Malayalam
ചലച്ചിത്ര ലോകത്ത് നയന്‍താര തിളങ്ങി നില്‍ക്കുന്നതിന് പിന്നിലെ ആ രഹസ്യം; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍
ചലച്ചിത്ര ലോകത്ത് നയന്‍താര തിളങ്ങി നില്‍ക്കുന്നതിന് പിന്നിലെ ആ രഹസ്യം; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍
സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് താരറാണിയാണ് നയന്‍താര. എന്നാൽ ഇത്തരത്തിൽ തിളങ്ങി നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന നിഴല്‍ എന്ന ചിത്രത്തില്‍ നയന്‍താരയ‌്ക്കൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവയ‌്ക്കുകയാണ് ചാക്കോച്ചന്‍. സൂപ്പര്‍സ്‌റ്റാര്‍ ഇമേജില്‍ നില്‍ക്കുന്ന താരമാണെങ്കിലും, സിനിമയുമായി സഹകരിക്കുന്ന ഒരവസരത്തിലും അത്തരത്തിലൊരു ഇടപെടല്‍ നയന്‍താരയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് താരം പറയുകയുണ്ടായി.
‘സിനിമയോടും അഭിനയത്തോടും വളരെ ആത്മാര്‍ത്ഥമായാണ് അവര്‍ ഇടപെടുന്നത്. ജോലിയിലുള്ള കൃത്യനിഷ്‌ഠയും പ്ളാനിംഗും അതിശയിപ്പിക്കുന്നതാണ്. ഒരുദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോകുമ്ബോള്‍ അടുത്തദിവസം ചിത്രീകരിക്കുന്ന സീനുകളെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച് വസ്‌ത്രവും മേക്കപ്പും ചെയ‌്താണ് അവര്‍ അടുത്തദിവസം ലൊക്കേഷനിലെത്തുന്നത്. സിനിമയ‌്ക്കൊപ്പം ഇത്തരത്തില്‍ നീങ്ങുന്നതുകൊണ്ടുതന്നെയാകും സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് അവരിന്നും തിളങ്ങി നില്‍ക്കുന്നത്. യൂണിറ്റിലെ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രമിച്ചു. ഡൗണ്‍ ടു എര്‍ത്തായ ഒരു താരത്തെയാണ് ഞാന്‍ അവരില്‍ കണ്ടത്’-സ്‌റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.
