പെണ്ണിന് അഭിപ്രായ സ്വാതന്ത്രം ഉണ്ടെങ്കില്‍ വിവാഹം ചെയ്യുന്നതില്‍ എന്താണ് തെറ്റ് ? നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലതെന്ന് ഒരു ആര്‍ട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞെന്ന് ഗൗരി
പെണ്ണിന് അഭിപ്രായ സ്വാതന്ത്രം ഉണ്ടെങ്കില്‍ വിവാഹം ചെയ്യുന്നതില്‍ എന്താണ് തെറ്റ് ? നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലതെന്ന് ഒരു ആര്‍ട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞെന്ന് ഗൗരി
പെണ്ണിന് അഭിപ്രായ സ്വാതന്ത്രം ഉണ്ടെങ്കില്‍ വിവാഹം ചെയ്യുന്നതില്‍ എന്താണ് തെറ്റ് ? നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലതെന്ന് ഒരു ആര്‍ട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞെന്ന് ഗൗരി
പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗൗരി കൃഷ്ണ. സീരിയലിന്റെ സംവിധായകനുമായി നടിയുടെ വിവാഹം നിശ്ചയിച്ചിരിയ്ക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങള്‍ എല്ലാം ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ കല്യാണത്തെ കുറിച്ച് അറിഞ്ഞപ്പോഴുള്ള ചിലരുടെ പ്രതികരണങ്ങളെ കുറിച്ച് പറയുകയാണ് നടി. അന്‍ഷിത അന്ജിയുമായുള്ള യൂട്യൂബ് ചാറ്റിങ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഗൗരി.
ഗൗരിയ്ക്ക് കല്യാണം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും അതിശയമായിരുന്നുവത്രെ. ‘നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത്’ എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞു എന്നാണ് ഗൗരി പറയുന്നു.
എന്നാല്‍ ല്ല എന്ന് അന്‍ഷിത പറയുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ്. നോ പറയേണ്ടിടത്ത് നോ പറയും. അത്തരം ഒരു സ്വഭാവം ഉള്ളത് കൊണ്ട് ആവാം അടുത്തറിയാവുന്നവര്‍ ഒരു പക്ഷെ ഗൗരിയ്ക്ക് കല്യാണ ജീവിതം ശരിയാവില്ല എന്ന് തെറ്റിദ്ധിരച്ചത് എന്നാണ് ഗൗരിയുടെയും അന്‍ഷിതയുടെയും നിഗമനം.
പെണ്ണിന് അഭിപ്രായ സ്വാതന്ത്രം ഉണ്ടെങ്കില്‍ വിവാഹം ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഗൗരി ചോദിയ്ക്കുന്നത്. നല്ല ഒരു ആണ് ആണെങ്കില്‍ അയാള്‍ പെണ്ണിന്റെ അഭിപ്രായങ്ങളെയും മാനിക്കും. ദൈവം സഹായിച്ച് എനിക്ക് കിട്ടിയത് അങ്ങനെ ഒരാളെയാണ്- ഗൗരി പറഞ്ഞു.
പണ്ടൊക്കെ കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍, ഹൊ അതൊന്നും വേണ്ട എന്ന ഭാവമായിരുന്നു ഗൗരിയ്ക്ക് എന്ന് അന്‍ഷിത പറയുന്നു. എന്നാല്‍ എല്ലാം പെട്ടന്നായിരുന്നു എന്നാണ് ഗൗരിയുടെ പക്ഷം. നിശ്ചയം കഴിഞ്ഞു. കല്യാണത്തിന്റെ തിയ്യതി പുറത്ത് വിട്ടിട്ടില്ല. അത് സമയമെടുക്കും എന്നാണ് ഗൗരി വീഡിയോയില്‍ പറഞ്ഞിരിയ്ക്കുന്നത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...