Connect with us

എന്റെ ശരിക്കുള്ള എക്‌സ്പ്രഷന്‍ എല്ലാം എല്ലാവരും കണ്ടോ?​ ​ഗൗരി കൃഷ്ണന് ഭർത്താവിന്റെ വക കിടിലൻ പ്രാങ്ക്

Social Media

എന്റെ ശരിക്കുള്ള എക്‌സ്പ്രഷന്‍ എല്ലാം എല്ലാവരും കണ്ടോ?​ ​ഗൗരി കൃഷ്ണന് ഭർത്താവിന്റെ വക കിടിലൻ പ്രാങ്ക്

എന്റെ ശരിക്കുള്ള എക്‌സ്പ്രഷന്‍ എല്ലാം എല്ലാവരും കണ്ടോ?​ ​ഗൗരി കൃഷ്ണന് ഭർത്താവിന്റെ വക കിടിലൻ പ്രാങ്ക്

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ​ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ‌സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. . പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ‌സോഷ്യൽ മീഡിയയിലും ആക്ടീവാണ്. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് താരം.ഒരു വർഷം മുമ്പാണ് തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനായി ​ഗൗരി കൃഷ്ണൻ യുട്യൂബ് ചാനൽ തുടങ്ങിയത്. പാചകം, സൗന്ദര്യം, വീട്ടുവിശേഷം തുടങ്ങിയ എല്ലാം ​ഗൗരി യുട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ഇതുവരെ 127 വീഡിയോകളാണ് താരം യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്.

അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ​ഗൗരിയുടെയും ഭർത്താവും സംവിധായകനുമായ മനോജിന്റെയും വിവാഹനിശ്ചയത്തിന്റെയും വിവാ​ഹത്തിന്റെയും വീഡിയോകളായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ​ഗൗരിയുടെ വിവാഹം. ​ഗൗരിയുടെ വിവാഹ വീഡിയോ വൈറലായ ശേഷം വലിയ രീതിയിൽ താരം സോഷ്യൽമീഡിയ ബുള്ളിയിങിന് ഇരയായിരുന്നു

അന്ന് അതിന് എതിരെ പ്രതികരിച്ച് ​ഗൗരി എത്തുകയും ചെയ്തിരുന്നു. കുറച്ച് നാളുകളായി പഠനവും മറ്റുമായി തിരക്കിലായതിനാൽ ​ഗൗരി ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഒരു സർക്കാർ ജോലിയാണ് ​ഗൗരിയുടെ ലക്ഷ്യം. പഠനത്തിന് ഇടയ്ക്കും മറ്റും ലഭിക്കുന്ന ചെറിയ ഇടവേളകളിലാണ് ​ഗൗരി യുട്യൂബ് വീഡിയോകൾ‌ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

അടുത്തിടെയാണ് താരത്തിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞത്. ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു ലക്ഷം കഴിഞ്ഞപ്പോൾ മുതൽ യുട്യൂബിന്റെ സിൽവർ‌ പ്ലെ ബട്ടൺ കയ്യിലെത്തുന്നതും കാത്ത് ഇരിക്കുകയായിരുന്നു ​ഗൗരി.വ്ലോ​ഗിങിലേക്ക് കടക്കുന്ന ഏതൊരാളുടെയും ആദ്യത്തെ നേട്ടമാണ് സിൽവർ‌ പ്ലെ ബട്ടൺ‌. ആ​ഗ്രഹിച്ച് മോഹിച്ച് ​ഗൗരി നേടിയ നേട്ടത്തിന് ഇരട്ടി മധുരം പകരാൻ‌ സിൽവർ പ്ലെ ബട്ടൺ നേരിട്ട് ​ഗൗരിയുടെ കയ്യിൽ കൊടുക്കുന്നതിന് പകരം ചില കുസൃതികൾ ഒപ്പിച്ചു ഭർത്താവ് മനോജ്.

​ഗൗരിയെ സർപ്രൈസ് ചെയ്യാനായി ​ഗൗരിയുടെ വീഡിയോ ടീമുമായി ചേർ‌ന്ന് കിടിലൻ ഒരു പ്രാങ്കാണ് മനോജ് ചെയ്തത്. രാത്രി പ്ലെ ബട്ടനുമായി മനോജ് വീട്ടിലെത്തി. എന്നാല്‍ അത് മാറ്റി വെച്ച് മറ്റൊരു സമ്മാനമാണ് ഗൗരിയ്ക്ക് മനോജ് നല്‍കിയത്. ഇതെല്ലാം വീഡിയോയായി പകർത്താൻ ക്യാമറമാനും സംഘവും ഒളിഞ്ഞു നില്‍ക്കുകയായിരുന്നു.പ്ലെ ബട്ടനാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ഗൗരിയെ വിളിച്ച് മനോജ് ആദ്യം പ്രാങ്കിനായി വാങ്ങിയ ഗിഫ്റ്റ് കൊടുത്തു. തുറന്ന് നോക്കിയപ്പോള്‍ അതൊരു ടെഡി ബിയര്‍ ആയിരുന്നു. ഹാപ്പി ബർത്ത് ഡെ എന്നൊക്കെ പറഞ്ഞ് ​ഗൗരിയെ കൺഫ്യൂസ് ചെയ്യിപ്പിച്ചാണ് മനോജ് പ്രാങ്ക് നടപ്പിലാക്കിയത്.

പ്രാങ്ക് വർക്ക് ഔട്ട് ആകുമോ ഇല്ലയോ എന്നുള്ള സംശയത്തോടെയാണ് മനോജ് പ്രാങ്ക് ചെയ്ത് തുടങ്ങിയത്. മനോജ് പ്ലെ ബട്ടനെ കുറിച്ച് നിരന്തരമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. അതോടെ ​ഗൗരിക്ക് സംശയമായി. വീഡിയോ ടീം പ്ലെ ബട്ടൺ എടുത്തോയെന്ന സംശയമായിരുന്നു ​ഗൗരിക്ക് ഏറെയും.

​ഗൗരിയുടെ നിഷ്കളങ്കമായ പ്രതികരണങ്ങൾക്കിടയിൽ മനോജിന് ചിരി വരുന്നതും അത് അടക്കി പിടിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. കുറേ നേരം കഴിഞ്ഞാണ് മാറി നില്‍ക്കുന്ന വീഡിയോ ടീമിനെ മനോജ് ഗൗരിക്ക് കാണിച്ച് കൊടുത്തതും സിൽവർ പ്ലെ ബട്ടൺ കയ്യിലേക്ക് കൊടുത്തതും. എല്ലാം ക്യാമറയിൽ പതിഞ്ഞുവെന്നും പ്രാങ്കാണെന്നും മനസിലായതോടെ തന്റെ ശരിക്കുള്ള എക്‌സ്പ്രഷന്‍ എല്ലാം എല്ലാവരും കണ്ടോ എന്നാണ് ​ഗൗരി ചോദിച്ചത്.

More in Social Media

Trending