Malayalam
ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നു; അതിന് ശേഷം തനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി, തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നു; അതിന് ശേഷം തനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി, തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
മായാനദിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മായാനദിയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി ശ്രദ്ധ നേടിയത്. ഇപ്പോഴിതാ തനിക്ക് ക്രഷ് തോന്നിയ നടനെ കുറിച്ചും സിനിമയില്‍ എത്തിയ ശേഷം നടന്റെ പേരില്‍ വിഷമിക്കേണ്ടി വന്നതിനെ കുറിച്ചും ഐശ്വര്യ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജിനോടാണ് സിനിമയില്‍ എത്തുന്നതിന് മുമ്പ് ഐശ്വര്യയ്ക്ക് ക്രഷ് തോന്നിയത്. ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നതാണ് സംഭവം. നമ്മള്‍ ആക്ടര്‍ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. രാജപ്പന്‍ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്.
യഥാര്‍ത്ഥത്തില്‍ താനല്ല ആ ടേം കോയിന്‍ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് താനും അതേറ്റുപിടിച്ചിട്ടുണ്ട്. അതിന് ശേഷം തനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്.
അന്ന് തനിക്ക് ചെയ്യാന്‍ പറ്റുന്നത് മാപ്പ് അപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു. അത് താന്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് താന്‍ മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയില്‍ താന്‍ ഒന്നും ചെയ്യില്ല. അത് തനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം താന്‍ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായി എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.
