Malayalam
എന്റെ സിനിമാ ഗ്ലാമറസ് കാഴ്ചപ്പാടുകളെ മാറ്റി മറിച്ച സിനിമയാണ് അത് ; മേക്കപ്പിട്ട് വന്നപ്പോൾ അത് തുടച്ച് കളയാൻ പറഞ്ഞ സംവിധാകൻ; കരിയർ ബ്രേക്ക് ആയ സിനിമയെ കുറിച്ച് മേഘ്ന
എന്റെ സിനിമാ ഗ്ലാമറസ് കാഴ്ചപ്പാടുകളെ മാറ്റി മറിച്ച സിനിമയാണ് അത് ; മേക്കപ്പിട്ട് വന്നപ്പോൾ അത് തുടച്ച് കളയാൻ പറഞ്ഞ സംവിധാകൻ; കരിയർ ബ്രേക്ക് ആയ സിനിമയെ കുറിച്ച് മേഘ്ന
യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്നരാജ് മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ബ്യൂട്ടിഫുള്‍, മെമ്മറീസ്, മാഡ് ഡാഡി, റെഡ് വൈന്‍ തുടങ്ങി തുടര്‍ച്ചയായി സിനിമകള്‍. മേഘ്ന മലയാളിയല്ല എന്ന് പറഞ്ഞാല്‍ പോലും വിശ്വസിയ്ക്കില്ല. എന്നാല്‍ കന്നട സിനിമയെക്കാള്‍ തനിയ്ക്ക് കൂടുതല്‍ കംഫര്‍ട്ട് ആയി തോന്നിയത് മലയാളം തന്നെയാണെന്ന് മേഘ്ന രാജും പറയുന്നു. ഞാന്‍ എങ്ങിനെയാണോ അങ്ങിനെ തന്നെ എന്നെ അംഗീകരിച്ചത് മലയാള സിനിമയാണ് എന്ന് പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തില്‍ മേഘ്ന രാജ് പറഞ്ഞു.
സിനിമ പശ്ചാത്തലമുള്ള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അത് കൊണ്ട് ചെറുപ്പം മുതലേ മേക്കപ്പ് ഇട്ട് ഒരുങ്ങി നടക്കുന്നത് എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. കന്നട സിനിമയിലൂടെയാണ് ഞാന്‍ അഭിനയത്തില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ആദ്യ ചിത്രത്തിന് ശേഷം പലരും എന്നോട് പറഞ്ഞു, തടി കുറയ്ക്കണം.. ചബ്ബിയാണ് എന്നൊക്കെ. ഓകെ കുറക്കാം എന്ന മൈന്റ് സെറ്റില്‍ ഞാനിരിക്കുമ്പോഴാണ് മലയാളത്തില്‍ നിന്നും എനിക്ക് അവസരം വന്നത്.എന്റെ സിനിമാ ഗ്ലാമറസ് കാഴ്ചപ്പാടുകളെ മാറ്റി മറിച്ച സിനിമയാണ് ബ്യട്ടിഫുള്‍. ഞാന്‍ എങ്ങിനെയാണോ അങ്ങിനെ തന്നെയായിരുന്നു അവര്‍ക്ക് ആവശ്യം. മേക്കപ്പ് ഇട്ട് വന്നപ്പോള്‍ അത് തുടച്ച് മാറ്റൂ, കാണാന്‍ വൃത്തികേടാണ് എന്ന് വികെപി (സംവിധായകന് വികെ പ്രകാശ്) സര് പറഞ്ഞു. ഓയിലിയായിട്ടുള്ള ഹെയര്‍ സ്റ്റൈല്‍, ഒട്ടും മേക്കപ്പ് ഇല്ലാത്ത മുഖം.. ലിപ് ബാം പോലും ഉപയോഗിച്ചിട്ടില്ല. പക്ഷെ ആ സിനിമയില്‍ എന്നെ കാണാന്‍ ഭംഗിയുണ്ട് എന്ന് എല്ലാവരും പറഞ്ഞു.
കരിയര്‍ ബേസ് ആണെങ്കിലും, വ്യക്തി ജീവിതത്തില്‍ ആണെങ്കിലും ബ്യൂട്ടിഫുളിന് ശേഷമാണ് എന്റെ ജീവിതം മാറിയത്. അതിന് ശേഷം എനിക്ക് ഒരുപാട് മലയാള സിനിമകള്‍ വന്നു. ഞാന്‍ കണ്ടതും ശീലിച്ചതും കന്നട ആയതുകൊണ്ട് കന്നട നടിയാവണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ബ്യൂട്ടിഫുളിന് ശേഷം കന്നട സിനിമയിലേക്ക് വരണം എന്ന് പോലും എനിക്ക് ആഗ്രമുണ്ടായിരുന്നില്ല. മലയാളത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു.
പക്ഷെ അപ്പോഴും തടി കുറക്കണം എന്ന പ്രഷര്‍ ഉണ്ടായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും തടി കൂടി എന്ന് ചുറ്റുമുള്ളവരും പറയുമ്പോള്‍ നമ്മുടെ മൈന്റിലും അത് സെറ്റ് ആകും. അങ്ങനെ ഞാന്‍ തടി കുറച്ചു. നന്നായി മെലിഞ്ഞു. പക്ഷെ സത്യം പറയാമല്ലോ, തടി കുറച്ചപ്പോള്‍ എന്നെ കാണാന്‍ ഒരു ഭംഗിയും ഉണ്ടായിരുന്നില്ല- മേഘ്ന രാജ് പറഞ്ഞു.
about meghana
