സംവിധായകന് രഞ്ജിത്ത് സെന്‍ട്രല്‍ ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വിനായകൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു
രഞ്ജിത്തിന് ആ പോസ്റ്റ് കൊണ്ടെന്നും അത് താന്‍ കണ്ടെന്നുമാണ് വിനായകന് ഒരുത്തീ ടീമുമൊത്തുള്ള പത്ര സമ്മേളനത്തില്‍ പറഞ്ഞത്. ഈ ലോകത്ത് മാന്യനെന്ന് വെള്ളപൂശി നടക്കുന്ന അമാന്യന്മാരെ മുഖത്ത് നോക്കി ചീത്തപറയാന് മടിക്കില്ലെന്നും വിനായകന് പറഞ്ഞു.
ഇപ്പോഴിതാ വിനായകന്റെ വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.
വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ലെന്നും അതിന് ഈ ജന്മം മതിയാവില്ലെന്നും രഞ്ജിത്ത് മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഇവന് ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന് ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നുവെന്നും രഞ്ജിത്ത് പ്രതികരിച്ചു. ‘ഇവന് ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന് ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഇവന് എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല,അതിന് വിനായകന് കുറച്ചധികം ശ്രമിക്കേണ്ടിവരും. അതിന് ഈ ജന്മവും മതിയാവില്ല.’രഞ്ജിത്ത് പറഞ്ഞു.
ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും...
ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മലയാള സിനിമാ ലോകം തന്നെ എത്തിയിരുന്നു. മാധ്യമങ്ങളോട് പോലും പലരും സംസാരിക്കാൻ കൂട്ടാക്കിയില്ല. ഇന്നസെന്റിനെ...
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...