News
രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചുവെന്ന കാരണം കൊണ്ട്അപമാനിക്കുന്ന പ്രവണത നല്ലതല്ല, ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത്; ഗൗരിയുടെ വീഡിയോ ശ്രദ്ധ നേടുന്നു
രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചുവെന്ന കാരണം കൊണ്ട്അപമാനിക്കുന്ന പ്രവണത നല്ലതല്ല, ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത്; ഗൗരിയുടെ വീഡിയോ ശ്രദ്ധ നേടുന്നു
96 സിനിമയിലെ കുട്ടിജാനുവായി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഗൗരി കിഷൻ. അനുരാഗമാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ രാത്രി പതിനൊന്ന് മണിക്ക് സുഹൃത്തുമായി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോ വൈറലാകുന്നു
ഗൗരി കിഷന്‍ നായികയാകുന്ന പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകന്‍ ഷെര്‍ഷ ഷെരീഫ് ആണ് ഗൗരിയോടൊപ്പം ഉണ്ടായിരുന്നത്. ഗൗരിയും ഷെര്‍ഷയും സഞ്ചരിച്ച വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി തീര്‍ന്നതിനെ ചുറ്റിപ്പറ്റിയാണ് തര്‍ക്കം തുടങ്ങിയത്.
എന്നാല്‍ രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചുവെന്ന കാരണം കൊണ്ട് തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്നാണ് ഗൗരി കിഷന്‍ പറയുന്നത്.
രാത്രി പതിനൊന്ന് മണിക്ക് ഒരു സ്ത്രീയുമായി പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങള്‍ സംസാരിക്കുന്നത് എന്നെ ടാര്‍ഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങള്‍ കാണിക്കുന്നത്. ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് എന്റെ പ്രാര്‍ഥന. എനിക്ക് ഇരുപത്തിമൂന്ന് വയസ്സുണ്ട്. . എനിക്ക് നിങ്ങള്‍ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാല്‍ ഇല്ലായിരിക്കും. എനിക്ക് തെറ്റ് മനസ്സിലാക്കാന്‍ കുറച്ചു താമസം വന്നു അതാണ് ഈ കാര്യം ഇത്രയും വഷളായത്.
ആര്‍സി ബുക്കിന്റെ ഡേറ്റ് തീര്‍ന്നു എന്നുള്ളത് ഞങ്ങള്‍ ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു. അതിന്റെ ഫൈന്‍ അടക്കാന്‍ തയാറാണ്.” ഗൗരി കിഷന്‍ പൊലീസുകാരോട് പറയുന്നു.
എന്നാൽ ‘ലിറ്റില്‍ മിസ് റാവുത്തര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണിതെന്നും സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള പ്രാങ്ക് ആണിതെന്നും സൂചനയുണ്ട്. ഇത് പ്രാങ്ക് ആണോ അതോ യഥാർഥത്തിൽ നടന്നതാണോ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും വ്യക്തമാക്കിയിട്ടില്ല.