Connect with us

ഋഷിയ്ക്ക് മുന്നിൽ ഭയന്നുവിറച്ച്‌ നിമയും നീതുവും; മിത്രയ്ക്ക് കുറ്റബോധം തോന്നുന്നുണ്ട് ?; കേസിന്റെ പുത്തൻ വഴികൾ തേടി എസ് പി സൂരജ് സാർ; റാണിയമ്മ ഇതോടെ തീർന്ന്; കൂടെവിടെ പുതുപുത്തൻ എപ്പിസോഡ്!

Malayalam

ഋഷിയ്ക്ക് മുന്നിൽ ഭയന്നുവിറച്ച്‌ നിമയും നീതുവും; മിത്രയ്ക്ക് കുറ്റബോധം തോന്നുന്നുണ്ട് ?; കേസിന്റെ പുത്തൻ വഴികൾ തേടി എസ് പി സൂരജ് സാർ; റാണിയമ്മ ഇതോടെ തീർന്ന്; കൂടെവിടെ പുതുപുത്തൻ എപ്പിസോഡ്!

ഋഷിയ്ക്ക് മുന്നിൽ ഭയന്നുവിറച്ച്‌ നിമയും നീതുവും; മിത്രയ്ക്ക് കുറ്റബോധം തോന്നുന്നുണ്ട് ?; കേസിന്റെ പുത്തൻ വഴികൾ തേടി എസ് പി സൂരജ് സാർ; റാണിയമ്മ ഇതോടെ തീർന്ന്; കൂടെവിടെ പുതുപുത്തൻ എപ്പിസോഡ്!

വച്ചടി വച്ചടി തിരിച്ചടി മാത്രം കിട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ മാളിയേക്കൽ റാണി മേഡത്തിന്. ഇന്നത്തെ എപ്പിസോഡ് എല്ലാവര്ക്കും ഇഷ്ടമാകും.. കാരണം അനിൽ സാറിനെ ഓർത്തുപോകുന്ന ആ കഥ പഴയ സൂര്യ കൈമൾ.. ഗോപാലപുരത്തുനിന്നും പഠിക്കണം എന്ന ആഗ്രഹവുമായി വിവാഹം വേണ്ടാന്ന് വച്ച് ഓടിവന്ന പെൺകുട്ടി… കൊള്ളാം… സൂപർ…

അതായത് ഇന്നത്തെ എപ്പിസോഡിൽ നമ്മളൊക്കെ ഒരുപാട് മിസ് ചെയ്ത അതിഥി ടീച്ചർ സൂര്യ കോമ്പിനേഷൻ ഉണ്ട്. അതും ആ പഴയ സംസാരം എല്ലാം അതുപോലെ ഉണ്ട്.. അക്കാമ്മയും കൂടി വേണമായിരുന്നു… ടീച്ചറെ എന്നും പറഞ്ഞ് പിന്നാലെ നടക്കാനും സൂര്യ മോളെ എന്ന് വിളിച്ചു ആശ്വസിപ്പിക്കാനും.സൂര്യ ഇപ്പോൾ നല്ല മെച്ചപ്പെട്ടിട്ടുണ്ട്,,, നമുക്ക് ചുറ്റും ഒരുപാട് പേരുള്ളപ്പോഴും ആരും ഇല്ല എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് നമ്മൾ ഒറ്റപ്പെടുന്നത്. എന്നാൽ സൂര്യയുടെ ഈ പെട്ടന്നുള്ള മാറ്റം.. കൂടെ വെറും രണ്ടുപേർ മതി.. പക്ഷെ ഒരുപാട് പേരുള്ളതുപോലെ സൂര്യയ്ക്ക് അനുഭവപ്പെടും.

അപ്പോൾ പ്രൊമോയിൽ കണ്ടതൊന്നുമല്ല. അതിൽ കൂടുതൽ അതിഥി ടീച്ചർ സൂര്യ കോമ്പിനേഷൻ നമുക്ക് എപ്പിസോഡിൽ കാണാം.. പിന്നെ ഇന്ന് ഋഷി ഒറ്റയ്ക്ക് നിന്ന് സ്‌കോർ ചെയ്ത ദിവസം കൂടിയാണ്. നീതുവും നിമയും കുറേകൂടി ഈ ഒരു ടോർച്ചർ അനുഭവിച്ചാൽ ഉറപ്പായും മിത്രയ്ക്ക് സംഭവിച്ചത് എന്തെന്ന് തുറന്നുപറയും.

പിന്നെ റാണിയമ്മ , വാലിനു തീ പിടിച്ചാലുള്ള അവസ്ഥ എന്നൊക്കെ കേട്ടിട്ടില്ലേ… ഹാ അതാണ് റാണിയമ്മയുടെ അവസ്ഥ. പക്ഷെ റാണിയമ്മ ജഗനെ കണ്ടിട്ടാണ് ഈ പരുപാടി എല്ലാം ആസൂത്രണം ചെയ്തത്.. എവിടെ ജഗൻ എവിടെ ?

പിന്നെ ഇന്നത്തെ എപ്പിസോഡിൽ മിത്രയെ സംസാരിപ്പിക്കാൻ ട്രൈ ചെയ്യുന്ന സൂരജ് സാറും ഉണ്ട്. അവിടെ ഒരു പോസിറ്റീവ് സൂചന നമുക്ക് തരുന്നുണ്ട്. ഒരുപക്ഷേ സൂര്യയ്ക്ക് അനുകൂലമായിത്തന്നെ മിത്ര മൊഴികൊടുക്കും.. ഇപ്പോൾ ആ സൂചന എന്ന് ഞാൻ പറഞ്ഞത്.. ഈ ജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ട്… മരണത്തെ മുന്നിൽ കാണുന്ന നിമിഷങ്ങൾ..ആ നിമിഷം കണ്ട ഒരു വ്യക്തികൂടിയാണ് മിത്ര..

മിത്ര താഴേക്ക് വീഴാൻ നേരം, നീതുവും നിമയും അയ്യോ മിത്രേച്ചി എന്നെ പറഞ്ഞുള്ളു.. മാക്സിമം മിത്രയെ രക്ഷിക്കാൻ ശ്രമിച്ചത് സൂര്യ ആണെന്ന് മിത്ര കണ്ടതാണല്ലോ.. മരിക്കും എന്ന ഭയം അപ്പോൾ മിത്രയ്ക്ക് ഉണ്ടായിരുന്നു . അവിടെ രക്ഷിക്കാൻ സൂര്യ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ചിലപ്പോൾ മിത്ര ചിന്തിക്കുവായിരിക്കും.

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ സൂരജ് സാർ തന്നെ പറയുന്നുണ്ട് , മിത്രയുടെ മൊഴി അതുതന്നെയാണ് ഈ കേസിൽ ഏറെ നിര്ണ്ണായകം. എന്നാൽ അത് അനുകൂലമായി പ്രതീക്ഷിക്കാൻ അതിഥി ടീച്ചറും ഋഷിയും ഭയക്കുന്നുണ്ട്. സൂര്യയും അത് ഓർക്കുമ്പോൾ വല്ലാത്ത അവസ്ഥയിലേക്ക് മാറുകയാണ്…

അതുപോലെ ഋഷി മാളിയേക്കലിൽ നിന്നും മാറണം എന്ന് ആഗ്രഹിക്കുന്നതായി ഇന്നലെ അതിഥി ടീച്ചറോട് പറയുന്നുണ്ട്. അത് ഇപ്പോഴായിരുന്നില്ല ഋഷി പറയേണ്ടിയിരുന്നത്.. ഇനിയിപ്പോൾ മാറാത്തതുതന്നെയാണ് നല്ലത്. അതിന്റെ നല്ല വശങ്ങൾ ഇന്ന് തന്നെ നിങ്ങൾക്ക് എപ്പിസോഡിൽ കാണാം..

അതുപോലെ ഇനി സൂര്യ പഴയ പോലെ നല്ല സ്മാർട്ട് ആയിട്ട് ബീഹെവ് ചെയ്യാൻ തുടങ്ങും. റാണിയമ്മയെ മാളിയേക്കലിൽ പോയി സൂര്യ കാണുന്ന ആ സീനിനു വേണ്ടി നമുക്ക് കാത്തിരിക്കാം… ഇപ്പോഴുള്ള എപ്പിസോഡുകൾ എല്ലാം അടിപൊളിയാണ് ,,, ഇങ്ങനെ തന്നെ എന്നും ത്രില്ലിംഗ് ആക്കിക്കൊണ്ടുപോകണം .

about koodevide

More in Malayalam

Trending

Recent

To Top