ഇവൻ നിന്നെ ഇട്ടിട്ട് പോകും എന്നൊക്കെയാണ് ചേച്ചി പറയുന്നത്.’കുറച്ചൂടെ കഴിയട്ടെ അപ്പോൾ കാണാം എന്നൊക്കെയും പറയാറുണ്ട്; ദര്‍ശനയും അനൂപും പറയുന്നു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് ദര്‍ശനയും അനൂപും. ഞാനും എന്റാളും ഷോയിലേക്ക് എത്തിയപ്പോഴായിരുന്നു ഇവര്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. പ്രണയവിവാഹത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇരുവരും തുറന്ന് പറഞ്ഞിരുന്നു
കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച നടിയാണ് ദർശന ദാസ്.
വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്. മൗനരാഗം സീരിയലിൽ അടക്കം ശ്രദ്ധേയമായ വേഷമാണ് ദർശന ചെയ്തത്.
2020ന്റെ തുടക്കത്തിലായിരുന്നു സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായ അനൂപുമായുള്ള ദർശനയുടെ വിവാഹം. ഷൂട്ടിങ് സെറ്റിൽ ആരംഭിച്ച പ്രണയം ഇപ്പോൾ മനോഹരമായ ദാമ്പത്യത്തിലെത്തി നിൽക്കുന്നു. വിവാഹശേഷം പാലക്കാട് നിന്ന് തൊടുപുഴയിലേക്ക് ചേക്കേറി ഇപ്പോൾ ജീവിതം കെട്ടിപ്പടുക്കുകയാണ് പ്രിയ താരം.
അടുത്തിടെ ഞാനും എന്റാളും ഷോയിൽ ഇറുവരും മത്സരാർഥികളായി വന്നതോടെ ദമ്പതികളുടെ ജനപ്രീതി വർധിച്ചു. വിവാഹശേഷം മാതാപിതാക്കൾ ദർശനയുമായി അകലം പാലിച്ചിരിക്കുകയായിരുന്നു.ഞാനും എന്റാളും ഷോയിലൂടെ അനൂപിന്റേയും ദർശനയുടേയും കുടുംബം വീണ്ടും ഒന്നിച്ചത്. എന്നാൽ അച്ഛനും അമ്മയുമായി രമ്യതയിലാകുന്നതിന്റെ വീഡിയോ ചാനലിൽ സംപ്രേഷണം ചെയ്തതിന്റെ പേരിൽ അടക്കം ദർശനയും അനൂപും വിമർശനങ്ങൾ കേട്ടിരുന്നു.
ഇപ്പോഴിത നടി അനു ജോസഫുമായുള്ള സംഭാഷണത്തിൽ തങ്ങളുടെ ആർക്കും അറിയാത്ത വിശേഷങ്ങളും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ദർശനയും അനൂപും. ദർശനയെ വർഷങ്ങളായി പരിചയമുള്ള വ്യക്തിയാണ് അനു ജോസഫ്.’കേരളോത്സവം എന്ന പരിപാടിയിലൂടെയാണ് താൻ ദർശനയെ ആദ്യം പരിചയപ്പെടുന്നതെന്നും വളരെ ഇൻഡിപെൻഡന്റായ ഒരു കുട്ടിയായിരുന്നു ദർശനയെന്നും പറയുകയാണ് അനു ജോസഫ്. പിന്നീട് അധികം വൈകാതെ ഞാൻ അറിഞ്ഞു കുട്ടിയുടെ വിവാഹം കഴിഞ്ഞുവെന്ന്.’
‘അപ്പോഴാണ് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മനസിലാകുന്നത്’ അനു പറഞ്ഞു. ‘എനിക്ക് അധികം പ്രണയിക്കാൻ സമയം കിട്ടിയിട്ടില്ല. വീട്ടിൽ അറിയിച്ച് പ്രണയിക്കാം എന്നാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചത്. അങ്ങനെ ഞങ്ങൾ വീട്ടിൽ പറഞ്ഞു.”എന്നാൽ അത് ഇച്ചിരി വിഷയമായി. സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾക്ക് പിന്തുണ നൽകിയത്’ ദർശന പറഞ്ഞു. ‘എന്റെ വീട്ടിലും ഇഷ്യൂ ഉണ്ടായിരുന്നു. കാരണം രണ്ട് റിലീജിയൻ ആയിരുന്നു’ അനൂപ് പറഞ്ഞു.
‘അന്ന് ആ സമയം രണ്ട് വീട്ടുകാരും ആദ്യം ഒത്തുപോകില്ല എന്നായിരുന്നു. ഞങ്ങൾ വീട്ടുകാർ അറിയാതെ ഒളിച്ചോടി പോയതല്ല. വീട്ടുകാരെ അറിയിച്ചിട്ടാണ് ഞങ്ങൾ വിവാഹിതരായത്. ഞാനും എന്റാളും ഷോയിലൂടെ വീട്ടുകാർ ഒന്നായതോടെ സന്തോഷവും ഒപ്പം സങ്കടവും ഉണ്ടായിരുന്നു.’കാരണം മോശം കമന്റുകൾ ഏറെ വന്നിരുന്നു. ഞങ്ങളെ പ്രാകുന്ന മെസേജുകൾ ആയിരുന്നു അധികവും. ഒരു പ്രായമുള്ള ചേച്ചിയൊക്കെ വന്നിട്ട് നീ ഒക്കെ മുടിഞ്ഞു പോകുമെന്ന് പറഞ്ഞാണ് പ്രാകിയത്. ഇവൻ നിന്നെ ഇട്ടിട്ട് പോകും എന്നൊക്കെയാണ് ചേച്ചി പറയുന്നത്.’
‘കുറച്ചൂടെ കഴിയട്ടെ അപ്പോൾ കാണാം എന്നൊക്കെയും പറയാറുണ്ട്. പ്രൊഫൈൽ ഞങ്ങൾ നോക്കുമ്പോൾ കാണുന്നത് ദൈവങ്ങളുടെ ഫോട്ടോയും. നല്ല രസമാണ് ഇത്തരം കമന്റുകൾ കാണുമ്പോൾ. ഇപ്പോൾ വീട്ടുകാർ ഓക്കെയാണ്. ഞങ്ങൾ പോയിരുന്നു.’
‘വിവാഹത്തിന് മുമ്പും ശേഷവും കുറെ കാര്യങ്ങൾ അനലൈസ് ചെയ്തു. പ്രേമിച്ചിരിക്കുമ്പോൾ നമ്മൾ വേറെ ഒരു ലോകത്താണ്. റിയാലിറ്റിയിലേക്ക് നമ്മൾ തിരിച്ച് വരുന്നത് വിവാഹ ശേഷമാണ്. ചെറിയ ചെറിയ വിഷയങ്ങളൊക്കെ ഉണ്ടാകും. എപ്പോഴും നമ്മൾ സ്നേഹിച്ചുകൊണ്ട് നടക്കില്ല.’
‘വഴക്ക് ഉണ്ടാകുമ്പോൾ രണ്ട് ഭാഗത്തുനിന്നും നമ്മൾ ചിന്തിക്കണം. ഞങ്ങൾ തമ്മിൽ അഞ്ച് മിനിറ്റ് അഞ്ച് മിനിറ്റ് കൂടുമ്പോൾ വഴക്ക് കൂടും. പക്ഷെ അതൊക്കെ കുറച്ച് നേരത്തേക്ക് മാത്രമെ ഉണ്ടാകൂ’ അനൂപും ദർശനയും പറഞ്ഞു.