Malayalam
സഹോദരങ്ങളെ ചേർത്ത് പിടിച്ച് ദിലീപ്; ഫാൻസ് പേജുകളിൽ വൈറലായി ചിത്രം
സഹോദരങ്ങളെ ചേർത്ത് പിടിച്ച് ദിലീപ്; ഫാൻസ് പേജുകളിൽ വൈറലായി ചിത്രം
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപിനെ പോലെ തന്നെ ദിലീപിന്റെ കുടുംബവും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ടതാണ്. ഭാര്യ കാവ്യയും മകൾ മീനാക്ഷിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇടയ്ക്ക് മഹാലക്ഷ്മിയെന്ന മാമാട്ടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഫാൻസ് ഗ്രൂപ്പുകളിലും മറ്റും വൈറലാകാറുണ്ട്. കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ മോഡലായാണ് മീനാക്ഷിയും മഹാലക്ഷ്മിയും പലപ്പോഴും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഇപ്പോഴിതാ തന്റെ സഹോദരങ്ങൾക്കൊപ്പം നിൽക്കുന്ന ദിലീപിന്റെ ചിത്രമാണ് അദ്ദേഹത്തന്റെ ഫാൻസ് ഗ്രൂപ്പുകളിലൂടെ വൈറലാകുന്നത്. അനുജൻ അനൂപിനും സഹോദരി സബിതയ്ക്കുമൊപ്പം നിൽക്കുകയാണ് ദിലീപ്. മുമ്പൊരു ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അനൂപിനെയും ഭാര്യ ലക്ഷ്‌മി പ്രിയയെയുമെല്ലാം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും സബിതയെ പ്രേക്ഷകർക്ക് അത്ര പരിചിതമല്ല. അതിനാൽ തന്നെ സബിതയുടെ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർ അറിയാറുമില്ല. വല്ലപ്പോഴും പുറത്തെത്തുന്ന ഇത്തരം ചിത്രങ്ങളിലൂടെയാണ് സിബതയും പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ദിലീപിന്റെ ചില ഫാൻസ് പേജുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
സഹോദരങ്ങളെല്ലാവരും ഒരുപോലെയുണ്ട് കാണാൻ. അനുജത്തിയെ കണ്ടാൽ ഇവരുടെ അമ്മയെപ്പോലെ തന്നെ. ഏട്ടന്മാരുടെ കുഞ്ഞിപ്പെങ്ങൾ ആണല്ലേ..ഇപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് മീനാക്ഷിയുടെ ചിരി കണ്ടാൽ സബിതയുടേത് പോലുണ്ട്. രണ്ടാളും തമ്മിൽ നല്ല സാമ്യമുണ്ട്. എല്ലാവരും ഒരുമിച്ചുള്ളൊരു ഫാമിലി ഫോട്ടോ എടുക്കൂ. എല്ലാവരെയും ഒരിമിച്ച് കാണാലോ എന്നെല്ലാമാണ് ദിലീപിന്റെ ആരാധകർ കുറിക്കുന്നത്.
എപ്പോഴും ആലുവയിലെ പദ്മസരോവരം എന്ന കുടുംബവീട്ടിൽ ആണ് ദിലീപും ബന്ധുക്കളും എല്ലാവരും ഒത്തുകൂടുന്നത്. കൂട്ടുകുടുംബമാണ് ഇവരുടേത്. എന്നാൽ അടുത്തിടെ മഹാലക്ഷ്മിയുടെ പഠനാവശ്യങ്ങൾക്കും ഷൂട്ടിംഗ് കാര്യങ്ങൾക്കുമൊപ്പമായി ദിലീപും കാവ്യയും ചെന്നൈയിലേയ്ക്ക് താമസം മാറിയിരുന്നു. എന്നിരുന്നാലും സഹോദരങ്ങൾക്കൊപ്പം ഓണം ആഘോഷിക്കാൻ ദിലീപ് എത്തിയിരുന്നു.
അതേസമയം, പ്രിൻസ് ആന്റ് ഫാമിലി അടക്കമുള്ള ദിലീപിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിലാണ് ദിലീപ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കർ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്‌ഡിങ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
