Connect with us

എനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് കൂടി വലിച്ചിഴക്കപ്പെടുന്നതിനാല്‍ വിഷമമുണ്ട് സംവിധായകൻ അനൂപ് പന്തളം

Movies

എനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് കൂടി വലിച്ചിഴക്കപ്പെടുന്നതിനാല്‍ വിഷമമുണ്ട് സംവിധായകൻ അനൂപ് പന്തളം

എനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് കൂടി വലിച്ചിഴക്കപ്പെടുന്നതിനാല്‍ വിഷമമുണ്ട് സംവിധായകൻ അനൂപ് പന്തളം

ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട് കുറിച്ച് ബാല നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും മാധ്യമങ്ങളും ഏറെ ചര്‍ച്ച ചെയ്യുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ സിനിമ ഷെഫീക്കിന്‍റെ സന്തോഷത്തില്‍ അഭിനയിച്ചതിന് തനിക്കും അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റ് ആളുകള്‍ക്കും ഉണ്ണി മുകുന്ദന്‍ പ്രതിഫലം ന ല്‍കിയില്ലെന്നാണ് ബാല ആരോപിച്ചത്.

അതേസമയം സിനിമയുടെ ഭാഗമായ സ്ത്രീകള്‍ക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയെന്നും തങ്ങളുടെ കാര്യത്തിലാണ് ഉണ്ണി മുകുന്ദന്‍ അലസത കാണിച്ചത് എന്നുമാണ് ബാല പറഞ്ഞത്.ഇപ്പോഴിത ബാല ഉന്നയിച്ച ആരോപണത്തില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ അനൂപ് പന്തളം വിശദീകരണവുമായി എത്തിയിരിക്കുകയാണ്. തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും ഇത്തരം വിഷയങ്ങളില്‍ തന്‍റെ പേര് കൂടി വലിച്ചിഴക്കപ്പെടുന്നതിനാല്‍ വിഷമമുണ്ടെന്നും അനൂപ് പന്തളം കുറിച്ചു.

ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ താനുൾപ്പടെയുള്ളവർക്ക് പ്രതിഫലം കൃത്യമായി നൽകിയിട്ടുണ്ടെന്ന് സംവിധായകനായ അനൂപ് പന്തളം. സിനിമയുടെ സംവിധായകനും ചില സാങ്കേതിക വിദഗ്ധർക്കും പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അനൂപ്.

‘‘നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ. അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലയ്ക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്‌ ഞങ്ങൾ. ഈ സമയത്ത്‌ ഇത്തരം വിഷയങ്ങളിൽ എന്റെ പേര്‌ വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്‌.’’–അനൂപ് പന്തളം പറഞ്ഞു.

പ്രതിഫലം നൽകാതെ സിനിമയുടെ നിർമാതാവ് കൂടിയായ ഉണ്ണിമുകുന്ദൻ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. ‘അമ്മ’യുടെ പ്രതിനിധിയായ ഇടവേള ബാബുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ പരാതിപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എവിടെയും പരാതിപ്പെടാൻ താൻ തയാറല്ലെന്നും ഇത് സ്വയം മനുഷ്യൻ തിരിച്ചറിയേണ്ട വസ്തുതയാണെന്നും ബാല പറയുന്നു. പ്രതിഫലം കിട്ടിയില്ല എന്ന പരാതിയുള്ള ക്യാമറാമാൻ എൽദോ ഐസക്കിനെ ഫോണിൽ വിളിച്ച് സംസാരിപ്പിച്ചുകൊണ്ടായിരുന്നു ബാല പ്രതികരിച്ചത്.

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും മറ്റു ടെക്‌നീഷ്യൻമാർക്കും പ്രതിഫലം ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയിട്ടില്ല എന്ന് ബാല പറയുന്നു. തനിക്കും പ്രതിഫലം നൽകിയിട്ടില്ല എങ്കിലും താൻ അത് കാര്യമാക്കുന്നില്ല. എന്നാൽ പാവപ്പെട്ട ടെക്‌നിഷ്യൻമാർക്ക് പ്രതിഫലം നൽകാത്തത് വളരെ മോശം രീതിയാണ്. പടം വലിയ വിജയമായി നല്ല രീതിയിൽ വിറ്റഴിച്ചു. നല്ല കച്ചവടം നടന്നിട്ട് ബാക്കി എല്ലാം മണ്ടന്മാരാക്കുകയായിരുന്നു. സിനിമ വിജയിച്ചപ്പോൾ ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം പണം ചെലവാക്കി കാർ വാങ്ങുകയാണ് ഉണ്ണി ചെയ്തത്. സ്ത്രീകൾക്ക് എല്ലാവർക്കും പ്രതിഫലം നൽകിയിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിലാണ് ഏറെ വിവാദപരമായ ഇക്കാര്യങ്ങൾ ബാല വെളിപ്പെടുത്തിയത്.

ബാലയുടെ വെളിപ്പെടുത്തല്‍ വൈറലായതോടെ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് വിശദീകരണവുമായി എത്തിയിരുന്നു. പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചത് ബാലയാണെന്നും എന്നിട്ടും അവസാനം ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നുമാണ് വിനോദ് മംഗലത്ത് പറഞ്ഞത്.ഈ ചിത്രത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും പ്രതിഫലം കൊടുക്കാതെ ഇരുന്നിട്ടില്ല. ഇപ്പോൾ സിനിമ ലാഭമായതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് തോന്നുന്നത്. ഉണ്ണി മുകുന്ദനാണ് ബാലയെ ചിത്രത്തിനുവേണ്ടി സജസ്റ്റ് ചെയ്യുന്നത്.’

‘ലൈൻ പ്രൊഡ്യൂസർ എന്ന നിലയിൽ സിനിമയുടെ തുടക്കത്തിൽ തന്നെ ബാലയുമായി ഞാൻ സംസാരിച്ചിരുന്നു. ഇതാണ് ബജറ്റെന്നും ഇത്രയാണ് താങ്കളുടെ പ്രതിഫലമെന്നും ഞാൻ വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഇത് ഉണ്ണിയുടെ സിനിമയാണ്.

”ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്‍റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയിൽ എനിക്ക് പ്രതിഫലം പോലും വേണ്ട എന്നാണ്’ വിനോദ് മംഗലത്ത് ബാല തന്നോട് പറ‌ഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

പക്ഷെ ഇതുവരേയും ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വളരെ അടുത്ത സൗഹൃദമുള്ളവരായിരുന്നു ബാലയും ഉണ്ണി മുകുന്ദനും. അതുകൊണ്ട് തന്നെ ഇത്തരം ഒരു വിഷയം വന്നതോടെ ഇരുവരുടേയും സൗഹൃദവും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top