Malayalam
കോട്ടിട്ട കഴുകന്മാര്, അന്വേഷണ സംഘത്തിനും പോലും പേടി; ദിലീപിനെ രക്ഷിക്കാൻ ഏത് അറ്റം വരെയും പോകും!
കോട്ടിട്ട കഴുകന്മാര്, അന്വേഷണ സംഘത്തിനും പോലും പേടി; ദിലീപിനെ രക്ഷിക്കാൻ ഏത് അറ്റം വരെയും പോകും!
നടി ആക്രമിച്ച കേസ് ബന്ധപ്പെട്ട് പുറത്തുവരുന്നതൊക്കെ കേട്ട് കേൾവിപോലും ഇല്ലാത്ത കാര്യങ്ങളാണ്.
ദിലീപ് കേസില്‍ അഭിഭാഷകര്‍ സര്‍വ നിയമങ്ങളും ലംഘിച്ചെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഇല്ലാതാക്കാന്‍ സാധാരണ അഭിഭാഷകര്‍ ശ്രമിക്കാറുണ്ട്. പക്ഷേ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വക്കീലന്മാര് തന്നെയാണ് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത്. ദിലീപിന്റെ അഭിഭാഷകന് രാമന്പിള്ളയെ പോലീസ് ചോദ്യം ചെയ്യുമെന്ന് അറിഞ്ഞപ്പോള്‍ വലിയൊരു സംഘം അഭിഭാഷകരാണ് തെരുവില്‍ ഇറങ്ങിയത്.ഒരു ബലാത്സംഗ കേസില്‍ ആരോപണവിധേയനായ വ്യക്തിക്ക് വേണ്ടിയാണ് ഇത്രയും നാണംകെട്ട പണിക്ക് അഭിഭാഷകര്‍ ഇറങ്ങിയത്. ഇവരെ പേടിച്ച് പല കാര്യങ്ങളും പോലീസ് പുറത്തുപറയുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയാണ് സംവിധായകന് ആരോപണങ്ങള്‍ ഉന്നയിച്ചത്.
ദിലീപിന്റെ ഫോണിലുള്ള വിവരങ്ങള്‍ മായ്ച്ചത് അഭിഭാഷകരാണ്. ഇതേ അഭിഭാഷകരാണ് സാക്ഷികളെ കൂറുമാറ്റാന്‍ മുന്നിലുള്ളത്. ഇതിന്റെ വിവരങ്ങളും ബൈജു കൊട്ടാരക്കര പുറത്തുവിട്ടു. രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് വിവരങ്ങള്‍ മായ്ച്ചതെന്ന് സായ്ശങ്കര്‍ പറഞ്ഞിട്ടുണ്ട്. ഈ ഓഡിയോ പുറത്തുവിടുമെന്നും സംവിധായകന് പറഞ്ഞു. രാമന്‍പിള്ളയ്ക്ക് ചോദ്യം ചെയ്യാനായി നോട്ടീസ് കിട്ടിയപ്പോള്‍ തന്നെ അഭിഭാഷക സംഘം കോടതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. അന്വേഷണ സംഘത്തെ പേടിപ്പിക്കാനായിരുന്നു ഈ നീക്കമെന്ന് സംശയിക്കുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഇവര്‍ക്കൊക്കെ നാണമുണ്ടോ എന്നാണ് ചോദിക്കാനുള്ളത്. തെളിവ് നശിപ്പിച്ചവര്‍ക്കെതിരെയാണ് പോലീസ് നീങ്ങിയത്. എന്നാല്‍ ഇവരെ പിന്തുണയ്ക്കുകയാണ് പോലീസ്.
ഇവരെ പേടിച്ചിട്ടാണോ പോലീസ് ചില കാര്യങ്ങള്‍ മറച്ചുവെക്കുന്നതെന്ന സംശയമുണ്ട്. ജഡ്ജിയുടെ അനുവാദമില്ലാതെ കിട്ടാത്ത കോടതി വിധി പകര്‍പ്പുകള്‍ ദിലീപിന്റെ ഫോണിലെത്തി. അത് അവിടെ നിന്ന് മായ്ച്ച് കളഞ്ഞിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമന്‍പിള്ള പറഞ്ഞിട്ടാണ് ആ വിവരങ്ങള്‍ മായ്ച്ചതെന്നാണ് സായ് ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കറിന്റെ പക്കലുണ്ട്. അത് മറ്റ് പലര്‍ക്കും കിട്ടിയിട്ടുമുണ്ട്. രാമന്‍പ്പിള്ളയ്ക്ക് വേണ്ടി അന്വേഷണ സംഘം എല്ലാം മാറ്റി മറിക്കുന്നു എന്ന സംശയമുണ്ട്. പോലീസ് മുമ്പ് ഇരുപത് സാക്ഷികള്‍ മൊഴി നല്‍കിയത് കോടതിക്ക് മുന്നില്‍ മാറ്റിപറഞ്ഞിട്ടുണ്ട്. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ഇത്തരമൊരു കേസില്‍ സത്യാവസ്ഥ എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സാഹര്യത്തില്‍ അന്വേഷണ സംഘം അഭിഭാഷകര്‍ക്കൊപ്പം നില്‍ക്കരുത്. നമ്മുടെ നീതിന്യായവ്യവസ്ഥയുടെ തകര്‍ച്ച അതിലൂടെ തുടങ്ങും. സായ് ശങ്കറില്‍ നിന്ന് അതിവേഗമാണ് പോലീസ് കണ്ടെത്തിയത്. ദിലീപിന്റെ ഫോണിലെ 12 നമ്പറുകളും പോലീസ് കണ്ടെത്തിയതാണ്.
എന്നാല്‍ ഇതിലെ പേരു വിവരങ്ങള്‍ ഇതുവരെ ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇത് വൈകിപ്പിക്കുന്നതാണ്. കോടതിയിലും പോലീസ് ഇത് നല്‍കിയിട്ടില്ല. അങ്ങനെയെങ്കില്‍ കോട്ടിട്ട കഴുകന്മാര് ആരൊക്കെയാണെന്ന് ജനങ്ങള്‍ അറിയാന്‍ സാധിക്കും. എന്നാല്‍ പോലീസ് അത് പുറത്തുവിടുന്നില്ലെന്നും ബൈജു പറയുന്നു.
ദിലീപ് കോടതിയില്‍ കൊടുത്ത ഫോണില്‍ ചില വിഐപികളുടെയും വിവിഐപികളുടെയും പേരുകളും അവരുമായി ബന്ധപ്പെട്ട ചില രേഖകളും ചില സാമ്പത്തിക ക്രമക്കേടുകളൊക്കെ കിട്ടിയിട്ടുണ്ടെന്നാണ് വിവരം. അത് ഈ ഫോണില്‍ നിന്ന് മായ്ച്ച് കളഞ്ഞിട്ടില്ല. ആ സാധനം ഈ ഫോണില്‍ ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്ന് പേടിച്ചോട്ടെ എന്ന് കരുതിയാണ് അവിടെ വെച്ചത്.
സ്വന്തം തലയില്‍ തൊപ്പി കാണുമോ എന്നുള്ള ഭയം പോലീസുകാര്‍ക്ക് ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു ഇത്. അവരത് കോടതിയില്‍ കൊടുത്താല്‍ പിന്നെ പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ എന്ന് പോലീസിന് ഭയം വരാം. അതുകൊണ്ടാണ് രാമന്‍പിള്ള ഈ ഫോണില്‍ ഈ വിവരങ്ങള്‍ നിലനിര്‍ത്തിയതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
കാവ്യാ മാധവനെ രണ്ട് ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മാഡം കാവ്യയാണോ എന്നൊക്കെ മാധ്യമങ്ങള്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. കാവ്യാ മാധവന് ഇതില്‍ പങ്കുണ്ടെന്ന കാര്യം ഉറപ്പാണ്. വിഐപിയായിരുന്ന ശരത് വീട്ടിലേക്ക് വന്നപ്പോള്‍ എന്തായി ഇക്ക എന്ന കാവ്യ ചോദിച്ചതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഇവിടെ വെച്ച് ടാബില്‍ കണ്ടിട്ടുണ്ട്. കാവ്യക്കാണ് ഈ ടാബ് ദിലീപ് കൈമാറിയത്. കാവ്യയും സമാന കുറ്റം ചെയ്തവരാണ്. ഈ കേസില്‍ അവരും കുടുങ്ങും.
ഒരിക്കലും കാവ്യയാണ് മാഡമെന്ന് താന്‍ പറയില്ലെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. അതേസമയം അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ദിലീപ് പതറിയെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഫോണിലെ ഫോറന്‍സിക് ഫലങ്ങളിലെ വിവരങ്ങള്‍ സംബന്ധിച്ച ദിലീപില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം.
about dileep
