Connect with us

ഹോ അപാരം തന്നെ ; എന്തൊരു പ്രേമമാ ഇവർ തമ്മിൽ…; അലീന അമ്പാടി വിവാഹ നിശ്ചയത്തിന് ജിതേന്ദ്രൻ എത്തി; സൂചനയായി ആ നീച കൃത്യം; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

Malayalam

ഹോ അപാരം തന്നെ ; എന്തൊരു പ്രേമമാ ഇവർ തമ്മിൽ…; അലീന അമ്പാടി വിവാഹ നിശ്ചയത്തിന് ജിതേന്ദ്രൻ എത്തി; സൂചനയായി ആ നീച കൃത്യം; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

ഹോ അപാരം തന്നെ ; എന്തൊരു പ്രേമമാ ഇവർ തമ്മിൽ…; അലീന അമ്പാടി വിവാഹ നിശ്ചയത്തിന് ജിതേന്ദ്രൻ എത്തി; സൂചനയായി ആ നീച കൃത്യം; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

മലയാളി കുടുംബപ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ അമ്മയറിയാതെ സെക്കൻഡ് പാർട്ട്, ഒളിച്ചുകളിയറിയാതെ…നായകൻ വിനീത് , എൽ കെ ജി ബി… നായികാ അപർണ്ണ ഫസ്റ്റ് സ്റ്റാൻഡേർഡ്.. നാടക വേദി തിരോന്തോരത്തിന്റെ ഒരു കുഞ്ഞു മൂല.. അവിടെ മാത്രമേ ഉള്ളു …

കാര്യം ഇന്നും കുറച്ചൊക്കെ വിപർണ്ണ വെറുപ്പിക്കൽ ഉണ്ട്… വെറുപ്പിക്കൽ എന്ന് പറഞ്ഞാൽ പോരാ… ഹോ ദുരന്തം തന്നെ… ഈ തിരുവനന്തപുരത്ത് അലീനയും അമ്പാടിയും പോകുന്ന സ്ഥലം മാത്രമേ ഉള്ളോ എന്നാണ് എനിക്ക് സംശയം. ഇതിപ്പോൾ മൂന്നാം തവണയാണ് ഈ അവസ്ഥ. അതായത് , അന്ന് കാണിച്ച ആ കടപ്പുറം. അത് നമ്മുടെ വെട്ടുകാട് പള്ളി വേളി കടക്കടപ്പുറം ആണ്… പിന്നെ ഒരു ഒരു കൂൾ ബാറിൽ …പിന്നെ ദേ ഷോപ്പിംഗ്.. ഇതെന്തോന്നാടെ…

ചിലവ് കുറക്കാൻ സീരിയൽ പ്രൊഡ്യൂസർ സീരിയൽ ലൊക്കേഷൻ ലിമിറ്റ് ചെയ്തത് ആകാം.. അല്ലെ.. പക്ഷെ പ്രൊഡ്യൂസർ ചേട്ടാ… രണ്ടു കപ്പിൾസ് ഒരേ സ്ഥലത്തു വരുന്നത് കഥയിൽ ബോർ ആണ്… അയ്യയ്യേ കുറച്ചു പൈസ ഒക്കെ ചിലവാക്കി ലൊക്കേഷൻ മാറ്റണം…

പിന്നെ ഇന്ന് ഈ കൂടിക്കാഴ്ചയിൽ ഒരു അടിപൊളി ട്വിസ്റ്റ് ഉണ്ട്. അടിപൊളി എന്ന് പറഞ്ഞാൽ ആരും ചിന്തിക്കാത്ത വഴിയിലൂടെ കടന്നുപോകുന്ന റൈറ്റർ.. ഹോ അപാരം…

പിന്നെ സ്വാഭാവികമായിട്ടും അലീനയുടെയും അമ്പാടിയുടെയും കൈയിലേക്ക് വിനീത് വരില്ല . അവരെ കാണുമ്പോൾ നല്ലവനായ ഉണ്ണി എങ്ങോട്ടേലും ഓടിഒളിച്ചോളും . ശേ എന്നാലും ഈ ഓടി ഒളിക്കുമ്പോൾ വിനീത് എന്താ അപർണ്ണയെ കൊണ്ടുപോകാത്തത്.

അപർണ്ണയാണെങ്കിൽ, ഭയങ്കര ബുദ്ധിമതിയാണ് …. എന്നെ എല്ലാവരും തെറ്റുദ്ധരിക്കൂ.. എനിക്ക് വേറെ ഒരു ബന്ധമുണ്ട്… ഞാൻ ഒരു മോശം പെൺകുട്ടിയാണ് എന്ന് എല്ലാവരും പറയൂ… എന്നൊക്കെ പറഞ്ഞു പറയിപ്പിച്ചു സ്റ്റാർ ആവുകയാണ്.. വെറും ക്ളീഷേ…

പിന്നെ വിനീത് നിശ്ചയത്തിന് വരുന്നതിന് വലിയ ഒരു ഡ്രാമ തന്നെ നടത്തുന്നുണ്ട് . വിനീത് വരേണ്ട.. വിനീത് വന്നാൽ ഞാൻ ഉണ്ടാകില്ല… അയ്യേ…

വിനീതിനെ ഒക്കെ എല്ലാവരും മത്സരിച്ചു വിളിച്ചോ .. പക്ഷെ അനുപമയെ വിളിക്കാൻ മറക്കരുത്.. അതുപോലെ റൈറ്ററും അമ്പാടിയും ഒക്കെ മറന്ന മറ്റൊരു കൂട്ടുകാരൻ ഉണ്ട്. ടോണി ,,, ടോണിയേയും വിവാഹത്തിന് ക്ഷണിക്കണം.. പ്ലീസ് ഇതൊരു അപേക്ഷയാണ്,

പിന്നെ ക്ഷണിക്കാതെ തന്നെ ഒരു അതിഥി എത്തും. ജിതേന്ദ്രൻ.. അതിനുള്ള സൂചന എന്നോണം ഒരു വാർത്ത പാത്രത്തിൽ വരുന്നുണ്ട്.. അമ്പാടി അലീന വിവാഹാ നിശ്ചയത്തിന് ആശംസകളുമായി ജിതേന്ദ്രൻ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.. അതിനിടയിലാണ് വിനീതിന്റെ ഈ കണ്ണുപൊത്തിക്കളി…

ഞങ്ങൾക്ക് ഈ കുഞ്ഞുപിള്ളാരുടെ ചെറിയ കളികളൊന്നും കാണേണ്ട.. ഞങ്ങളൊക്കെ വലിയ വലിയ ടീംസ് ആണ്.. അല്ല പിന്നെ !

about ammayariyathe

More in Malayalam

Trending

Recent

To Top