ഗൂഗിളില്‍ നോക്കിയാല്‍ ആ ഫോട്ടോ കാണാം പക്ഷെ ഞാന്‍ അവ നോക്കാറില്ല, മേഘ്ന പറയുന്നു!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന രാജ്. ചിരഞ്ജീവി സര്‍ജയെയായിരുന്നു താരത്തെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. 2020ലാണ് മേഘ്നയുടെ ഭർത്താവും കന്നടയിലെ യുവ സൂപ്പർ താരവുമായിരുന്ന ചിരഞ്ജീവി സർജ അന്തരിച്ചത്. ഈ സമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു മേഘ്ന.
ചിരുവിന്റെ ഷർട്ടും കെട്ടിപിടിച്ച് ഇരുന്ന് തേങ്ങി കരയുന്ന മേഘ്നയുടെ ചിത്രങ്ങളും വീഡിയോയും അന്ന് എല്ലാവർക്കും വലിയ വേദനയായിരുന്നു. അന്ന് മുതൽ തെന്നിന്ത്യയിൽ നിന്നൊട്ടാകെ അളവില്ലാത്ത സ്നേഹമാണ് മേഘ്നയ്ക്ക് ലഭിക്കുന്നത്. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിന് ശേഷം മകനാണ് മേഘ്നയുടെ ലോകം.
രാജാവ് എന്ന് അർഥം വരുന്ന റായൻ എന്ന പേരാണ് മകന് മേഘ്ന നൽകിയിരിക്കുന്നത്. ജൂനിയർ ചിരുവെന്നാണ് ആരാധകർ റായനെ വിളിക്കുന്നത്. ഇപ്പോൾ വീണ്ടും പഴയ മേഘ്നയാവാനുള്ള ശ്രമത്തിലാണ് താരം.
റിയാലിറ്റി ഷോകളിൽ ജഡ്ജായും സിനിമകളിൽ കഥാപാത്രങ്ങൾ ചെയ്തുമെല്ലാം പഴയ ജീവിതം തിരികെ പിടിക്കുകയാണ് മേഘ്ന. അടുത്തിടെയായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാനും തന്റെ ആരാധകരോട് സംവദിക്കാനുമായി ഒരു യുട്യൂബ് ചാനലും മേഘ്ന ആരംഭിച്ചിരുന്നു.
കുറച്ചുനാൾ മുമ്പ് വരെ മേഘ്ന വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്ന് നിരവധി വാർത്തകൾ വന്നിരുന്നു. അതിന് പിന്നീട് മേഘ്ന തന്നെ മറുപടിയും നൽകിയിരുന്നു.
‘ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം വിവാഹത്തേക്കുറിച്ച് അങ്ങനെയൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല.’
‘ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചിരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല’ എന്നാണ് മേഘ്ന അന്ന് പറഞ്ഞത്.
കന്നടയിലെ തന്നെ പല താരങ്ങളുടേയും പേരിനൊപ്പം മേഘ്നയുടെ പേര് കൂടി ചേർത്താണ് താരത്തിന്റെ രണ്ടാം വിവാഹ വാർത്തകൾ അന്ന് പ്രചരിച്ചത്. ഇപ്പോഴിത തന്റെ വിവാഹ ഫോട്ടോകൾ താൻ നോക്കാറില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്ന.
പ്രേക്ഷകര്‍ തന്നെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്ന ചോദ്യങ്ങൾക്കുള്ള മറുപടി തന്റെ യുട്യൂബ് ചാനൽ വഴി നൽകവെയാണ് മാരേജ് ഫോട്ടോയെ കുറിച്ച് മേഘ്ന സംസാരിച്ചത്. ‘ബാംഗ്ലൂരില്‍ ജെപി നഗറിലാണ് ഞാന്‍ താമസിക്കുന്നത്. അത് എല്ലാവര്‍ക്കും അറിയുന്നതാണ്.’അച്ഛന്‍ തമിഴനാണ്. ഞങ്ങള്‍ ബാംഗ്ലൂരിലാണ് സെറ്റില്‍ ചെയ്തത്. അങ്ങനെ കന്നട പഠിക്കുകയായിരുന്നു. റായന്റെ കാര്യങ്ങളെക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് തന്നെ അറിയാവുന്നതാണ്. അവനിപ്പോള്‍ രണ്ട് വയസായി. റയാന്‍ എന്നാല്‍ രാജാവ് എന്നാണ് അര്‍ത്ഥം.’
‘ഞാന്‍ മാരേജ് ഫോട്ടോസ് നോക്കാറില്ല. ഗൂഗിളില്‍ നോക്കിയാല്‍ മാരേജ് ഫോട്ടോ കാണാം. ഇതുവരെ അഭിനയിച്ച സിനിമകള്‍ എത്രയാണെന്നൊന്നും ഞാന്‍ നോക്കിയിട്ടില്ല. ആദ്യം അഭിനയിച്ചത് തമിഴിലാണ്’ മേഘ്ന പറഞ്ഞു.കുഴപ്പങ്ങളൊന്നുമില്ല… ഞാന്‍ തിരികെ വരുമെന്ന് പറഞ്ഞായിരുന്നു ചിരു ആശുപത്രിയിലേക്ക് പോയത്. ആ വാക്കിലായിരുന്നു തന്റെ പ്രതീക്ഷയെന്ന് മേഘ്‌ന പറഞ്ഞിരുന്നു. നേരിട്ടല്ലെങ്കിലും ചിരു എപ്പോഴും തന്റെ കൂടെ തന്നെയുണ്ടെന്നാണ് കരുതുന്നതെന്നും മേഘ്‌ന പറഞ്ഞിരുന്നു.
2018ലാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരാവുന്നത്. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി അന്തരിച്ചത്. ഇതെ വർഷം ഒക്ടോബറിലാണ് മകനായ റായൻ രാജ് സർജയുടെ ജനനം സംഭവിച്ചത്.മകന്റെ ജനനത്തിന് ശേഷം രണ്ട് ചിത്രങ്ങളിലും മേഘ്ന അഭിനയിച്ചു. ബുധിവന്ത 2 ആണ് റിലീസിന് കാത്തിരിക്കുന്ന ചിത്രം. യക്ഷിയും ഞാനുമെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി.
മോഹൻലാല്‍ നായകനായ ചിത്രം റെഡ് വൈനില്‍ ഉള്‍പ്പടെ തുടര്‍ച്ചയായി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. സീബ്രാ വരകളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
