ഒരു ദിവസം രാത്രി പത്തരമണിയോടടുത്ത സമയം; ചാക്കോച്ചന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു, ആ കോളില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ത്രെഡാണ് സിനിമക്ക് പ്രചോദനമായത്; ജിസ് ജോയ് പറയുന്നു
ഒരു ദിവസം രാത്രി പത്തരമണിയോടടുത്ത സമയം; ചാക്കോച്ചന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു, ആ കോളില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ത്രെഡാണ് സിനിമക്ക് പ്രചോദനമായത്; ജിസ് ജോയ് പറയുന്നു
ഒരു ദിവസം രാത്രി പത്തരമണിയോടടുത്ത സമയം; ചാക്കോച്ചന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു, ആ കോളില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ത്രെഡാണ് സിനിമക്ക് പ്രചോദനമായത്; ജിസ് ജോയ് പറയുന്നു
വളരെ ലളിതമായ കഥകള്‍ അതിലും ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്ന രീതിയാണ് സംവിധായകന് ജിസ് ജോയിയുടേത്. ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ ജിസ് ജോയ് വിജയ് സൂപ്പറും പൗര്‍ണമിയും സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെയാണ് ഹിറ്റ് സംവിധായകനെന്ന പേരെടുക്കുന്നത്.
മോഹന്‍കുമാര്‍ ഫാന്‍സിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്നലെ വരെ. ചിത്രത്തിന്റെ കഥയെ കുറിച്ചും കഥയുടെ ത്രെഡ് ലഭിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് ജിസ് ജോയ്. ചിത്രത്തിന്റെ മൂലകഥ നടന് കുഞ്ചാക്കോ ബോബന്റേതാണെന്നാണ്. ജിസ് ജോയ് പറയുന്നത്. ‘ ഈ ചിത്രത്തിന്റെ മൂലകഥ കുഞ്ചാക്കോ ബോബന്റേതാണ്. തികച്ചും യാദൃശ്യകമായാണ് ഈ ത്രെഡ് എനിക്ക് ലഭിക്കുന്നത്. ഒരു ദിവസം രാത്രി പത്തരമണിയോടടുത്ത സമയം. നല്ല മഴയുമുണ്ട്. ഞാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലാണ്.ചാക്കോച്ചന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു. സാധാരണ ഒമ്പതരയ്ക്ക് ശേഷം ചാക്കോച്ചനെ ഫോണില്‍ കിട്ടുക ബുദ്ധിമുട്ടാണ്. ആ ഫോണ്‍ വിളിയില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ഒരു ത്രെഡ് ആണ് പിന്നീട് ഈ സിനിമയ്ക്ക് പ്രചോദനമായത്.ചാക്കോച്ചന്റെ ത്രഡ് ഒന്നു കടലാസിലാക്കി അപ്പോള്‍ തന്നെ ബോബി-സഞ്ജയ്ക്ക് അയച്ചുകൊടുത്തു. മൂന്ന് ദിവസം കൊണ്ട് അവര്‍ അതിനെ വിപുലീകരിച്ച് ഒരു ഫോമിലാക്കി അയച്ചുതന്നു. ഈ ചിത്രം സമര്‍പ്പിക്കുന്നത് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകന് ഇസഹാക്കിനുമാണ്, ജിസ് ജോയ് പറയുന്നു.
ഇതുവരെ ചെയ്തുപോന്ന ചിത്രങ്ങളില്‍ നിന്നും നേരെ വിപരീതമായ സ്വഭാവമാണ് ഈ ചിത്രത്തിന്റേതെന്നും നൂറു ശതമാനവും ത്രില്ലറാണെന്നും ജിസ് ജോയ് പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...