Connect with us

എന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്നത് കൊണ്ട് കല്യാണം വേണ്ട എന്നൊരു ചിന്തയിലാണ് പോയികൊണ്ടിരുന്നത്; ഗൗരി കൃഷ്ണൻ

serial news

എന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്നത് കൊണ്ട് കല്യാണം വേണ്ട എന്നൊരു ചിന്തയിലാണ് പോയികൊണ്ടിരുന്നത്; ഗൗരി കൃഷ്ണൻ

എന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്നത് കൊണ്ട് കല്യാണം വേണ്ട എന്നൊരു ചിന്തയിലാണ് പോയികൊണ്ടിരുന്നത്; ഗൗരി കൃഷ്ണൻ

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ​ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ‌സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്.അനിയത്തി എന്ന സീരിയലിലൂടെ ആയിരുന്നു ഗൗരിയുടെ തുടക്കം. വളരെ കുറച്ചു പരമ്പരകളുടെ ഭാഗമായിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് താരം.

കഴിഞ്ഞ വർഷമാണ് ഗൗരി വിവാഹിതയായത്. സീരിയൽ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയുടെ ഭർത്താവ്. സീരിയലിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായ ഇവർ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ചില കണ്ടീഷൻസ് വച്ച ശേഷമാണ് ഗൗരി വിവാഹത്തിന് സമ്മതിച്ചത്. വിവാഹനിശ്ചയത്തിന് മുൻപ് അമൃത ടിവിയിലെ റെഡ് കാർപെറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോൾ ഗൗരി ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

‘എന്നോട് ഇങ്ങോട്ട് വന്ന് വിവാഹക്കാര്യം അവതരിപ്പിക്കുകയായിരുന്നു. ഞാൻ വിവാഹം വേണമോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു. എന്റെ സ്വഭാവം വച്ച് മറ്റൊരാളെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ! എന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്നത് കൊണ്ട് കല്യാണം വേണ്ട എന്നൊരു ചിന്തയിലാണ് പോയികൊണ്ടിരുന്നത്. ഞാൻ ഒരിക്കലും ഒരാൾക്ക് കീഴിൽ നിൽക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയല്ല. അക്കാര്യം ഞാൻ പറഞ്ഞു. എന്റെ ഇഷ്ടങ്ങളൊന്നും വേണ്ടന്ന് വച്ച് എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി’,

‘അതുകൂടാതെ, ഞങ്ങൾ രണ്ടു പെൺകുട്ടികളാണ്. എന്റെ അച്ഛനെയും അമ്മയെയും എനിക്ക് ഒറ്റയ്ക്ക് ആക്കാൻ കഴിയില്ല. അതായിരുന്നു എന്റെ ഏറ്റവും വലിയ കൺസേൺ. അതുകൊണ്ട് കൂടിയാണ് വിവാഹം കഴിക്കേണ്ടന്ന് തീരുമാനിച്ചത്. പ്രൊപ്പോസൽ വന്നപ്പോൾ ഞാൻ ആദ്യം ഇക്കാര്യമാണ് പറഞ്ഞത്. അത് തന്റെ ഇഷ്ടമെന്നാണ് പറഞ്ഞത്. 15 ദിവസം അവിടെ 15 ദിവസം ഇവിടെ എന്ന രീതിയിൽ ഞാൻ പറഞ്ഞു. കാരണം അതല്ലാതെ എനിക്ക് പറ്റില്ല. അവർ ഒറ്റയ്ക്ക് ആകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല’,

അത് അദ്ദേഹം അംഗീകരിച്ചു. സാധാരണ ആരും അംഗീകരിക്കാത്തത് ആണ്. കരിയർ വിടാൻ സാധിക്കില്ലെന്നും വീട്ടിൽ ഇരിക്കാൻ കഴിയില്ലെന്നും ഞാൻ വ്യക്തമാക്കി. അതും സമ്മതിച്ചു. എന്നെ നന്നായിട്ട് അറിയുന്ന ആളുമാണ്. ഞാൻ പിന്നെ വീട്ടിൽ സംസാരിക്കാൻ പറഞ്ഞു. അങ്ങനെ അച്ഛനെ വിളിച്ച് സംസാരിച്ചു. ജാതകം നോക്കി. ജാതകത്തിൽ കുഴപ്പമൊന്നുമില്ലായിരുന്നു. ഞങ്ങൾ പരസ്‌പരം സംസാരിച്ചു തീരുമാനിച്ചതാണ്. അധികം നാളത്തെ പ്രണയമൊന്നുമില്ല. ഒരു നാല് മാസം കൊണ്ട് സംഭവിച്ചതാണ് എല്ലാം’, ഗൗരി പറഞ്ഞു.

അതേസമയം വിവാഹ നിശ്ചയം കഴിയാത്തത് കൊണ്ട് തന്നെ മനോജ് ആണെന്ന് വെളിപ്പെടുത്താതെ ആയിരുന്നു ഗൗരി ഇക്കാര്യം പറഞ്ഞത്. എന്നാൽ വിവാഹശേഷം സീരിയലിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് ഗൗരി. പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലും മറ്റുമാണ് താരം. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ് താരം. പുതിയ വിശേഷങ്ങളെല്ലാം പങ്കുവച്ച് ഗൗരി എത്താറുണ്ട്. ഇതിനു പുറമെ തന്റെ പാചക പരീക്ഷണങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.

More in serial news

Trending

Uncategorized