Malayalam
ടാക്സി ഓടിക്കേണ്ടി വന്നാലും റോഡില്‍ കിടന്നുറങ്ങേണ്ടി വന്നാലും ചെയ്യില്ല! ബീച്ചിലെ ബെഞ്ചില്‍ എലികള്‍ക്കൊപ്പം അന്തിയുറങ്ങി ബച്ചന്!
ടാക്സി ഓടിക്കേണ്ടി വന്നാലും റോഡില്‍ കിടന്നുറങ്ങേണ്ടി വന്നാലും ചെയ്യില്ല! ബീച്ചിലെ ബെഞ്ചില്‍ എലികള്‍ക്കൊപ്പം അന്തിയുറങ്ങി ബച്ചന്!
ലോകത്തിന് മുന്നിൽ ബോളിവുഡ് എന്നാൽ ബിഗ് ബിയും കിംഗ് ഖാനുമാണ്. ഈ രണ്ട് താരങ്ങളുടേയും പേരിലാണ് ബോളിവുഡ് ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അറിയപ്പെടുന്നത്. ബിഗ് ബി എന്ന അമിതാഭ് ബച്ചന് സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്
സിനിമകളിലൂടെ താരങ്ങളായി മാറിയ ശേഷം തങ്ങളുടെ പ്രശസ്തി നിലനിര്‍ത്തുന്നതില്‍ താരങ്ങളെ വലിയ രീതിയില്‍ സഹായിക്കുന്നതാണ് പരസ്യങ്ങള്‍. തങ്ങളുടെ പ്രശസ്തി നിലനിര്‍ത്തുന്നതിനൊപ്പം പണം സമ്പാദിക്കാനും താരങ്ങളെ ഇത് സഹായിക്കുന്നുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് താരങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതയും വളരെ വലുതാണ്. എന്നാല്‍ മുന്‍ കാലങ്ങളില്‍ ഇങ്ങനൊരു സാധ്യത താരങ്ങള്‍ക്ക് ഇത്രമാത്രമുണ്ടായിരുന്നില്ല.ഇന്ന് നിരവധി പരസ്യങ്ങള്് ചെയ്യുന്ന, വലിയൊരു ബ്രാന്റ് തന്നെയായി മാറിയ താരമാണ് അമിതാഭ് ബച്ചന്. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയുടെ മുഖം തങ്ങളുടെ ഉത്പന്നത്തിന്റെ പരസ്യത്തില്‍ വരാന്‍ ആഗ്രഹിക്കാത്ത ഒരു കമ്പനിയുമുണ്ടാകില്ല. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ പരസ്യത്തില്‍ അഭിനയിക്കുന്നതിനോട് ബച്ചന് താല്പര്യമുണ്ടായിരുന്നില്ല. തനിക്ക് ചെലവിനുള്ള പണം കണ്ടെത്താനായി ടാക്സി ഓടിക്കേണ്ടി വന്നാലും റോഡില്‍ കിടന്നുറങ്ങേണ്ടി വന്നാലും താന്‍ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അന്ന് ബച്ചന് തീരുമാനിച്ചിരുന്നത്.തന്റെ നിര്‍മ്മാണ കമ്പനിയായ എബിസിഎല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു തന്റെ തുടക്കകാലത്തെക്കുറിച്ച് ബച്ചന് മനസ് തുറന്നത്. ഒരിക്കല്‍ പതിനായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞൊരു പരസ്യം താന്‍ നിരസിച്ചിരുന്നുവെന്നും ബച്ചന് വെളിപ്പെടുത്തി. 1960 കളില്‍ പതിനായിരം എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര വലിയൊരു പ്രതിഫലമായിരുന്നു.
”അന്നും അവസരങ്ങളുണ്ടായിരുന്നു. ഒരു പരസ്യ ഏജന്‍സി എന്നെ സമീപിച്ചിരുന്നു. ഒരു പരസ്യത്തിന് പതിനായിരം രൂപയായിരുന്നു എനിക്കവര് വാഗ്ദാനം ചെയ്തത്. അന്ന് അമ്പത് രൂപ പ്രതിഫലം വാങ്ങിയിരുന്ന എനിക്കത് വളരെ വലിയ തുകയായിരുന്നു. പക്ഷെ പരസ്യത്തില്‍ അഭിനയിക്കുന്നതോടെ എന്നില്‍ നിന്നും എന്തോ നഷ്ടമാകുമെന്നൊരു തോന്നലില്‍ ഞാന്‍ ആ അവസരം നിഷേധിച്ചു” എന്നാണ് ബച്ചന് പറഞ്ഞത്. ”ഞാന്‍ ബോബംപെയില് വന്നത് എന്റെ ഡ്രൈവിംഗ് ലൈസന്‍സും കൊണ്ടാണ്. നടന് ആയില്ലെങ്കില്‍ ടാക്സി ഡ്രൈവര്‍ ആകും. അഭിനയിക്കുക മാത്രമായിരുന്നു ലക്ഷ്യം” എന്നും ബച്ചന് പറഞ്ഞു.
”എനിക്ക് താമസിക്കാന്‍ ഒരിടമുണ്ടായിരുന്നില്ല. എല്ലായിപ്പോഴും സുഹൃത്തുക്കളുടെ വീട്ടില്‍ കിടന്നുറങ്ങാനാകില്ല. അതിനാല്‍ ഞാന്‍ പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് മറൈന്‍ ഡ്രൈവിലെ ബെഞ്ചിലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ എലികളായിരുന്നു അവിടെയുണ്ടായിരുന്നത്” എന്നും ബച്ചന് പറഞ്ഞു. എന്തായാലും തന്റെ നിലപാടിലുറച്ചു നിന്ന ബച്ചന് തന്റെ ലക്ഷ്യം നേടുകയും ചെയ്തു.
ABOUT AMITAB BACHAN
