Connect with us

ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്, ചോദിച്ചു പോകുന്നതാണ്, അതൊരു കുറവായിട്ട് തോന്നിയിട്ടില്ല ചോദിക്കാതെ ഒന്നും കിട്ടില്ല, ; തുറന്ന് പറഞ്ഞ് മമ്മൂട്ടി

Malayalam

ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്, ചോദിച്ചു പോകുന്നതാണ്, അതൊരു കുറവായിട്ട് തോന്നിയിട്ടില്ല ചോദിക്കാതെ ഒന്നും കിട്ടില്ല, ; തുറന്ന് പറഞ്ഞ് മമ്മൂട്ടി

ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്, ചോദിച്ചു പോകുന്നതാണ്, അതൊരു കുറവായിട്ട് തോന്നിയിട്ടില്ല ചോദിക്കാതെ ഒന്നും കിട്ടില്ല, ; തുറന്ന് പറഞ്ഞ് മമ്മൂട്ടി

അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപർവത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വലിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന മമ്മൂട്ടി ചിത്രത്തെ ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിശേഷങ്ങൾ മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമയെ കുറിച്ചും മേക്കോവറിനെ കുറിച്ചുമെല്ലാം പറഞ്ഞ മമ്മൂട്ടി ഇപ്പോഴും സിനിമയിൽ താൻ ചാൻസ് ചോദിക്കാറുണ്ടെന്ന കാര്യവും പങ്കുവെച്ചിരുന്നു.

ഇത്രയും വലിയ നടനായിട്ടും എന്തുകൊണ്ട് ഇപ്പോഴും ചാൻസ് ചോദിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് താരം മനസുതുറന്നത്. എന്തുകൊണ്ടാണ് ഇപ്പോഴും ചാൻസ് ചോദിക്കുന്നത് എന്ന ചോദ്യത്തിന് ചാൻസ് ചോദിക്കാതെ ആരെങ്കിലും തരുമോ എന്നായിരുന്നു മമ്മൂക്കയുടെ ആദ്യ മറുപടി.

ഏതെങ്കിലും സംവിധായകരെ കാണുമ്പോൾ അല്ലെങ്കിൽ എഴുത്തുകാരെ കാണുമ്പോൾ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താൻ ചോദിക്കാറുണ്ടെന്നും അത് ചാൻസ് ചോദിക്കൽ തന്നെയാണെന്നും മമ്മൂക്ക പറയുന്നു.
യഥാർത്ഥത്തിൽ അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാൻ. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാൻസ് ചോദിച്ചുപോകുന്നതാണ്. അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ല, മമ്മൂട്ടി പറഞ്ഞു.

ബിലാൽ പോലൊരു സിനിമയല്ല ഭീഷ്മയെന്നും മൈക്കിൾ മൈക്കിളാണെന്നും ബിലാലുമായി മൈക്കിളിന് ബന്ധമില്ലെന്നും താരം പറഞ്ഞു. 1986 ലാണ് ഈ കഥ നടക്കുന്നുണ്ട്. ബിലാലിന്റെ കാലമല്ല അത്. രണ്ടും രണ്ട് കഥയാണ്, മമ്മൂട്ടി പറഞ്ഞു.

താങ്കളുടെ മേക്ക് ഓവർ ആണ് ഭീഷ്മയിലേക്ക് ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതെന്നും ആ മേക്ക് ഓവറിന് പിന്നിൽ എന്താണെന്നുമുള്ള ചോദ്യത്തിന് അത് യഥാർത്ഥത്തിൽ മേക്ക് ഓവർ അല്ലെന്നും മേഡ് ഓവർ ആണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.‘യഥാർത്ഥത്തിൽ അത് അങ്ങനെ ആയതാണ്. കൊവിഡും ലോക്ക്ഡൗണുമായി പുറത്തിറങ്ങാൻ വേറെ വഴിയൊന്നും ഇല്ലാതായി. 275 ദിവസം കഴിഞ്ഞിട്ടാണ് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ആ സമയത്ത് നീളത്തിലുള്ള താടി വന്നു. അപ്പോഴാണ് ഈ കഥയുടെ ഡിസ്‌കഷനും കാര്യങ്ങളും നടക്കുന്നത്.

ആദ്യം ഞങ്ങൾ ബിലാൽ തന്നെയാണ് ആലോചിച്ചത്. പിന്നെ ബിലാലിന്റെ താടി വളർന്നു. എന്നാൽ പിന്നെ ബിലാൽ താടി വെച്ച് വരാമെന്ന് വിചാരിച്ചു. അല്ലെങ്കിൽ വേണ്ട ബിലാൽ താടിക്കാരൻ അല്ലല്ലോ എന്ന് അപ്പോൾ തോന്നി. മാത്രമല്ല ഷൂട്ടിങ് ഇവിടെ ഒതുങ്ങുകയുമില്ല. പുറത്തേക്കൊക്കെ പോകേണ്ടി വരും. അതുകൊണ്ട് ഇവിടെ തന്നെ തീർക്കാൻ പറ്റുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്. എന്നാൽ എഴുതി വന്നപ്പോഴേക്കും ഇതും വലിയ സിനിമയായി. അങ്ങനെയൊക്കെയാണ് കഥാപാത്രത്തിന് ഈ രൂപമാവുന്നത്, മമ്മൂട്ടി പറഞ്ഞു.കുടുംബകഥയല്ല കുടുംബങ്ങളുടെ കഥയാണ് ഭീഷ്മ പർവമെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ കഥാപാത്രങ്ങൾക്കും വേരുകളുണ്ട്. അമൽ നീരദിന്റെ കയ്യിൽ പുതുതായി എന്തെങ്കിലും പറയുവാനുണ്ടാകും. എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാനും ഉണ്ടാകും.

15 വർഷം കഴിഞ്ഞ് വരുമ്പോൾ എല്ലാ അപ്ഗ്രേഡേഷനുമുണ്ടാകും. എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്. സിനിമ മാറി. പ്രേക്ഷകർ മാറി, ഡിജിറ്റൽ യുഗമായി, ഈ കാലത്തിന്റെ മാറ്റങ്ങളുമൊക്കെ സിനിമയിലുമുണ്ടാകും താരം പറഞ്ഞു.

about mammootty

More in Malayalam

Trending

Recent

To Top