Connect with us

ദൈവമേ, എനിക്ക് ഒരു മകനെ ലഭിക്കാൻ പോകുന്നു, അതായിരുന്നു അവൻ ആദ്യം പറഞ്ഞത്; ചിരഞ്ജീവി മരിച്ചപ്പോൾ മനസിലേക്ക് വന്നത് മകന്റെ മുഖം;കടന്നുപോയ നാളുകളെ കുറിച്ച് മേഘന രാജ്!

Malayalam

ദൈവമേ, എനിക്ക് ഒരു മകനെ ലഭിക്കാൻ പോകുന്നു, അതായിരുന്നു അവൻ ആദ്യം പറഞ്ഞത്; ചിരഞ്ജീവി മരിച്ചപ്പോൾ മനസിലേക്ക് വന്നത് മകന്റെ മുഖം;കടന്നുപോയ നാളുകളെ കുറിച്ച് മേഘന രാജ്!

ദൈവമേ, എനിക്ക് ഒരു മകനെ ലഭിക്കാൻ പോകുന്നു, അതായിരുന്നു അവൻ ആദ്യം പറഞ്ഞത്; ചിരഞ്ജീവി മരിച്ചപ്പോൾ മനസിലേക്ക് വന്നത് മകന്റെ മുഖം;കടന്നുപോയ നാളുകളെ കുറിച്ച് മേഘന രാജ്!

മലയാളം, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് മേഘ്ന രാജ്. ഭർത്താവിന്റെ അപ്രതീക്ഷിത മരണവും കുഞ്ഞിന്റെ ജനനവുമൊക്കെയായി ഏറെനാളുകളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന മേഘ്ന ഒരു ഇടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുകയാണ്.

ജീവിച്ച് തുടങ്ങും മുമ്പ് തന്നെ ചിരുവിനെ മേഘ്നയ്ക്ക് നഷ്ടമായിരുന്നു. ചിരു മരിക്കുമ്പോൾ മേഘ്ന അഞ്ച് മാസം ​ഗർഭിണിയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് വരാൻ പോകുന്ന കുഞ്ഞ് അതിഥിയെ കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്ത് തുടങ്ങിയിരുന്നു ഇരുവരും.

ഇപ്പോഴിതാ, ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണശേഷം തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് മകനാണെന്ന് പറയുകയാണ് മേഘ്ന രാജ്. ചിരഞ്ജീവി സർജ മരിക്കുമ്പോൾ മകനെയാണ് തനിക്ക് ഓർമ്മ വന്നതെന്ന് അടുത്തിടെ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന പറഞ്ഞു. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് കന്നഡ താരം ചിരഞ്ജീവി സർജ മരിക്കുന്നത്. ആ സമയത്ത് മേഘ്ന 5 മാസം ഗർഭിണിയായിരുന്നു.

ചിരഞ്ജീവി സർജ മരിച്ചപ്പോൾ ആദ്യം ഓർത്തത് കുഞ്ഞിനെയാണെന്ന് മേഘ്ന അഭിമുഖത്തിൽ പറഞ്ഞു. ”ഈ കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമാണ്, അതെല്ലാം ഞാൻ ഉൾക്കൊണ്ടിട്ടില്ല. ആദ്യം മനസ്സിൽ വന്നത് എനിക്കൊരു കുഞ്ഞുണ്ട്, അതിനെ സംരക്ഷിക്കണം എന്നതാണ്. ഒരമ്മയെന്ന നിലയിൽ എന്റെ ആദ്യ ഉത്തരവാദിത്തം അതായിരുന്നു. പിന്നെ ഞാൻ ചെയ്തത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു.”

ഓരോ ദിവസവും കടന്നുപോകാൻ താൻ ശ്രമിക്കുന്നുണ്ടെന്നും അതെങ്ങനെ സാധിക്കുന്നുവെന്നതിന് കൃത്യമായ ഉത്തരമില്ലെന്നും മേഘ്ന അഭിപ്രായപ്പെട്ടു. താൻ ഗർഭിണിയായപ്പോൾ ഏറെ സന്തോഷിച്ചത് ചിരഞ്ജീവിയാണെന്നും മേഘ്ന അഭിമുഖത്തിൽ വെളിപ്പെടുത്തി.

”എന്നെ സംബന്ധിച്ചിടത്തോളം, ആ നിമിഷം മുതൽ, എന്റെ കുട്ടിക്കായിരുന്നു മുൻഗണന. ചീരുവിനും കുട്ടി എത്രമാത്രം പ്രധാനമായിരുന്നുവെന്ന് എനിക്കറിയാം. ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അവൻ എന്നേക്കാൾ ആവേശത്തിലായിരുന്നുവെന്നത് ഞാനോർക്കുന്നു.

‘ദൈവമേ, എനിക്ക് ഒരു മകനെ ലഭിക്കാൻ പോകുന്നു, അതായിരുന്നു അവൻ ആദ്യം പറഞ്ഞത്,” മേഘ്ന പറഞ്ഞു. ചീരുവില്ലാത്ത ജീവിതത്തിൽ താൻ ഇനി എന്തു ചെയ്യാനാണെന്ന് ചോദിച്ച ദിവസങ്ങൾ ഉണ്ടായിരുന്നുവെന്നും തന്റെ മകനാണ് പിന്നീട് ജീവിതം സുന്ദരമാക്കിയതെന്നും മേഘ്ന അഭിപ്രായപ്പെട്ടു.

ABOUT MEGHNA

More in Malayalam

Trending

Recent

To Top