Connect with us

വീട്ടില്‍ സ്ഥിരം കാണുന്നത് എല്ലാം ദിലീപിന്റെ സിനിമകളാണ്; ഇപ്പോള്‍ അത്തരത്തിലുള്ള സിനിമകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് നവ്യ

Malayalam

വീട്ടില്‍ സ്ഥിരം കാണുന്നത് എല്ലാം ദിലീപിന്റെ സിനിമകളാണ്; ഇപ്പോള്‍ അത്തരത്തിലുള്ള സിനിമകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് നവ്യ

വീട്ടില്‍ സ്ഥിരം കാണുന്നത് എല്ലാം ദിലീപിന്റെ സിനിമകളാണ്; ഇപ്പോള്‍ അത്തരത്തിലുള്ള സിനിമകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് നവ്യ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് നവ്യാ നായര്‍. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം.

സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. നവ്യയുടെ സന്തോഷ നിമിഷങ്ങളെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയിരിയ്ക്കുകയാണിപ്പോള്‍ നവ്യ നായര്‍. സിനിമുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി പരക്കെ അഭിമുഖം നല്‍കുന്ന തിരക്കിലാണ് താരം. അതിനിടയിലാണ് പഴയ കോമഡി സിനിമകള്‍ ഇപ്പോള്‍ ഒരുപാട് മിസ്സ് ചെയ്യുന്നു എന്ന് താരം പറഞ്ഞത്. കല്യാണം രാമന്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും നവ്യ മനസ്സ് തുറക്കുകയുണ്ടായി.

വീട്ടില്‍ ഞാനും മകനും സ്ഥിരം കാണുന്നത് കോമഡി സിനിമകളാണ് എന്ന് നവ്യ പറയുന്നു. പഞ്ചാബി ഹൗസ്, കല്യാണരാമന്‍, പാണ്ടിപ്പട, മൈ ബോസ്, ടു കണ്‍ട്രീസ് തുടങ്ങി നവ്യ വീട്ടില്‍ സ്ഥിരം കാണുന്നത് എല്ലാം ദിലീപിന്റെ സിനിമകളാണ്. മൈ ബോസിലെ കോമഡി രംഗങ്ങള്‍ എല്ലാം ആവര്‍ത്തിച്ച് കാണാറുണ്ട് എന്നും, ഇതിന്റെയൊക്കെ ഇമോഷന്‍ പാര്‍ട്ട് എത്തുമ്പോള്‍ വിട്ടു കളയും എന്നും നവ്യ പറഞ്ഞു.

ഇപ്പോള്‍ അത്തരത്തിലുള്ള സിനിമകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. എല്ലാം സീരിയസ് പടങ്ങളാണ്. ഞാന്‍ ഏറ്റവും ഒടുവില്‍ അത്രയും ആസ്വദിച്ച് കണ്ടത് സുമേഷ് രമേഷ് എന്ന ചിത്രമാണ്. അതിലെ സലിം കുമാറേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ലാത്തതാണ്- എന്ന് പറഞ്ഞ് നവ്യ പൊട്ടി ചിരിച്ചു.

ഫുള്‍ ഓണ്‍ ഫുള്‍ കോമഡി സിനിമകളില്‍ അഭിനയിക്കുന്നതും നല്ല അനുഭവമാണ്. കല്യാണ രാമന്റെ ഷൂട്ടിങ് സമയത്ത് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ വറെ അധികം പാടുപെട്ടു എന്നും നവ്യ പറയുന്നു. ഇന്നസെന്റ് ഏട്ടനും സലീമേട്ടനും ദിലീപേട്ടനും എല്ലാം സ്പോട്ടിലാണ് ഓരോ കോമഡി പറയുന്നത്.

ഏറ്റവും വലിയ കോമഡി നിര്‍മാതാവായ ലാല്‍ സാര്‍ ആയിരിയ്ക്കും ഏറ്റവും ആദ്യം ചിരിക്കുന്നത്. അപ്പോള്‍ നമുക്കും ചിരിക്കാന്‍ പ്രയാസം തോന്നില്ല. ഉറക്കപ്പിച്ചില്‍ എഴുന്നേറ്റ് വന്ന് ദിലീപ് മുറ്റത്ത് മുള്ളുന്ന സീന്‍ ഒക്കെ അപ്പോള്‍ ക്രിയേറ്റ് ചെയ്തതാണത്രെ. അതൊക്കെ നട്ട പാതിരയ്ക്ക് ഷൂട്ട് ചെയ്തതാണ്. പക്ഷെ ആര്‍ക്കും ക്ഷീണം ഒന്നും ഉണ്ടാവില്ല. അത്രയും രസകരമായിരിക്കും ഷൂട്ടിങ് എന്നും നവ്യ പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നാണ് നവ്യ പറഞ്ഞത്. നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും നവ്യ ഒരു മാധ്യമത്തോട് സംസാരിക്കവെ പ്രതികരിച്ചു. നടിക്കൊപ്പം മാത്രമല്ല എല്ലാ അതിജീവിതര്‍ക്കൊപ്പവുമാണ് താനെന്നും നവ്യ പറയുന്നു.

അതിജീവിതയ്ക്ക് ഒപ്പമാണ് താന്‍. ഒരു അക്രമ സംഭവം അറിയുമ്പോള്‍ അതിനോട് പ്രതികരിക്കുന്നു, ഒരു പോസ്റ്റ് ഇടുന്നു. പത്രത്തില്‍ ഇത് വീണ്ടും കാണുമ്പോഴാണ് വീണ്ടും ആലോചിക്കുന്നത്. അപ്പോള്‍ ചിലപ്പോള്‍ ഒരു മെസേജ് അയക്കും. അവളാണ് അനുഭവിച്ചത്. ആ അനുഭവം ഒന്നിനും പകരം വയ്ക്കാന്‍ കഴിയില്ല. ആരൊക്കെ ആശ്വാസ വാക്കുകള്‍ പറഞ്ഞാലും ആ അവസ്ഥയിലൂടെ കടന്നുപോകുന്ന അതിജീവിതയ്ക്ക് ഒപ്പമാണ് താന്‍. നടിയായ അതിജീവിതക്കൊപ്പം മാത്രമല്ല, സാധാരണക്കാരിയായ ഏത് അതിജീവിതയ്ക്ക് ഒപ്പവുമാണ്. അവരെ ബഹുമാനിക്കുന്നു.

നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. യാത്ര ചെയ്യുമ്പോള്‍ കാറിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ഫാമിലി ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. യാത്രയില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കും. ഇതൊക്കെ ഒരു ഭീരുത്വം ആണെങ്കില്‍ പോലും മുന്‍കരുതലുകള്‍ ആവശ്യമാണ്.

നമ്മുടെ സമൂഹത്തില്‍ ആ കടന്നു പോക്ക് തരണം ചെയ്യുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഈ ആഘാതം നിലനില്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഇപ്പോഴും തിരിച്ചും മറിച്ചും ചോദിക്കും. മാറി നിന്ന് വിമര്‍ശിക്കും. എണ്‍പത് ശതമാനം ആളുകള്‍ കൂടെ നില്‍ക്കുമ്പോഴും ഇരുപത് ശതമാനം വിമര്‍ശിക്കാന്‍ എത്തും എന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top