Malayalam
ആ ആഗ്രഹം പറഞ്ഞപ്പോൾ ജഗതിയുടെ പ്രതികരണം ഇങ്ങനെ.. സന്തോഷം പങ്കുവെച്ച് അനൂപ്, ഇത് ശുഭ സൂചനയോ?
ആ ആഗ്രഹം പറഞ്ഞപ്പോൾ ജഗതിയുടെ പ്രതികരണം ഇങ്ങനെ.. സന്തോഷം പങ്കുവെച്ച് അനൂപ്, ഇത് ശുഭ സൂചനയോ?
മലയാള സിനിമയുടെ ഹാസ്യസമ്രാട്ടാണ് ജഗതി ശ്രീകുമാർ. പകരം വയ്ക്കാൻ ആളില്ലാതെ ഈ അഭിനയ പ്രതിഭയുടെ കസേര ഇപ്പോഴും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുകയാണ്. അപകടത്തിൽ ഗുരുതര പരുക്കേറ്റ താരം ഇപ്പോഴും ആ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടില്ല. പ്രിയപ്പെട്ട താരത്തെ പഴയത് പോലെ സ്ക്രീനിൽ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. വൈകാതെ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷ.
ജഗതിയുടെ വിശേഷങ്ങൾ ആരാഞ്ഞ് ആരാധകരും സിനിമ ലോകവും എത്താറുണ്ട്. സഹപ്രവർത്തകർ അദ്ദേഹത്തെ കാണാനും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ ജഗതിയെ കാണാനായി നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണനും ഭാര്യ ഡോക്ടർ ഐശ്വര്യയും എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട താരത്തെ കണ്ട വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്. ജഗതിയ്ക്ക് വേണ്ടി ചന്ദ്ര കളഭം… എന്ന് തുടങ്ങുന്ന ഗാനവും അനൂപ് ആലപിച്ചിട്ടുണ്ട്.
സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി” എന്ന് കുറിച്ച് കൊണ്ടാണ് ജഗതിയെ കണ്ട വിശേഷങ്ങൾ അനൂപ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് അദ്ദേഹത്തിന് തൊട്ട് അടുത്ത് ഇരിക്കാൻ സാധിച്ചതെന്നും അനൂപ് പറയുന്നുണ്ട്. കൂടാതെ സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോഴുണ്ടായ അദ്ദേഹത്തിന്റെ പ്രതികരണത്തിന് ഒരുപാട് അർത്ഥമുണ്ടെന്നും അനൂപ് പറയുന്നു. നടന്റെ കുറിപ്പും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പ്രിയപ്പെട്ട താരത്തെ കണ്ടതിലുള്ള സന്തോഷവും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.
അനൂപിന്‌റെ വാക്കുകൾ ഇങ്ങനെ…’
‘ സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി”…. സ്നേഹം … സ്നേഹം …സ്നേഹം .. ആരാധന .. വ്യസ്ത്യസ്തമായ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യം ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്നതിനുള്ള ഉത്തരം ആണ് ഒഴിഞ്ഞു കിടക്കുന്ന അങ്ങയുടെ സിംഹാസനം. എന്‍റെ ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചതിൽ .. സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി … അത് എനിക്ക് പ്രിയപെട്ടതായിരിക്കും .. ഏതോ ഒരു വേദിയിൽ വച്ചോ, ലൊക്കേഷനിൽ വച്ചോ എനിക്ക് തരാൻ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വച്ച ആ സ്നേഹത്തിന്റെ ചിരി …എന്‍റെ ജഗതി സർ… അനൂപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചും”. ചിത്രങ്ങൾക്കൊപ്പം അനൂപിന്റെ പാട്ട് ആസ്വദിച്ച് കേട്ടിരിക്കുന്ന ജഗതിയുടെ വീഡിയോയും വൈറൽ ആയിട്ടുണ്ട്.