Connect with us

മഞ്ജു വാര്യരിനായി ഒരു ഗാനം കോറിയോഗ്രാഫ് ചെയ്യാനായി അവസരം ലഭിച്ചു.. സൂപ്പറാണ് മഞ്ജു! ലേഡി സൂപ്പർ സ്റ്റാറിനെ ഞെട്ടിച്ച് ആ കമന്റ്, ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

Actress

മഞ്ജു വാര്യരിനായി ഒരു ഗാനം കോറിയോഗ്രാഫ് ചെയ്യാനായി അവസരം ലഭിച്ചു.. സൂപ്പറാണ് മഞ്ജു! ലേഡി സൂപ്പർ സ്റ്റാറിനെ ഞെട്ടിച്ച് ആ കമന്റ്, ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

മഞ്ജു വാര്യരിനായി ഒരു ഗാനം കോറിയോഗ്രാഫ് ചെയ്യാനായി അവസരം ലഭിച്ചു.. സൂപ്പറാണ് മഞ്ജു! ലേഡി സൂപ്പർ സ്റ്റാറിനെ ഞെട്ടിച്ച് ആ കമന്റ്, ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ യുടെ ചിത്രീകരണ തിരക്കിലാണ് മഞ്ജു വാര്യര്‍. ചിത്രീകരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെക്കാറുണ്ട്. ‘ആയിഷ’യ്ക്കു വേണ്ടി നൃത്തം സംവിധാനം നിർവഹിക്കാനെത്തുന്നത് പ്രഭുദേവയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താരം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. എം.ജയചന്ദ്രന്റെ ഈണത്തിലൊരുങ്ങിയ പാട്ടിനാണ് പ്രഭുദേവ നൃത്തം ചിട്ടപ്പെടുത്തുന്നത്.

പരിശീലനത്തിനിടെ പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചിരുന്നു. ‘സ്വപ്നസാഫല്യം’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള പ്രഭുദേവയുടെ കമന്റ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി മഞ്ജു പങ്കുവെച്ചിരിക്കുകയാണ്.

മഞ്ജു വാര്യരിനായി ഒരു ഗാനം കോറിയോഗ്രാഫ് ചെയ്യാനായി അവസരം ലഭിച്ചു. സൂപ്പര്‍ബാണ് മഞ്ജു, മഞ്ജുവിനെ ഡാന്‍സ് പഠിപ്പിക്കുന്നതിന്റെ ചിത്രത്തിനൊപ്പമായാണ് പ്രഭുദേവ ഇങ്ങനെ കുറിച്ചത്. തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സുപരിചിതനായ അശ്വിന്‍ കുമാര്‍ പ്രഭുദേവയുടെ ട്വീറ്റ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ഞാന്‍ ഇതിനെക്കുറിച്ച് എന്ത് പറയാനാണ്, ഇനിയും കാത്തിരിക്കാനാവില്ലെന്നായിരുന്നു അശ്വിന്റെ കമന്റ്. വൗ, ഇത് പങ്കിട്ടതിന് നന്ദിയെന്നായിരുന്നു മഞ്ജു വാര്യര്‍ കുറിച്ചത്. അശ്വിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിട്ടാണ് മഞ്ജു എത്തിയത്.

മുൻപും പ്രഭുദേവയോടുള്ള ആരാധനയെക്കുറിച്ച് അഭിമുഖങ്ങളിലുൾപ്പെടെ മഞ്ജു വാരിയർ തുറന്നു പറഞ്ഞിട്ടുണ്ട്.

ലാലേട്ടന്റെയും മമ്മൂക്കയുടെയും ശോഭന ചേച്ചിയുടേയുമൊക്കെ ആരാധികയായിരുന്നു ഞാൻ. പക്ഷേ എന്റെ ഓർമ്മയിൽ ഞാനിങ്ങനെ പടങ്ങൾ വെട്ടി ഒട്ടിച്ചിരുന്നതും കത്തെഴുതാൻ ശ്രമിച്ചിരുന്നതുമൊക്കെ മറ്റൊരാൾക്കായിരുന്നു. അത് ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നു വിളിക്കുന്ന പ്രഭുദേവയ്ക്ക് ആയിരുന്നു. എന്നെ നേരിട്ടറിയുന്ന എല്ലാവർക്കുമറിയാം, എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. അത് അന്നുമുണ്ട്, ഇന്നുമുണ്ട്. സിനിമാ പോസ്റ്ററുകളും നെയിം സ്ലിപ്പുകളും താരത്തിന്റെ ചിത്രങ്ങളുമെല്ലാം ശേഖരിച്ചുവയ്ക്കൽ ആയിരുന്നു തന്റെ കൗമാരക്കാലവിനോദമെന്നായിരുന്നു മഞ്ജു പറഞ്ഞത്.

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് ആയിഷ. യുഎഇയിലെ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളും മഞ്ജു പങ്കിട്ടിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമായാണ് പ്രഭുദേവ വീണ്ടുമൊരു മലയാള ചിത്രത്തിനായി കൈകോര്‍ക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ആയിഷയ്ക്ക്.

നവാഗതനായ ആമിര്‍ പള്ളിക്കലാണ് ആയിഷയുടെ സംവിധായകന്‍. മലയാളത്തിന് പുറമെ അറബിയിലും ഇംഗ്ലീഷിലുമായും ചിത്രം ഒരുക്കുന്നുണ്ട്. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമായും ചിത്രം എത്തിയേക്കുമെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

More in Actress

Trending

Recent

To Top