ആ സ്ത്രീ നടൻ സുകുമാരനെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി; പിന്നാലെ അച്ഛനാരെന്ന ചോദ്യവും ചങ്കുപൊട്ടികരഞ്ഞ് ഇന്ദ്രജിത്ത്!!
By
ഇന്ദ്രജിത്ത് സുകുമാരൻ പ്രേക്ഷകർക്ക് പരചിതമാണ്. അതിനുപരി സുകുമാരന്റെ കുടുംബം മലയാളികൾക്ക് ഇഷ്ട്ടമാണ്. താരകുടുംബമാണ് ഇവരുടേത്. ഇന്ദ്രജിത്ത് സുകുമാരൻ പൃഥ്വിരാജ് സുകുമാരൻ മലയാളികൾക്ക് സുപരിചിതരായി മാറിയവരാണ്. ‘അമ്മ മല്ലിക സുകുമാരന്റെയും അച്ഛൻ സുകുമാരൻ നെയും കുറിച്ച് പറയുമ്പോൾ ഈ മക്കളുടെ കണ്ണുകൾ നിറയുന്നതും നമ്മൾ കണ്ടിട്ടുണ്ട്.
അമ്മയെ കുറിച്ച് ഇവർ വാചാലരാകാറുണ്ട്. കാരണം ഇന്ദ്രജിത്ത് പന്ത്രണ്ടാം ക്‌ളാസിലും പൃഥ്വി 9 കഴിഞ്ഞ് പത്തിലേക്കും കടക്കുന്ന സമയത്തായിരുന്നു സുകുമാരന്റെ മരണം. അന്ന് മല്ലികക്ക് പ്രായം 41-42 വയസ്സാണ്. ഒരു വീട്ടമ്മയായി നിൽക്കുന്ന സമയത്താണ് കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തം മല്ലികയുടെ ചുമലിൽ വന്നു വീഴുന്നത്.
എന്താണ് ചെയ്യേണ്ടത് എന്ന് ഒരു കൺഫ്യൂഷനും പേടിയുമൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു. എന്നാലും കരുത്ത് നേടിയെടുത്ത് മല്ലിക നിലകൊണ്ടു. അത് അമ്മയുടെ മനസ്സിന്റെ ധൈര്യം കൊണ്ട് ആയിരിക്കാം എന്നൊരിക്കൽ മക്കൾ തന്നെ സാക്ഷ്യപ്പെടുത്തി. എന്നാൽ ഇന്നും അച്ഛൻ ഒരു തീരാനോവാണ് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും.
ഇപ്പോഴിതാ നടൻ ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കും ഒപ്പമുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ജിസ് ജോയ്. വിനയൻ സംവിധാനം ചെയ്‌ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ സമയത്ത് നടന്ന ഒരു സംഭവമാണ് അദ്ദേഹം പറഞ്ഞത്. സഫാരി ചാനലിലെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം അനുഭവങ്ങൾ പങ്കുവച്ചത്.
ഷൂട്ടിംഗിന്റെ ഇടവേളയിൽ ഒരു ദിവസം ഇന്ദ്രജിത്ത് കാറുമായി വന്നു. ജയസൂര്യയും താനും അദ്ദേഹത്തിനൊപ്പം പുറത്തുപോയെന്നും ജിസ് ജോയ് പറയുന്നു. അതിനിടയിൽ കൊച്ചിയിൽ സമയം ചിലവഴിക്കവേ ഒരു കൈനോട്ടക്കാരി അടുത്തേക്ക് വരികയും പിന്നീട് ഉണ്ടായ ചില സംഭവങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. ഈ യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൺഡേ ഹോളിഡേ എന്ന തന്റെ ചിത്രത്തിലെ സേതുലക്ഷ്‌മി അമ്മയുടെ വേഷം താൻ ഉൾപ്പെടുത്തിയതെന്നും ജിസ് ജോയ് പറഞ്ഞു.
ഷൂട്ടില്ലാത്ത ദിവസം ഇന്ദ്രജിത്തുമായി ജയസൂര്യ എന്റെ വീട്ടിൽ വന്നു. പാലിയോ എന്നുള്ള ഒരു കാറിലായിരുന്നു അവർ വന്നത്. പുതിയ കാറായിരുന്നു. നമ്പറൊന്നും കിട്ടിയിരുന്നില്ല. അന്ന് ഞങ്ങൾ എറണാകുളത്തേക്ക് പോയി. അന്ന് ലുലു മാൾ ഒന്നുമില്ല. നമുക്ക് ആകെ പോയി ഇരിക്കാനുള്ള സ്ഥലം ജിസിഡിയാണ്. അവിടെ കായലിലേക്ക് നോക്കി ഇരിക്കാം.
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു. ഇത്രയും വലിയ ഒരു നടന്റെ മകനെ അടുത്ത് പരിചയപ്പെടാൻ സാധിച്ചതിന്റെ സന്തോഷം ആ സമയത്തുണ്ടായിരുന്നു. ജയൻ ആ സമയത്ത് ഇന്ദ്രജിത്തിന്റെ സഹപ്രവർത്തകനായി മാറിയിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു സ്ത്രീ കൈനോക്കാനായി ഞങ്ങളുടെ അടുത്തേക്ക് വന്നത്.
സമയം കളയാമല്ലോ എന്ന് കരുതിയാണ് ഞങ്ങൾ സമ്മതിച്ചത്. ജയസൂര്യയാണ് ആദ്യം കൈ കാണിച്ചത്. ജയസൂര്യയുടെ മുഖത്തേക്ക് നോക്കി ഒരു കലാകാരനാണ്, കലാരംഗത്ത് വലിയ ആളാവും എന്നൊക്കെ പറഞ്ഞു. അന്നൊക്കെ ജയസൂര്യ എപ്പോഴും മൂകാംബിക കുങ്കുമം തൊടാറുണ്ട്. കണ്ടാൽ ഒരു കലാകാരൻ ലുക്കുണ്ടാവും എന്ന് ജിസ് ജോയ് പറഞ്ഞു.
പിന്നെയാണ് ഇന്ദ്രന്റെ മുഖത്ത് നോക്കി ആ സ്ത്രീ ഒരു കാര്യം പറഞ്ഞത്. കുഞ്ഞിന്റെ അച്ഛൻ രാജ്യം ഭരിക്കേണ്ട ആളാണ്. ഒത്തിരി പ്രജകളുണ്ടാകേണ്ട ആളാണ്. അത്രയും പേർ ആരാധിക്കേണ്ട ഒരാളാണ്. ഇത് വളരെ കൗതുകത്തോടെ ഞങ്ങളും കേട്ടുനിന്നു. ആരാണ് മോന്റെ അച്ഛൻ എന്ന് ചോദിച്ചപ്പോഴേക്കും ഇന്ദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു. ഞാൻ സുകുമാരന്റെ മകനാണ് എന്ന് ഇന്ദ്രജിത്ത് പറഞ്ഞു. അത് കേട്ടതോടെ ആ സ്ത്രീയും ഞെട്ടി എന്നാണ് ജിസ് ജോയ് പറഞ്ഞത്.
മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്. അവരില്‍ ഒരാളായിരുന്നു ഇന്ദ്രജിത്തും. സുകുമാരന്‍ നിര്‍മ്മിച്ച പടയണി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലമാണ് അവതരിപ്പിച്ചത്. 2002-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
