Malayalam
വീട്ടിലിരുന്ന് സീതയിലെ എന്റെ ഫസ്റ്റ് നൈറ്റ് കണ്ട ഭാര്യ! സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ അയച്ച മെസേജിനെക്കുറിച്ച് പറഞ്ഞ് ഷാനവാസ് !
വീട്ടിലിരുന്ന് സീതയിലെ എന്റെ ഫസ്റ്റ് നൈറ്റ് കണ്ട ഭാര്യ! സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ അയച്ച മെസേജിനെക്കുറിച്ച് പറഞ്ഞ് ഷാനവാസ് !
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ആദ്യ ഭാഗത്തിന് പിന്നാലെയായി പരമ്പരയുടെ രണ്ടാം ഭാഗമെത്തുകയാണ്. മാര്‍ച്ച് 27 മുതല്‍ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സീതയുടെ വിശേഷങ്ങളും രണ്ടാം വരവിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഷാനവാസും സ്വാസികയും ഫ്ളവേഴ്സ് ഒരുകോടിയിലേക്കെത്തിയിരുന്നു. ഇരുവരും പങ്കെടുക്കുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പഴയത് പോലെ തന്നെ റൊമാന്സില് അഭിനയിക്കാനാവുന്നുണ്ടോയെന്നായിരുന്നു ശ്രീകണ്ഠന് നായര്‍ ഷാനവാസിനോടും സ്വാസികയോടും ചോദിച്ചത്. പഴയതിനേക്കാളും കൂടുതലുണ്ടെങ്കിലേയുള്ളൂവെന്നായിരുന്നു സ്വാസിക പറഞ്ഞത്. സ്വാസികയുടെ അമ്മയും ഇവരോടൊപ്പം ഷോയിലേക്ക് എത്തിയിരുന്നു. നടനാവുന്നതിന് മുന്‍പുള്ള ജീവിതത്തെക്കുറിച്ച് ഷാനവാസ് സംസാരിക്കുന്നതും പ്രമോ വീഡിയോയില്‍ കാണിച്ചിരുന്നു.
ഉപ്പ ഗള്‍ഫിലായിരുന്നു. അവിടെ വെച്ചായിരുന്നു മരിച്ചത്. അന്നത്തെക്കാലത്ത് ബോഡി ഇങ്ങോട്ട് കൊണ്ടുവരാന്‍ കുറേ ശ്രമിച്ചു. നടന്നില്ല. എട്ടൊന്‍പത് ദിവസമായപ്പോള്‍ അവിടത്തെ തന്നെ ഖബറടക്കി. ഉപ്പ മരിച്ച ശേഷം കുടുംബനാഥന്റെ റോള്‍ ഏറ്റെടുക്കേണ്ടി വന്നു. ഓട്ടോറിക്ഷ ഓടിക്കുന്നത് മാത്രമല്ല കൂലിപ്പണിക്കും വയറിംഗിന്റെ പണിക്കുമെല്ലാം പോയിട്ടുണ്ടെന്നും ഷാനവാസ് പറഞ്ഞിരുന്നു.
ഷാനവാസും സ്വാസികയും യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യഭര്ത്താക്കന്മാരാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അതേക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു.കല്യാണത്തിന് വിളിച്ചില്ലല്ലോ, ഞങ്ങളെയൊന്നും ക്ഷണിച്ചില്ലല്ലോയെന്നൊക്കെയാണ് ആള്ക്കാര് ചോദിക്കുന്നത്. ഇന്ദ്രന് ഭര്‍ത്താവ് വന്നില്ലേയെന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നായിരുന്നു സ്വാസിക പറഞ്ഞത്.
സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ മെസേജ് ചെയ്തതിനെക്കുറിച്ചും ഷാനവാസ് പറയുന്നുണ്ട്. ഞങ്ങളിവിടെ അഭിനയിച്ചോണ്ടിരിക്കുന്നതിനിടയിലാണ് ആദ്യരാത്രി സീക്വന്‍സ് സംപ്രേഷണം ചെയ്തത്. ഭാര്യ അത് വീട്ടില്‍ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്സാപില്‍ വോയ്സ് മെസേജ് അയച്ചിരുന്നു. അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്.
about shanavas
